ഷോര്‍ട്ട് ഫിലിം മത്സരം, ഫൈനല്‍ റൌണ്ടില്‍ യൂത്ത് ഫോറം കലാകാരന്മാരും

ഖത്തര്‍ കനവുകള്‍ ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ അവാസന റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തെണ്ണത്തില്‍ രണ്ടെണ്ണം യൂത്ത് ഫോറം പ്രവര്‍ത്തകരുടേത്. ഈ മാസം അഞ്ചിനു വിജയിയെ പ്രഖ്യാപിക്കുന്ന പതിനായിരം റിയാല്‍ സമ്മാനത്തുകയുള്ള മത്സരത്തിലാണ് യൂത്ത് ഫോറം കലാകാരന്മാരുടെ ഷോര്‍ട്ട് ഫിലിം  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഉസ്മാന്‍ മാരാത്ത്, ഇബ്രാഹീം സിദ്ദീഖ്, സക്കരിയ്യ വാവാട് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ "മൈ റെസ്യൂം വിത്ത് 10 ലൈസും" ഷഫീഖ് പരപ്പുമ്മല്‍, സാലിം വേളം, റബീഅ സമാന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഹാര്‍ മണി ഖത്തറിന്റെ "ആല്‍ഫ ബഡ്സു"മാണ് ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. സമ്മാനാര്‍ഹമായ ഫിലിമുകള്‍ കൈരളി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതാണ്...

യൂത്ത് ഫോറം വാര്‍ഷിക കുടുംബ സംഗമം 

വരണ്ടുണങ്ങിയ പ്രവാസ ജീവിതത്തിലും സര്‍ ഗ്ഗാത്മക കൂട്ടായ്മയുടെ  വസന്തം വിരിയിച്ച് യൂത്ത് ഫോറം വാര്‍ഷിക കുടുംബസംഗമം അല്‍ ഖോര്‍ യൂത്ത് സെന്ററില്‍ സമാപിച്ചു. ഉച്ചയ്ക്കു ഒരുമണിയോടെ തുടങ്ങിയ സംഗമത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ സലീല്‍ ഇബ്രാഹീം സ്വാഗതം ആശംസിച്ചു. യൂത്ത്ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തനവും കുടുംബവും കൂട്ടിമുട്ടരുതെന്നും രണ്ടും ഒരുമിച്ചു മുന്നോട്ട് പോകുമ്പോഴേ ജീവിതം ആസ്വാദ്യകരമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഒരു പൊതുപ്രവര്‍ ത്തകന് കുടുംബം ഒരു തണലായി മാറണമെന്നും കുടുംബത്തോടു കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നും...

Annual Meet 2012

...

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons