
ദോഹ. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടും സാമൂഹ്യ പുനര്‍നിര്‍മിതിക്ക് വേണ്ടി യൂവാക്കള്‍ മുന്നോട്ട് വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ യൂവാക്കളാണ് എന്ന പ്രമേയത്തില്‍ യൂത്ത്‌ഫോറം ഹിലാല്‍ മേഖല മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്ടിപെന്ടന്റ്റ് സ്കൂളില്‍ സംഘടിപ്പിച്ച യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുവാക്കളെ കാണ്‍മാനില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍മശേഷികൊണ്ട് ഉത്തരം നല്‍കുവാന്‍ യുവസമൂഹത്തിന് കഴിയണം. യൗവനമെന്നത് ഒരു നിലപാടിന്റെ പേരാണ് ഹൃദയത്തിന് നരബാധിക്കാതെ സൂക്ഷിക്കുന്നവര്‍ക്കേ ആ നിലപാടില്‍ നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ലോകത്തുടനീളം നീതിനിഷേധങ്ങളും അവകാശ ധ്വംസനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമത്വ സുന്ദരമായ ലോകത്തിന് ചുക്കാന്‍ പിടിക്കാന്‍ സാധ്യമായ യുവത്വമാണ് നമ്മിലുള്ളതെന്ന് ഓര്‍മ വേണം. ചെറുപ്പത്തിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ഇടപെടലുകളും ചെറുപ്പം സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യകളും അവരുടെ സിദ്ധാന്തങ്ങളുമാണ് ഇന്ന് ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കു
ഇന്ത്യയുടെ ചരിത്രത്തില്‍ ഭഗത്സിംങ്ങും കുഞ്ഞാലി മരക്കാരുമെല്ലാം നിവര്‍ന്ന് നിന്നു വെടിയേറ്റു മരിക്കാന്‍ ധൈര്യം കാണിച്ചവരാണെന്നും നിവര്‍ന്നു നില്‍ക്കുകയെന്നത് ജീവിതത്തില്‍ അപൂര്‍വ്വമായി നടക്കുന്ന പ്രതിഭാസമാണെന്നും അങ്ങനെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമ്പേഴേ ഞങ്ങള്‍ യുവാക്കളാണ് എന്ന പ്രമേയം സാക്ഷാത്കരിക്കാനാവൂകയുള്ളൂവെന
YOUTH FORUM




.jpg)

.jpg)

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)




