അറിയിപ്പ്


യുവത്വം അടയാളപ്പെടുത്താനുള്ളതാണ്.

യൂത്ത് ഫോറം ദോഹ മേഖല പ്രചാരണത്തിന് ഒന്നാം തീയ്യതി തുടക്കമാകും.
യൂത്ത് ഫോറം കോമ്പൌണ്ടില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ സോളിഡാരിറ്റി മുന്‍ സംസ്ഥാന കമ്മിറ്റിയ ഗം ഷംസുദ്ദീന്‍ നദ് വി,  യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

ദോഹ മേഖല നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു.

ദോഹ മേഖല പ്രചാരണം


Career Guidance program' exclusively for Engineers

CARE - conducting another 'Career Guidance program' exclusively for Engineers, June 01st Saturday

Date: 01.06.2013 Saturday
Time: 07.00 PM
Venue: Indian Islamic Association Hall, Mansura

Those who wish to participate are requested to register their name by providing the following information to caredoha@gmail.com ,latest by 01/06/2013.

A) Name,

Contact email

C) Contact Mobile No

D) Education Qualification

E) Discipline

F) Year of Passing

For more info, Please Contact: 30201331/66648485

യൂത്ത്ഫോറം കാമ്പയിന്‍; രചനാ മത്സരങ്ങൾ



ദോഹ: 'യുവത്വം സൗഹാര്ദ്ദത്തിന്റെ വീണ്ടെടുപ്പിന്എന്ന തലക്കെട്ടിൽ യൂത്ത്ഫോറം അൽഖോർ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി, ഖത്തർ മലയാളികളിൽ നിന്നും, 'പ്രവാസം', 'സൗഹൃദം', 'ജലം' എന്നീ വിഷയങ്ങളിൽ യഥാക്രമം 'കാർട്ടൂണ്‍‍', 'കഥാരചന' 'കവിതാരചന' മത്സരങ്ങൾക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു. മലയാളത്തിലുളള സൃഷ്ട്ടികൾ A4 അല്ലെങ്കിൽ ഫുൾസ്കാപ്പ് പേപ്പറിൽ കൈകൊണ്ട് എഴുതിയതും കാർട്ടൂണ്‍, ബാൾപെൻ അല്ലെങ്കിൽ പെൻസിൽ ഉപയോഗിച്ച് വരച്ചതും ആയിരിക്കണം. മത്സരാർത്ഥിയുടെ പേരും ഫോണ്‍ നമ്പറും രചനകളുടെ പിറകിൽ എഴുതി ജൂണ്‍ -ന്മുമ്പായി, yfalkhor@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് അയക്കുകയോ 33187492,66138738 എന്നീ നമ്പരുകളിൽ വിളിച്ചു അൽഖോറിലെ യൂത്ത് ഫോറം പ്രധിനിധികളെ എൽപ്പിക്കുകയോ ചെയ്യാം.

സാമൂഹ്യ പുനര്‍നിര്‍മിതിക്ക്‌ യുവാക്കള്‍ മുന്നോട്ട്‌ വരണം. ശിഹാബ്‌ പൂക്കോട്ടൂര്‍


 


