തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ ശില്പശാല
ജി.സിസിയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുന്ന ഖത്തറിലേക്ക് തൊഴില്‍ തേടിയെത്തുന്ന യുവാക്കള്‍ ക്കും നല്ല അവസരങ്ങളിലേക്ക് മാറാനാഗ്രഹിക്കുന്നവര്ക്കുമായി യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ അസിസ്റ്റന്‍സ് റിസര് ച്ച് ആന്‍ഡ് എജുക്കേഷന്‍, കെയര്‍ ദോഹ തൊഴിലന്വേഷക ശില്പശാല സംഘടിപ്പിക്കുന്നു. ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രതിപാതിക്കുന്ന ക്ലാസുകളും കൌണ്സിലിങ്ങും വ്യക്തിത്വ വികസന ക്ലാസും അടങ്ങുന്ന ശില്പശാലയില് പ്രമുഖ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് താഹ മുഹമ്മദ്, വഖൂദ് സീനിയര്‍ സൂപ്പര്‍ വൈസര്‍ ഷര്‍ഫ്രാസ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുക്കും . ജുലൈ 30 ശനിയാഴ്ച വൈകുന്നേരം 6.30 മന്‍സൂറയിലുള്ള ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഹാളിലാണ് പരിപാടി. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 66815445 എന്ന നമ്പറിലോ caredoha@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
സാമൂഹ്യോദ്ഗ്രദനത്തിന്ന് യുവത മുന്നോട്ട് വരണം: ഡോ. സന്ദീപ് പാണ്ഡെ
ദോഹ: വിദ്യാഭ്യാസം നേടുന്നതിലൂടെ സാമൂഹ്യോത്ഗ്രതനത്തിന് സമൂഹത്തെ പ്രാപ്താരാക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നു പ്രമുഖ സാമൂഹ്യപ്രവർത്തകനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡൊ.സന്ദീപ് പാണ്ഡെ. യൂത്ത്ഫോറം സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ കരിയറിസത്തിനു പിന്നാലെ പോകരുതെന്നും സമൂഹത്തിന്ന് കൂടി ഗുണകരമാവുന്നതാക്കി മാറ്റണം വിദ്യാഭ്യാസമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥ തെന്നെ യുവാക്കളിൽ ദുസ്വാധീനമുണ്ടാക്കുന്നതാണ്. അത് കൊണ്ടാണ് ഏറ്റവും കൂടുതൽ അഴിമതിചെയ്യുന്നത് അഭ്യസ്തവിദ്ദ്യരായിപ്പോകുന്നത്. എങ്ങനെ കൂടുതൽ കൊള്ളയടിക്കാമെന്ന പാഠമാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ തലമുറയിലെ കുട്ടികളെ പഠിക്കുന്നത്, ഇതാണ് യുവ സമൂഹത്തെ സ്വാധീനിക്കുന്നത്. വിദ്യാഭ്യാസം സ്വാർത്ഥതക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം സാമൂഹ്യസേവനത്തിന്ന് പ്രേരിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകരെസൃഷ്ടിക്കുന്ന വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുകയും വേണം. യുവാക്കൾക്ക് ഇതിന്ന് സാധിക്കും ചുറ്റുമുള്ള രാജ്യങ്ങളിൽ യുവാക്കൾക്ക് ഇതിന്ന് സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാവുന്നത് കുത്തഴിഞ്ഞ വ്യവസ്ഥിതി നിലനിൽക്കുന്നത് കോണ്ടാണ്. സമൂഹത്തിന്റെ വിദ്യാഭ്യാസവും അദ്ദ്വാന ശേഷിയും സംയോജിപ്പിക്കാൻ ഗവണ്മെന്റുകൾക്ക് സാധിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളു.
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാവുന്നത് കുത്തഴിഞ്ഞ വ്യവസ്ഥിതി നിലനിൽക്കുന്നത് കോണ്ടാണ്. സമൂഹത്തിന്റെ വിദ്യാഭ്യാസവും അദ്ദ്വാന ശേഷിയും സംയോജിപ്പിക്കാൻ ഗവണ്മെന്റുകൾക്ക് സാധിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളു. ഇന്ത്യയിൽ നിലവിലുള്ള അഴിമതിനിരോധനനിയമം അഴിമതി തടയാൻ പര്യാപ്തമെല്ലെന്നും പുതിയ നിയമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മത ജാതി ഭേതമന്യേ യുവാക്കൾ ഒന്നിച്ച് നിൽക്കുകയും അക്രമ രാഷ്ടീയത്തിനെതിരെ പോരാടനമെന്നും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമായ സലീം മമ്പാട് പറഞ്ഞു. ക്രിമിനൽ രാഷ്ട്രീയത്തെ സംരക്ഷിക്കുന്നവരാണ് ഗുണ്ടാരാഷ്ട്രീയത്തെ വളർത്തുന്നതെന്നും ഇത് കേരളത്തിൽ പുതിയ പ്രതിസന്ദികളുണ്ടാക്കിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ധർമ്മമാണ് ഇന്ന് വേദപാഠങ്ങൾ. വേദങ്ങളും ഇതിഹാസങ്ങളുമല്ല ഇന്ന് ധർമ്മപാഠങ്ങൾ നൽകുന്നതെന്നും ഇതിനെതിരിൽ ശബ്ദമുയർത്താൻ യുവ സമൂഹത്തിന്ന് മാത്രമേസാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുഹത്തിന്റെ മൊത്തം പശിയടക്കിയവരാണ് പ്രവാസികളെന്നും അവർക്ക് ക്രിയാത്മകമായ ദൗത്യം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരികമന്ത്രാലയത്തിലെ മുഖ്യ ഉപദേശ്ടാവ് മൂസ സൈനുൽ മൂസ, ഡൊ. അലി ഇദ്രീസ് (അൽഫനാർ, ഖത്തർ സ്പോർട്സ് ക്ലബ് ഡയറക്ടർത്വാരിഖ് ആല്മഹ്മൂദ്, ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. യൂത്ത്ഫോറം തൊഴിലന്വേഷകർക്കായി പുറത്തിറക്കി വെബ്സൈറ്റിന്റെ ഉത്ഘാടനം അബൂബക്കർ സിദ്ധിഖ് സ്കൂൾ ഡയറക്ടർ അബ്ദുൾ മജീദ് അൽഹാഷിമി നിർവഹിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ദിച്ച് നടത്തിയ മെഹ്ഫിൽ സന്ധ്യക്ക് മുഹമ്മദ് കുട്ടി നേതൃത്ത്വം നൽകി. വിവിധ ഗായകർ ഗാനങ്ങളാലപിച്ചു. 2000 യുവാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ, തൊഴിലന്വൊഷണം,എന്നിവക്കായി പ്രത്യേകം സ്റ്റാളുകൾ സംഘടിപ്പിച്ചു.
സന്ദീപ് പാണ്ഠേ യൂത്ത് ഫോറം ഓഫീസ് സന്ദര്‍ശിച്ചു.
ലോക പ്രശസ്ത സാമൂഹിക പ്രവര് ത്തകനും മാഗ്സസേ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഠേ യൂത്ത് ഫോറം ഓഫീസ് സന്ദര്‍ശിച്ചു. സോളിഡാരിറ്റി പ്രസിഡണ്ട് പി.ഐ നൌഷാദ്, സാമൂഹിക പ്രവര്ത്തകന് സലീം മമ്പാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യൂത്ത് ഫോറം നേതാക്കള്‍ അതിഥികളെ സ്വീകരിച്ചു. ഡോക്ടര്‍ പാണ്ഠേ നേതാക്കളുമായി ആശയ വിനിമയം നടത്തി. യൂത്ത് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് സാജിദ് റഹ്മാന് സന്ദീപ് പാണ്ഠേയ്ക്കു സമ്മാനിച്ചു.
തണ്ണിമത്തങ്ങ (ഒന്നാം സമ്മാനാര്‍ഹമായ കവിത)
യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കവിത രചന മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കവിത
തണ്ണിമത്തങ്ങ - ഷമീർ ഹസ്സൻ
മുറിച്ചുവെച്ച തണ്ണിമത്തങ്ങയുടെ
ഒരു പാതിയ്ക്ക് നിറം കൂടുതലെന്നും
മറുപാതിയ്ക്ക് കുറവെന്നും വിലയിരുത്താൻ
ക്ഷുഭിത യൗവനങ്ങളെ പഠിപ്പിച്ചതാരാണ്?
ചൂട് കൂടിയാലും കുറഞ്ഞാലും
വിപണിയിൽ ഇപ്പോൾ
തണ്ണിമത്തങ്ങ സുലഭമാണ്.
അഴിമതിക്കാരെ തുറുങ്കിലടക്കുക,
കള്ളപ്പണം കണ്ടുകെട്ടുക, ............
സമരയൗവനം ജനമനസ്സുകളില്‍
ഓളമാകുന്നുണ്ട്.
പ്രചാരണ ജാഥ നാടുണര്‍ത്തി
കേമമായിട്ടുണ്ട്.
തെക്കന്‍മേഖലാ ജാഥ കോയോട്ട് നിന്നാരംഭിച്ച്
നുഞ്ഞിങ്കാവില്സമാപിച്ചിട്ടുണ്ട്.
കോട്ടക്കില്കടവ്, അടുത്തില എന്നിവിടങ്ങളില്‍
വരവേല്‍പ്പ് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച
തോട്ടട നിന്നാരംഭിച്ച് ജാഥ
പിണറായിയില്സമാപിക്കുന്നുമുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.
അനുയായി ആത്മഹത്യക്ക് ശ്രമിച്ചത്
നാടകീയരംഗങ്ങള്സൃഷ്ടിച്ചിട്ടുണ്ട്
ഒറ്റിയവന്റെ ചുടുചോരയ്ക്ക്
ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്.
കൊടുംചൂടിലും സമരകാഹളം മുഴക്കി
ശവകുടീരത്തിൽ പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.
ചൂടിനെ ചുട്ടെടുക്കാൻ
വലിയ സമരപ്പന്തല്‍തന്നെ
കെട്ടിയിട്ടുണ്ട്.
പിന്നിലുള്ളവര്‍ക്ക് നേതാക്കളെ കാണാനും
പ്രഭാഷണം കേള്‍ക്കുന്നതിനും
വലിയ സ്ക്രീനുകള്ഏര്പ്പാടാക്കിയിട്ടുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.
മാസപ്പടിയുമായി
വന്‍കിടക്കാരുടെ ഇടപെടല്‍
ദൈവം വരമ്പത്ത് കൂലിയുമായി
നില്‍ക്കുന്നുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്
വരമ്പത്ത് കുന്തിച്ചിരുന്ന് കഞ്ചാവ് പുകച്ച്
ചങ്കിൽ കൊണ്ട അസ്ത്രങ്ങൾ
ഒന്നൊന്നായി ഊരിമാറ്റുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.
അടിയിൽ പച്ചയെന്നും
മുകളിൽ കുങ്കുമമെന്നും
നടുവിൽ വെളുപ്പെന്നും
അടയാളപ്പെടുത്തി
ആർത്തലച്ചു പെയ്യുന്ന
മഴയുടെ വരവും കാത്ത്
ഉമ്മറപ്പടിയിൽ തന്നെ
പുരികം ചുളിച്ച് കാത്തിരിക്കുന്നുണ്ട്
നടുവിലെ കുറച്ച് കുരുപോലുള്ള കാലുകൾ.
YOUTH FORUM















