വരണ്ടുണങ്ങിയ പ്രവാസ ജീവിതത്തിലും സര്‍ ഗ്ഗാത്മക കൂട്ടായ്മയുടെ വസന്തം വിരിയിച്ച് യൂത്ത് ഫോറം വാര്‍ഷിക കുടുംബസംഗമം അല്‍ ഖോര്‍ യൂത്ത് സെന്ററില്‍ സമാപിച്ചു. ഉച്ചയ്ക്കു ഒരുമണിയോടെ തുടങ്ങിയ സംഗമത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ സലീല്‍ ഇബ്രാഹീം സ്വാഗതം ആശംസിച്ചു. യൂത്ത്ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തനവും കുടുംബവും കൂട്ടിമുട്ടരുതെന്നും രണ്ടും ഒരുമിച്ചു മുന്നോട്ട് പോകുമ്പോഴേ ജീവിതം ആസ്വാദ്യകരമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഒരു പൊതുപ്രവര്‍ ത്തകന് കുടുംബം ഒരു തണലായി മാറണമെന്നും കുടുംബത്തോടു കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നും ഒരു നല്ല പൊതുപ്രവര്‍ത്തകന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് യൂത്ത് ഫോറത്തിന്റെ മേഖലകള്‍ തമ്മിലുള്ള കലാകായിക പരിപാടികള്‍ അരങ്ങേറി. ഗാനാലാപന മത്സരത്തില്‍ ഹിലാല്‍ മേഖലയും ഫുട്ബാളില്‍ അല്‍ ഖോറും ജേതാക്കളായി. സ്കിറ്റ്, മൈമിങ്ങ്, ഒപ്പന, ഹാസ്യ ചിത്രീകരണം കുട്ടികളുടെ പാട്ടുകള്‍ തുടങ്ങിയവയും അരങ്ങേറി.
കുടുംബ സം ഗമത്തോടനുബന്ധിച്ചു നടന്ന വനിതാ സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡണ്ട് വി.ടി. ഫൈസല്‍ യൂത്ത് ഫോറം നേതാക്കളായ സാജിദ് റഹ്മാന്‍ , ഷബീര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
0 comments:
Post a Comment