ദോഹ. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടും സാമൂഹ്യ പുനര്‍നിര്‍മിതിക്ക്‌ വേണ്ടി യൂവാക്കള്‍ മുന്നോട്ട്‌ വരണമെന്ന്‌ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ്‌ പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ യൂവാക്കളാണ്‌ എന്ന പ്രമേയത്തില്‍ യൂത്ത്‌ഫോറം ഹിലാല്‍ മേഖല മുംതസ അബൂബക്കര്‍ സിദ്ദിഖ്‌ ഇന്ടിപെന്ടന്റ്റ്‌ സ്കൂളില്‍  സംഘടിപ്പിച്ച യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുവാക്കളെ കാണ്‍മാനില്ല എന്ന്‌ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ കര്‍മശേഷികൊണ്ട്‌ ഉത്തരം നല്‍കുവാന്‍ യുവസമൂഹത്തിന്‌ കഴിയണം. യൗവനമെന്നത്‌ ഒരു നിലപാടിന്റെ പേരാണ്‌ ഹൃദയത്തിന്‌ നരബാധിക്കാതെ സൂക്ഷിക്കുന്നവര്‍ക്കേ ആ നിലപാടില്‍ നിവര്‍ന്ന്‌ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ലോകത്തുടനീളം നീതിനിഷേധങ്ങളും അവകാശ ധ്വംസനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമത്വ സുന്ദരമായ ലോകത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ സാധ്യമായ യുവത്വമാണ്‌ നമ്മിലുള്ളതെന്ന്‌ ഓര്‍മ വേണം. ചെറുപ്പത്തിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ഇടപെടലുകളും ചെറുപ്പം സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യകളും അവരുടെ സിദ്ധാന്തങ്ങളുമാണ്‌ ഇന്ന്‌ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കു
ന്നത്‌. ഒന്നുകില്‍ ഭീകരര്‍ അല്ലെങ്കില്‍ സാമ്രാജ്യത്വ ശക്തികള്‍ എന്ന മുതലാളിത്വം പരിചയപ്പെടുത്തിയ പുതുലോകക്രമത്തിലാണ്‌ ചെറുപ്പക്കാര്‍ ജനാധിപത്യംകൊണ്ട്‌ പുതിയ ഇടങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌, അദ്ദേഹം പറഞ്ഞു. തങ്ങള്‍ രൂപകല്‍പന ചെയ്‌ത സിദ്ധാന്തങ്ങള്‍ സാമ്രാജ്യത്വ ശക്തികളെ തിരിഞ്ഞു കൂത്തുകയും സ്വാര്‍ത്ഥതയുടെയും ആര്‍ത്തിയുടേയും ഇരുട്ടുകളിലേക്ക്‌ മുതലാളിത്തം മനുഷ്യരെ തള്ളിവിടുകയും ചെയ്യുമ്പോള്‍ നിസ്വാര്‍ത്ഥ സേവന മനസ്സോടെ മനുഷ്യരോടൊപ്പം എഴുന്നേറ്റ്‌ നില്‍ക്കാന്‍ ആര്‍ജ്ജവമുള്ള യുവസമൂഹമുണ്ടാകണം. അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഭഗത്സിംങ്ങും കുഞ്ഞാലി മരക്കാരുമെല്ലാം നിവര്‍ന്ന്‌ നിന്നു വെടിയേറ്റു മരിക്കാന്‍ ധൈര്യം കാണിച്ചവരാണെന്നും നിവര്‍ന്നു നില്‍ക്കുകയെന്നത്‌ ജീവിതത്തില്‍ അപൂര്‍വ്വമായി നടക്കുന്ന പ്രതിഭാസമാണെന്നും അങ്ങനെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമ്പേഴേ ഞങ്ങള്‍ യുവാക്കളാണ്‌ എന്ന പ്രമേയം സാക്ഷാത്‌കരിക്കാനാവൂകയുള്ളൂവെ
്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക്‌ വേണ്ടി എഴുന്നേറ്റ്‌ നിന്ന്‌ സമൂഹത്തിന്‌ വേണ്ടി വിയര്‍പ്പൊഴുക്കുന്ന, അവകാശവാദങ്ങള്‍ക്ക്‌ വേണ്ടി പൊരുതുന്നവന്റെ അതിജീവന ശേഷിക്കൊപ്പം നില്‍ക്കുന്ന ക്രിയാത്മക ശക്തിയായിട്ടാണ്‌ പ്രവാസ യുവത നാട്ടിലെത്തേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.ടി അബ്ദുറഹ്‌മാന്‍ യുവജനസംഗമം ഉദ്‌ഘാടനം ചെയ്‌തു. യാത്രികതയെ ചോദ്യം ചെയ്യാതെയും മാനുഷികതയെ ഒഴിവാക്കിയും ഒരു സമൂഹത്തിനും പുതിയ കാലത്ത്‌ മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നും ആശയബലമില്ലാത്ത ഒരാള്‍ക്കൂട്ടത്തിനും സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നും രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത്‌ യൂത്ത്‌ഫോറം സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. ഹിലാല്‍ മേഖലാ പ്രസിഡന്റ്‌ ബിലാല്‍ ഹരിപ്പാട്‌ സ്വാഗതം പറഞ്ഞു. വൈകീട്ട്‌ നടന്ന കലാപരിപാടികള്‍ക്ക്‌ യൂത്ത്‌ ക്ലമ്പ്‌ അല്‍സദ്ദ്‌ നേതൃത്വം നല്‍കി. 750 ഓളം യുവാക്കള്‍ യുവജന സംഗമത്തില്‍ പങ്കെടുത്തു. 




 
 
 











"ഞങ്ങള്‍ യുവാക്കളാണ്" യുവജന സംഗമം ശിഹാബ്‌ പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും.




"ഞങ്ങള്‍ യുവാക്കളാണ്" എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന യുവജന സംഗമം സോളിഡാരിറ്റി സംസ്ഥാന കമ്മറ്റിയംഗം   ശിഹാബ്‌ പൂക്കൊട്ടൂര്‍ ഉദ്ഘാടനം ചെയ്യും. മെയ് 24 വെള്ളിയാഴ്ച മുന്‍തസ  അബൂബക്കര്‍ സിദ്ദിഖ്‌ ഇന്ഡിപ്പെന്റന്റ് സ്കൂളില്‍ ഉച്ചക്ക് ഒന്നര മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.ടി. അബ്ദുറഹ്മാന്‍, യൂത്ത് ഫോറം ഖത്തര്‍ പ്രസിഡണ്ട് സാജിദ് റഹ്മാന്‍  എന്നിവരും പങ്കെടുക്കും.

സംഗമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ മേഖല പ്രവര്‍ത്തക സംഗമത്തില്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ നിര്‍വ്വഹിച്ചിരുന്നു. സമൂഹത്തോടുള്ള ബാധ്യത ഏറ്റെടുക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയും സമൂഹത്തോട്‌ ചേര്‍ന്ന്‍ നിന്നു കൊണ്ട് ജീവിതത്തെ ക്രിയാത്മകമാക്കുകയും  വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ യുവാക്കളെ സമൂഹ നന്മക്കായി ഉണര്‍ത്തുകയുമാണ് യുവജന സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തോടനുബന്ദിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്  55176694, 55657564  എന്ന നമ്പറുകളില്‍  ബന്ധപ്പെടാവുന്നതാണ്.

റയ്യാൻ യുണിറ്റ് കുടുംബ സംഗമം ശ്രദ്ധേയമായി


നന്മനിറഞ്ഞതും ലാളിത്യപൂർണ്ണവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ സന്തോഷവും സമാധാനവും കുടുംബജീവിതത്തിൽ ഉണ്ടാവൂ എന്നും
മനസ്സമാധാനമാണു ജീവിതത്തിലെ സമ്പന്നതയെന്നും അതിനു
കുടുംബം എന്നത് വിശാലാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു
പോവണമെന്നും പ്രാർത്ഥനയും സ്നേഹവും ഹ്രുദയവിശാലതയും ദൈവഭക്തിയും കുടുംബജീവിതത്തിൽ കാത്തുസൂക്ഷിക്കണമെന്നും എം എം മുഹിയുദ്ധീൻ റയ്യാൻ യൂണിറ്റ് ദഹൽ അൽ ഹമാം പാർക്കിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിംഗിൽ പങ്കെടുത്ത കുടുംബങ്ങളോട് ആവശ്യപ്പെട്ടു.

സ്വർഗ്ഗീയ കുടുംബമെന്നത് സ്വർഗ്ഗത്തിലേക്കു ഒരുമിച്ച് തുഴയുന്ന കുടുംബങ്ങളാണെന്നും അവരുടെ ആത്മാക്കൾ നിറഞ്ഞതും ഇഴചേർന്നതുമാണെന്നും അത്തരം കുടുബ സ്രുഷ്ടിക്കായി യത്നിക്കണമെന്നും ആഡംബര ജീവിതശൈലിയിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹന ഫൈസൽ ,യുസർ  ഗഫ്ഫാർ എന്നിവർ  ഗാനം ആലബിച്ചു ,   മുന്ജിബ  , റിത ബഹ്ജ  എന്നിവർ  മഹത്തായ  ആശയം  സംഘ ഗാന മായി അവതരിപ്പിച്ചത്‌   വേറിട്ട  അനുഭവമായി .
യൂണിറ്റ് പ്രസിഡണ്ട്സ് എടവന അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ, ശിഹാബ്  വലിയകത്ത് ,ഫൈസൽ  എന്നിവർ  പരിപാടികൾക്ക്   നേതൃത്തം നല്കി

യൂത്ത്  ഫോറം റയ്യാൻ മേഘല  വൈസ്  പ്രസിഡന്റ്‌  ഷറഫുദ്ദീൻ മുണ്ടേരി  സമാപന  പ്രസംഗം  നടത്തി ,യൂത്ത് ഫോറത്തെയും ,യുത്ത്  ഫോറം  നടത്തുന്ന  പരിപാടികളെയും  അദ്ദേഹം  പരിചയപ്പെടുത്തി

‘കുടുംബം സ്വര്ഗ്ഗമാണ്’ യൂത്ത് ഫോറം റയ്യാന്‍ മേഖല ക്യാമ്പയിന്‍



 യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍ യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുക്കുന്നു.

ദോഹ: യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 26 മുതല്‍ മെയ് 26 വരെ നടത്തുന്ന'കുടുംബം സ്വര്‍ഗ്ഗമാണ്'ക്യാമ്പയിനിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. ക്യാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം മദീന ഖലീഫയിലെ ഐ എഫ് സി ഹാളിൽ നടന്ന പ്രവര്ത്തക സംഗമത്തിൽ യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ്‌ എസ്.എ. ഫിറോസ്‌ നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂസുഫ പുലാപ്പറ്റ, ക്യാമ്പയിന്‍ കണ്‍വീനര്‍ ഷാനവാസ് ഖാലിദ് തുറ്റങ്ങിയവര്‍ പരിപാടികള്‍ സംസാരിച്ചു. മേഖലാ വൈസ് പ്രസിഡന്റ്‌ ഷറഫുദ്ധീൻ മുണ്ടേരി സമാപന പ്രസംഗം നടത്തി.
ഗറാഫ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ സമീര്‍ കാളികാവ്‌ കുടുംബം സ്വര്ഗ്ഗമാകുന്ന വഴികള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അഷ്റഫ് ഉളിയില്‍ ക്വിസ്‌ പ്രോഗ്രാം നടത്തി. ശറഫുദ്ദീന്, യൂസുഫ്‌ പുലാപറ്റ എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് മദീന ഖലീഫയിൽ നടത്തിയ വനിത സംഗമ ത്തില്‍ സ്ത്രീ ശാക്തികരണം, സാമൂഹ്യ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. മാഹിര്‍, ഷമീർ ,സുബുൽ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
മദീന ഖലീഫ യൂണിറ്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, കുട്ടികളുടെ ധാർമിക അധപതനം, സമൂഹത്തോടുള്ള കുട്ടികളുടെ സമീപനം, തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്തു. അബുല്‍ കലാം, സുബുൽ അബ്ദുൽ അസീസ്‌, അബ്ദുൽ ഗഫ്ഫാര്‍, സാലിഖ്, ഷമീർ ഉളിയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച  ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍  യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുത്തു. ഷാനവാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള് അടക്കം 40 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു.

അല്‍ ഖോര്‍ കുടുംബ സംഗമം


അല്‍ഖോറില്‍ യൂത്ത്‌ ഫോറം ക്യാമ്പയിന്‍


ദോഹ: ‘യുവത്വം: സൗഹാര്‍ദ്ദത്തിന്റെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടില്‍ യൂത്ത്‌ ഫോറം അല്‍ ഖോര്‍ മേഖല ഒരു മാസം  ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മെയ്‌ 10മുതല്‍ ജൂണ്‍ 14 വരെ നീണ്ടുനില്‍കുന്ന ക്യാമ്പയിനില്‍ കുടുംബ സംഗമങ്ങള്‍, ഫുട്ബാള്‍ ടൂര്‍ണമെന്റ്, വിദ്യാര്‍ഥി സംഗമം, രക്തദാന ക്യാമ്പ്‌, രചനാ മത്സരങ്ങള്‍ തുടങ്ങി വൈവിദ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. .
വെള്ളിയാഴ്‌ച അല്‍ഖോരില്‍ ഈദ്‌ ചാരിറ്റി ഓടിറ്റൊരിയത്ത്തില്‍ നടന്ന മേഖല സംഗമത്തില്‍ യൂത്ത്‌ ഫോറം വൈസ്‌ പ്രസിഡന്റ് ഫിറോസ്‌ കോതമംഗലം ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു. മേഖലാ വൈസ്‌ പ്രസിഡന്റ് ഹനീഫ്‌ കെ.ടി അദ്ദ്യക്ഷത വഹിച്ചു. വിവരങ്ങള്‍ക്ക് 55757543 66288480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വിപ്ലവാഭിവാദ്യങ്ങള്‍


"സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ പ്രവാസ മുദ്ര"
പ്രവാസ യുവതയുടെ അടയാളപ്പെടുത്തലുകള്‍..... 
യൂത്ത് സ്പ്രിങ്ങില്‍

യൂത്ത് ഫോറം പ്രബന്ധ മത്സരം.


ദോഹ: യൂത്ത് ഫോറം ഹിലാൽ മേഖല, ഞങ്ങൾ യുവാക്കളാണ് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന യുവജന സംഗമത്തോടനുബന്ധിച്ചു "കേരളീയ വികസനത്തിന് ഒരു ബദൽ രൂപരേഖ" എന്ന വിഷയത്തിൽ പ്രബന്ധ മത്സരം നടത്തുന്നു.  രചനകൾ നൽകേണ്ട അവസാന തിയതി 22 മെയ്‌ 2013.  10 പേജിൽ കവിയാത്ത മലയാളത്തില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ രചനകൾ മെയ്‌ 22-നു 8pm നു മുൻപ് youthforumhilal@gmail.com എന്ന -മെയിൽ വിലാസത്തിലോ, യൂത്ത് ഫോറം ഹിലാൽ ഓഫീസിലോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 3345 2188,  7020 7018

യൂത്ത്‌ ഫോറം കലാമേള ശ്രദ്ദേയമായി.

ഇന്ഡസട്രിയല്‍ ഏരിയ ഘടകം  ട്രോഫിയുമായി.


ദോഹ: യൂത്ത്ഫോറം ഐന്‍ ഖാലിദ് മേഖല സംഘടിപ്പിച്ച കലാമേള ശ്രദ്ദേയമായി. കലാമേളയില്‍ ഇന്ഡസട്രിയല്‍ ഏരിയ ഘടകം കൂടുതല്‍ പോയന്റുകളുമായി ഒന്നാമതെത്തി. മേളയുടെ ഭാഗമായി ഖത്തറിലെ ‍ പ്രവാസികള്‍ക്കായി നടത്തിയ രചനാ മത്സരങ്ങളില്‍ അമല്‍ ഫര്‍മീസ് (''ഗമനം'' ചെറുകഥ - യാത്ര ) , ഇബ്രാഹിം സിദ്ധീഖി (''കാറ്റ് പറഞ്ഞത്'' കവിത - ജലം) എന്നിവര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.  വഖ്ര ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന കലാമേളയില്‍ മേഖലയിലെ നാലു ഘടകങ്ങള്‍ മത്സരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി . യൂത്ത്ഫോറം ഖത്തര്‍ സെന്‍ട്രല്‍ എക്സിക്യുട്ടിവ് കമ്മറ്റി അംഗം അബ്ദുല്‍ ഹമീദ് , പ്രോഗ്രാം കണ്‍വീനര്‍ നിസാം അബു, മേഖലാ പ്രസിഡന്റ് നഈം ഇന്‍തിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി . യൂത്ത്ഫോറംകേന്ദ്ര പ്രസിഡണ്ട് സാജിദ് റഹ്മാന്‍, കലാവിഭാഗം കണ്‍വീനര്‍ അഹമ്മദ് ഷാഫി, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും

യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി മദീന ഖലീഫ യൂണിറ്റ് സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്ല്യവും ,  കുട്ടികളുടെ ധാർമിക അധപതനവും, സമൂഹത്തോടുള്ള സമീപനവും മറ്റും വിശകലനം ചെയ്തു. കലാം, സമീര്‍ കാളികാവ്, ഗഫ്ഫാര്‍, സാലിഖ് തുടങ്ങിയവര്‍ സംസാരിച്ചു.


വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍


യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍  സംഘടിപ്പിച്ചു.
ദഹ്ൽ അൽ ഹമാം പാർക്കിൽ നടന്ന വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. റയ്യാന്‍ മേഖല വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മാഹിര്‍, ഷമീം, ഫഹീം തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.


കഹ്റുബ യൂത്ത്മീറ്റ്


ഇന്റര്‍ യൂണിറ്റ് കലാമേള




യൂത്ത്ഫോറം ഐന്‍ ഖാലിദ് മേഖല സംഘടിപ്പിക്കുന്ന ഇന്റര്‍ യൂണിറ്റ് കലാമേള മെയ് 10 വെള്ളിയാഴ്ച ബര്‍വയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കും. 

വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍

വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍

യൂത്ത്ഫോറം റയ്യാന്‍ മേഖല "കുടുംബം സ്വര്‍ഗമാണ്" എന്ന തലക്കെട്ടില്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരല്‍ മെയ് 3 വെള്ളിയാഴ്ച 4 മണിക്ക് മദീന ഖലീഫയിലെ ദഹല്‍ അല്‍ ഹമാം പാര്‍ക്കില്‍ വെച്ച് നടക്കും.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons