യുവത്വം അടയാളപ്പെടു​ത്താനുള്ളതാ​ണ്' യൂത്ത് ഫോറം പ്രചാരണത്തി​നു തുടക്കമായി



ഒരു പറ്റം യുവാക്കാളാണ് ചരിത്രങ്ങള്‍ സ്രിഷ്ടിച്ചതെന്നും നല്ലതിനു വേണ്ടി യുവത്വം ഉപയോഗപ്പെടുത്തുമ്പോഴെ അടയാളപ്പെടുത്താന്‍ സാദ്ധ്യമാകൂ എന്ന്  സോളിഡാരിറ്റി മുന്‍ സംസ്ഥാന കമ്മറ്റിയംഗം ഷംസുദ്ദീന്‍ നദ് വി പറഞ്ഞു.  'യുവത്വം അടയാളപ്പെടുത്താനുള്ളതാണ്' എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ദോഹ മേഖല നടത്തുന്ന പ്രചാരണത്തിന്റെ പ്രഖ്യാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാതെ ഐ.പി.എല്‍ പോലെയുള്ള കാര്യ ഗൌരവമില്ലാത്ത പൈങ്കിളി ചര്‍ച്ചകള്‍ മുഖ്യധാരകള്‍ കീഴടക്കുന്നതിനെ കരുതിയിരിക്കണമെന്നും ഒരു ഭാഗത്ത് യുവവിപ്ലവകാരികളും യൂത്ത് ഐക്കണുകളും ബുദ്ധിജീവികളും മറ്റും ചാനലുകള്‍ തീര്‍ത്ത സെപ്റ്റിക് ടാങ്കില്‍ പേക്കൂത്ത് നടത്തുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാതെ   കേരളത്തിന്റെ സേവന സമര ഭൂമികയില്‍ പുതിയ ചരിതം തീര്‍ത്ത യുവത്വത്തിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് കരഞ്ഞ് കാമം തീര്‍ക്കുന്ന മതേതര നാട്യക്കാര്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കണമെമെന്നും യുവത്വം അര്‍ത്ഥവത്താക്കി ജീവിതം അടയാളപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ്റഹ്മാന്‍ പ്രചാരണത്തിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു.  ജോലിയും സേവനവും സര്‍ഗ്ഗാത്മകത്മ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു കൊണ്ടു പോയി പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി ജീവിതം അടയാളപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡണ്ട് നൌഷാദ് വടുതല അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍  സാലിം വേളം പരിപാടികള്‍ വിശദീകരിച്ചു.
സേവനത്തിന്റെയും സൌഹ്രുദത്തിന്റെയും കൂട്ടായ്മകളിലൂടെ പ്രവാസിയുവാക്കളുടെ കര്‍മ്മശേഷി  ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും നമ്മുടെ നാടിനെയും സമൂഹത്തെയും ബാധിക്കുന്ന സാമൂഹിക വിഷയങ്ങളില്‍ ജനപക്ഷത്തു നിന്നുകൊണ്ട് പ്രതികരിക്കാനും തിന്മകള്‍ക്കെതിരെ മാത്രുകാപരമായി ഇടപെടാനും ഒരു യുവ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നതുമാണ് പ്രചാരണം കൊണ്ട് യൂത്ത് ഫോറം ലക്ഷ്യമിടുന്നത്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons