യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം

ദോഹ : യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മദീന ഖലീഫയിലെ ഇന്ത്യന്‍ ഫ്രന്റ്സ് സര്‍ക്കിള്‍ ഹാളില്‍ നടന്നു. മേഖലാ പ്രസിഡന്റ്‌ സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു . റമദാനിലെ എണ്ണപ്പെട്ട ദിന രാത്രങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മരണ സമയത്തെ കുറിച്ചു വിവരം നല്‍കപ്പെട്ട ശേഷം മരിക്കുന്നതിനു മുമ്പ് ലഭിക്കുന്ന എണ്ണപ്പെട്ട ദിവസങ്ങളെന്ന പോലെ ആ ദിനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉല്ബോദിപ്പിച്ചു. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യത്തിനും പോതുതാല്പര്യങ്ങള്‍ക്കും അനുഗുണമാവും വിധത്തിലല്ലാത്ത കേവല ആത്മീയ വ്യവഹാരങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. നോമ്പ് നോല്‍ക്കാന്‍ വേണ്ടി ബദറില്‍ പങ്കെടുക്കാതിരുന്ന പ്രവാചകാനുയായിയെ ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരാധനകളിലൂടെ ഇസ്ലാമിക പ്രവര്‍ത്തനത്തിന് കരുത്തും ആവേശവും ലഭിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'പരലോക ജീവിതം' എന്ന വിഷയത്തില്‍ യൂസുഫ് പുലാപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കര്‍മ ഫലങ്ങള്‍ ഏറ്റുവാങ്ങാനുള്ള പരലോക ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മരണം ദുനിയാവിലെ എല്ലാ ആസ്വാദ്യതകളെയും
നശിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം സദാ ഓര്‍ത്തുകൊണ്ടിരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. മരണ ശേഷം മനുഷ്യന് എന്താണ് സംഭവിക്കുകയെന്ന് അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. പരലോക ജീവിതത്തിലെ വിജയ പ്രതീക്ഷയില്‍ മരണത്തെ സന്തോഷ പൂര്‍വ്വം സ്വീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
ശേഷം നടന്ന ഖുര്‍ആന്‍ ക്വിസ് മത്സരത്തിനു മേഖലാ വൈസ് പ്രസിഡന്റ്‌ സകരിയ നേതൃത്വം നല്‍കി. ഗറാഫ, ദഫ്ന, മദീന ഖലീഫ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കേന്ദ്ര ജനറല്‍ സെക്രടറി മുഹമ്മദ്‌ റാഫി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇഫ്താറോട് കൂടി പരിപാടികള്‍ അവസാനിച്ചു.



ഐന്‍ ഖാലിദ് ഇഫ്താര്‍ വിരുന്ന്

യൂത്ത് ഫോറം ഐന്‍ ഖാലിദ് യൂണിറ്റ് ഗ്രീന്‍സ് റെസ്റ്റോറന്റില്‍ യൂത്ത് മീറ്റും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഷാനവാസ് കൊല്ലം റമദാന്‍ സന്ദേശം കൈമാറി.  റമാദാനും ആരോഗ്യവും എന്ന വിഷയത്തില്‍ റെഡ് ക്രസന്റ് പ്രതിനിധി സല്‍മാന്‍ ക്ലാസെടുത്തു. 60 യുവാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ വദൂദ് അദ്ധ്യക്ഷത വഹിച്ചു.









ദഖീറ ഇഫ്താര്‍ മീറ്റ്

യൂത്ത് ഫോറം ദഖീറ യൂണിറ്റ് അല്‍‌ഖോര്‍ കമ്മ്യൂണിറ്റിയില്‍ "യൂത്ത് മീറ്റ്" സംഘടിപ്പിച്ചു. 55 യുവാക്കള്‍ പങ്കെടുത്തു. ഇഫ്താര്‍ പാര്‍ട്ടിയോടെ യൂത്ത് മീറ്റ് സമാപിച്ചു

ദോഹ ഈവനിങ്ങ് - ഇഫ്താര്‍ മീറ്റ്

യൂത്ത് ഫോറം ദോഹ ഈവനിങ്ങ് യൂണിറ്റ് യൂത്ത് ഫോറം ഹാളില്‍ ഇഫ്താര്‍ മീറ്റ് സം ഘടിപ്പിച്ചു. ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല റമദാന്‍ സന്ദേശം നല്‍ കി. യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു. 40 ലധികം യുവാക്കള്‍ പങ്കെടുത്തു.











അല്‍ ഖോര്‍ സൌത്ത് യൂണിറ്റ് ഇഫ്താര്‍ മീറ്റ്

അല്‍ ഖോര്‍ സൌത്ത് യൂണിറ്റ്  സം ഘടിപ്പിച്ച ഇഫ്താര്‍ ഇഫ്താര്‍ മീറ്റില്‍ യാസര്‍ അറഫാത്ത് റമദാന്‍ സന്ദേശം കൈമാറി. യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. 55 ഓളം യുവാക്കള്‍ പങ്കെടുത്തു.




അഭിനന്ദനങ്ങള്‍!!!!!

ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടി ഖത്തറിന്റെ യശസ്സുയര്‍ത്തിയ നാസര്‍ അല്‍ അതിയക്ക് അഭിനന്ദനങ്ങള്‍

അല ഖോര്‍ സെന്‍ട്രല്‍ യൂനിറ്റ് ഇഫ്താര്‍ മീറ്റ്‌

യൂത്ത് ഫോറം അല ഖോര്‍ സെന്‍ട്രല്‍ യൂനിറ്റ് ഇഫ്താര്‍ മീറ്റ്‌ ഷെയ്ഖ്‌ ഈദ്‌ ചാരിറ്റി ഹാളില്‍ വെച്ച് നടന്നു. മേഖല  പ്രസിഡന്റ്‌ ജംശീദ് ഇബ്രാഹിം റമദാന്‍ സന്ദേശം നല്‍കി.






അല്‍ സദ്ദ് ഇഫ്താര്‍ മീറ്റ്

 യൂത്ത് ഫോറം അല്‍ സദ്ദ് യൂണിറ്റ് ഓഷ്യാനിക് റെസ്റ്റോറന്റില്‍ ഇഫ്താര്‍ മീറ്റ് നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഷരീഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഫിറോസ് കോതമംഗലം റമദാന്‍ സന്ദേശം കൈമാറി. 50 ലധികം യുവാക്കള്‍ പങ്കെടുത്തു




.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons