ഷോര്‍ട്ട് ഫിലിം മത്സരം, ഫൈനല്‍ റൌണ്ടില്‍ യൂത്ത് ഫോറം കലാകാരന്മാരും




ഖത്തര്‍ കനവുകള്‍ ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ അവാസന റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തെണ്ണത്തില്‍ രണ്ടെണ്ണം യൂത്ത് ഫോറം പ്രവര്‍ത്തകരുടേത്. ഈ മാസം അഞ്ചിനു വിജയിയെ പ്രഖ്യാപിക്കുന്ന പതിനായിരം റിയാല്‍ സമ്മാനത്തുകയുള്ള മത്സരത്തിലാണ് യൂത്ത് ഫോറം കലാകാരന്മാരുടെ ഷോര്‍ട്ട് ഫിലിം  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉസ്മാന്‍ മാരാത്ത്, ഇബ്രാഹീം സിദ്ദീഖ്, സക്കരിയ്യ വാവാട് തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ "മൈ റെസ്യൂം വിത്ത് 10 ലൈസും" ഷഫീഖ് പരപ്പുമ്മല്‍, സാലിം വേളം, റബീഅ സമാന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഹാര്‍ മണി ഖത്തറിന്റെ "ആല്‍ഫ ബഡ്സു"മാണ് ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. സമ്മാനാര്‍ഹമായ ഫിലിമുകള്‍ കൈരളി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതാണ്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons