ഇന്റര്‍ സോണ്‍ കായിക മേള റയ്യാന്‍ മേഖല ചാമ്പ്യന്‍മാര്‍

ഖത്തര്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പ്രവാസികായിക മേളയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ സോണ്‍ സ്പോര്‍ട്സ് മീറ്റില്‍ റയ്യാന്‍ സോണ്‍ ഓവറോള്‍  ചാമ്പ്യന്‍മാരായി. ആറു മേഖലകള്‍ തമ്മില്‍ മാറ്റുരച്ച ഇഞ്ചോടിഞ്ച്  പോരാട്ടത്തിനൊടുവില്‍  49 പോയന്റ് നേടിയാണ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. 44 പോയിന്റോടെ ഹിലാല്‍ രണ്ടാമതും 23 പോയിന്റോടെ വകറ മൂന്നാമതും എത്തി. ഓട്ടം (100 മീറ്റര്‍, 200മീറ്റര്‍, 1500 മീറ്റര്‍), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി തുടങ്ങിയ വ്യകതിഗത ഇനങ്ങളിലും 4X100 റിലേ, വോളിബാള്‍, ബാഡ്മിന്റണ്‍, വടം വലി തുടങ്ങിയ ടീം ഇനങ്ങളിലുമാണ് മത്സരം നടന്നത്. ബാഡ്മിന്റണില്‍ റയ്യാനെ തോല്‍പ്പിച്ച് ഹിലാലും വടം വലിയില്‍ ഹിലാലിന്റെ തോല്‍പ്പിച്ച് വകറയും വോളിബോളില്‍ റയ്യാനെ തോല്‍പ്പിച്ച് ഐന്‍ ഖാലിദും ജേതാക്കളായി.

ഹിലാല്‍ മേഖലയിലെ ഷമ്മാസ് 13 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി.

നേരത്തെ അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റോടെ സ്പോര്‍ട്സ് മീറ്റ് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.വൈകീട്ട്  വകറ ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന സമാപന ചടങ്ങില്‍ കെ.ടി. അബ്ദുറഹ്മാന്‍, സ്വാഗത സംഘം ഭാരവാഹികളായ  വി.ടി. ഫൈസല്‍, എം.എസ്.എ റസാഖ് തുടങ്ങിയവര്‍ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. പ്രവാസി കായിക മേള ജനറല്‍  കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹസൈനാര്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്റര്‍ സോണ്‍ മത്സരത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാമതെത്തിയവരാണ് പ്രവാസികായികമേളയില്‍ ഐ.ഐ.എ. ടീമിനെ പ്രതിനിധീകരിക്കുക. ഗ്രൂപ്പിനങ്ങളിലെ ടീമിനെയും  വിദഗ്ദ കമ്മറ്റി തെരഞ്ഞെടുത്തു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons