ദോഹ: ദേശീയ സ്പോർട്സ് ദിനത്തോടനുബന്ദിച്ചു ഖത്തർ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്ഫോറം 'പ്രവാസി കായികമേള' സംഘടിപ്പിക്കുന്നു. ഖത്തറിലെ വ്യതസ്ത പ്രവാസി മലയാളി സംഘടനകള്‍ മാറ്റുരക്കുന്ന മത്സരങ്ങൾ ഫെബ്രുവരി 8,12 തിയതികളിൽ അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. മേളയില്‍ വിവിധ സംഘടനകളുടെയും, പ്രാദേശിക കൂട്ടായ്മകളുടെയും, ടീമുകളാണ് മത്സരിക്കുന്നത്. 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജംബ്, ഹൈജംബ്, ഷോട്ട്പുട്ട്, ജാവലിൻ ത്രൊ, ആം റസലിങ്ങ്, തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും 4X100 മീറ്റർ റിലെ, ഷട്ടിൽ ബാറ്റ്മിന്റൺ, വോളിബോൾ, കമ്പവലി തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരങ്ങൾ. വ്യക്തിഗത ഇനങ്ങളിൽ ഒരു സംഘടനയിൽ നിന്ന് 2 പേരും ഗ്രൂപ് ഇനങ്ങളിൽ ഓരോ സംഘടനയെയും പ്രതിനിധീകരിച്ച് ഒരു ഗ്രൂപ്പുമാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 8 നു വെള്ളിയാഴ്ച പ്രാഥമിക റൌണ്ട് മത്സരങ്ങളും ദേശീയ കായിക ദിനമായ 12 നു ചൊവ്വാഴ്ച ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡും നല്‍കും. രജിസ്ട്രേഷന്റെ അവസാന തീയ്യതിയായ ജനുവരി 27 നുള്ളില്‍ ആദ്യം റെജിസ്റ്റർ ചെയ്ത ഇന്‍കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ലബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ തുടങ്ങിയ 16 സംഘടനകളാണ് പ്രഥമ പ്രവാസി കായിക മേളയില്‍ മാറ്റുരക്കുന്നത്.
ഖത്തർ സ്പോർസ് ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മത്സരത്തിനു വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്.
മേളയുടെ സുഖകരമായ നടത്തിപ്പിനായി വി. ടി. ഫൈസല്‍ ചെയര്‍മാനായും, മുഹമ്മദ് ഷബീര്‍ വൈസ്.ചെയര്‍മാന്‍മാനായും, അബ്ദുറഹിമാന്‍ ഹസ്സനാര്‍ ജെനറല്‍ കണ്‍വീനര്‍ ആയും, അഹമ്മദ് ഷാഫി കോര്‍ഡിനേറ്റര്‍ ആയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 16 ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റൊട് കൂടി തുടക്കം കുറിക്കുന്ന പ്രവാസി കായികമേളയില്‍ ഉദ്ഘാടന-സമാപന സെഷനുകളില്‍ ഖത്തറിലെ കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പ്രവാസി കായികമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ pravasikayikamela@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ ലഭിക്കുന്നതാണ്.
0 comments:
Post a Comment