കായികമേളകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ശക്തിപകരും: അബ്ദുല്ല് ആല്‍ മഹമൂദ്‌




ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സമൂഹം നടത്തുന്ന കായികമേളകളിലൂടെ  ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ശക്തിപകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി നിര്‍ത്തുവാന്‍ ഇത്തരത്തിലുള്ള കായികമേളകള്‍ക്ക് സാധിക്കുമെന്നും ഖത്തര്‍ സ്കൌട്സ് ആന്‍ഡ്‌ ഗൈഡ്‌സ്‌ ഡയരക്ടര്‍ അബ്ദുല്ല്ല ആല്‍ മഹമൂദ്‌ അഭിപ്രായപ്പെട്ടു. ദേശീയ സ്പോർട്സ് ദിനത്തോടനുബന്ദിച്ചു ഖത്തർ ഒളിമ്പിക്‌ കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്ഫോറം സംഘടിപ്പിച്ച 'പ്രവാസി കായികമേള' ഉത്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം  പ്രവാസികള്‍ കായികമായി ശേഷിയുള്ളവരാകണമെന്നും മനസ്സും ശരീരവും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കായിക ദിനത്തില്‍ പ്രവാസി യുവാക്കള്‍ നടത്തുന്ന വിപുലമായ കായിക പ്രവര്ത്തനങ്ങള്‍ പ്രോത്സാഹനമര്‍ഹിക്കുന്നതാണ്. യുവാക്കളുടെ ഉന്മേഷം രാജ്യത്തിന്റെ ഊര്ജമാണ്. ഇത്തരത്തിലുള്ള ഊര്‍ജം പകരാനും മാതൃകയാവാനും യൂത്ത്ഫോരത്തിന്നു ഭാവിയില്‍ ഇത്തരം കായിക പരിപാടികള്‍ക്ക്‌ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും ആശംസകൾ അർപ്പിചു കൊണ്ട് സംസാരിച്ച ഖത്തര്‍ ചാരിറ്റി പബ്ലിക്‌ റിലേഷന്‍ വാകുപ്പ് തലവന്‍ ഖാലിദ്‌ ഫക്രു അഭിപ്രായപ്പെട്ടു . ഇൻ കാസ് ഖത്തർ പ്രസിഡന്റ്, ജൊപ്പചൻ, സ്കൊളാർസ് ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അബൂബക്കർ വണ്ടൂർ, എന്നിവരും ആശംസകൾ നേർന്നു.  കെ.ടി. അബ്ദുൾ റഹ്മാന്റെ അദ്ദ്യക്ഷതയിൽ ശാന്തിനികേതൻ സ്കൂളിൾ ചേർന്ന സമാപന സമ്മേളനത്തിൽ സാജിദ് റഹ്മാൻ സ്വാഗതം പറഞ്ഞു.  പ്രൊഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ ഹസനാർ, കോ ഓഡിനേറ്റർ ഷാഫി, അവതാർ ഖത്തർ പ്രൊജക്ട് ഇൻ ചാർജ് ഫിറൊസ് ബക്കർ, തുടങ്ങിയവരും സംബന്ദിച്ചു.

യൂത്ത്‌ ഫോറം പ്രവാസികായികമേള ഉജ്ജ്വലമായി സമാപിച്ഛപ്പോൾ കായികമേളയിൽ ഏറ്റവും കൂടുതൽ പൊയന്റുകൾ കരസ്ഥമാക്കി ടി.ഡി.ഐ.എ. ത്രുശൂർ ഒന്നാംസ്ഥാനം ഉറപ്പിച്ചു. വെപെക്സ് ത്രിശൂര്‍ രണ്ടാം സ്ഥാനവും നേടി സ്കിയ ഖത്തർ, ചെറിയ കുമ്പളം എന്നീ ടീമുകൾ മൂന്നാം  സ്ഥാനം പങ്കുവെച്ചു.   ടി.ഡി.ഐ.എ യിലെ മുസ്തഫ വ്യകതിഗത ഇനത്തിൽ ഏറ്റവും പൊയിന്റുകളുമായി ഗൊൾഡൻ അത്ലറ്റ് പദവി കരസ്ഥമാക്കി.

ഇന്നലെ നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വോളിബോള്‍: ചെറിയ കുമ്പളം, ഇന്‍കാസ് കോഴിക്കോട്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍ .  കമ്പവലി: വെപെക്സ് ത്രിശൂര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, മാക് ഖത്തര്‍. ഷട്ടില്‍ ബാട്മിന്ടണ്‍ ഡബിള്‍സ്: പ്രവാസി വടകര, വെപെക്സ് ത്രിശൂര്‍, സ്കിയ ഖത്തര്‍. ആംറസ്‌ലിംഗ്: ഇന്‍കാസ് കോഴിക്കോട്, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍,

ഇന്‍കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ലബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ തുടങ്ങിയ 16 സംഘടനകളാണ് പ്രഥമ പ്രവാസി കായിക മേളയില്‍ മത്സരിച്ഛത്.  സമാപനത്തിൽ കായികപ്രേമികളായ ഒട്ടേറെപേർ സഹ്നിഹിതരായി

പ്രവാസി കായികമേള, ഫൈനല്‍ 



























 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons