യൂത്ത് ഫോറം പ്രബന്ധ മത്സരം.
ദോഹ: യൂത്ത് ഫോറം ഹിലാൽ മേഖല, ഞങ്ങൾ യുവാക്കളാണ് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന യുവജന സംഗമത്തോടനുബന്ധിച്ചു "കേരളീയ വികസനത്തിന് ഒരു ബദൽ രൂപരേഖ"
എന്ന വിഷയത്തിൽ പ്രബന്ധ മത്സരം നടത്തുന്നു. രചനകൾ നൽകേണ്ട അവസാന തിയതി 22 മെയ് 2013. 10 പേജിൽ കവിയാത്ത മലയാളത്തില്‍
എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ രചനകൾ മെയ് 22-നു 8pm നു മുൻപ് youthforumhilal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, യൂത്ത് ഫോറം ഹിലാൽ ഓഫീസിലോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 3345 2188, 7020 7018
യൂത്ത് ഫോറം കലാമേള ശ്രദ്ദേയമായി.
ഇന്ഡസട്രിയല്‍ ഏരിയ ഘടകം ട്രോഫിയുമായി.
ദോഹ: യൂത്ത്ഫോറം ഐന്‍ ഖാലിദ് മേഖല സംഘടിപ്പിച്ച
കലാമേള ശ്രദ്ദേയമായി. കലാമേളയില്‍ ഇന്ഡസട്രിയല്‍ ഏരിയ ഘടകം കൂടുതല്‍
പോയന്റുകളുമായി ഒന്നാമതെത്തി. മേളയുടെ ഭാഗമായി ഖത്തറിലെ
പ്രവാസികള്‍ക്കായി നടത്തിയ രചനാ മത്സരങ്ങളില്‍ അമല്‍ ഫര്‍മീസ് (''ഗമനം''
ചെറുകഥ - യാത്ര ) , ഇബ്രാഹിം സിദ്ധീഖി (''കാറ്റ് പറഞ്ഞത്'' കവിത
- ജലം) എന്നിവര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. വഖ്ര ബര്‍വ വില്ലേജിലെ
ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന കലാമേളയില്‍ മേഖലയിലെ നാലു ഘടകങ്ങള്‍
മത്സരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ
വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി . യൂത്ത്ഫോറം ഖത്തര്‍ സെന്‍ട്രല്‍
എക്സിക്യുട്ടിവ് കമ്മറ്റി അംഗം അബ്ദുല്‍ ഹമീദ് , പ്രോഗ്രാം കണ്‍വീനര്‍
നിസാം അബു, മേഖലാ പ്രസിഡന്റ് നഈം ഇന്‍തിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .
യൂത്ത്ഫോറംകേന്ദ്ര പ്രസിഡണ്ട് സാജിദ് റഹ്മാന്‍, കലാവിഭാഗം കണ്‍വീനര്‍
അഹമ്മദ് ഷാഫി, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം
ചെയ്തു
ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും
യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി മദീന ഖലീഫ യൂണിറ്റ് സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3 ചിത്രങ്ങളാണ്
പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ
ശൈഥില്ല്യവും , കുട്ടികളുടെ ധാർമിക അധപതനവും, സമൂഹത്തോടുള്ള സമീപനവും
മറ്റും വിശകലനം ചെയ്തു. കലാം, സമീര്‍ കാളികാവ്, ഗഫ്ഫാര്‍, സാലിഖ്
തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍
യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു.
ദഹ്ൽ അൽ ഹമാം പാർക്കിൽ നടന്ന വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. റയ്യാന്‍ മേഖല വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മാഹിര്‍, ഷമീം, ഫഹീം തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
YOUTH FORUM









