യൂത്ത്ഫോറം പ്രവാസി കായികമേളയ്ക്ക് മാര്ച്ച്പാസ്റ്റൊടെ വര്‍ണാഭമായ തുടക്കം

ദോഹ: ദേശീയ സ്പോർട്സ് ദിനത്തോടനുബന്ദിച്ചു ഖത്തർ ഒളിമ്പിക്‌ കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്ഫോറം സംഘടിപ്പിക്കുന്ന 'പ്രവാസി കായികമേള' യ്ക്ക് അല്‍ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ ആവേശകരമവും വര്‍ണ്ണാഭവുമായ തുടക്കം.
കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് തരുണ്‍ ബസു നിര്‍വ്വഹിച്ചു. ഖത്തറിലെ വ്യതസ്ത പ്രവാസി മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തോളം ആളുകള്‍ ഉദ്ഘാടനത്തോടനുബന്ധ്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. ഖത്തറിനോടുള്ള ഇന്ത്യയുടെ സൌഹാര്‍ദമറിയിക്കുന്നതിനും ദേശീയ സ്പോര്‍ട്സ് ദിനത്തോട് ഐക്യ ദാര്‍ഢ്യപ്പെടുന്നതിനും ഇത്തരത്തിലുള്ള കായികമേളകള്‍ക്ക് സാധിക്കുമെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഊര്‍ജ്ജസ്വലമായ യുവതയുടെ നിറസാന്നിദ്ധ്യം സന്തോഷമുളവാക്കുന്നുവെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് തരുണ്‍ ബസു അഭിപ്രായപ്പെട്ടു.


പ്രവാസികളുടെ കായിക ക്ഷമതയെ പരിപോഷിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ കേവലം മലയാളികളിലൊതുക്കാതെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ യൂത്ത് ഫോറത്തിനു കഴിയട്ടെയെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച ഐ.സി.ബി.എഫ്. പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു.
യൂത്ത്ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍ കായികമേള ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹസനാര്‍ കോഡിനേറ്റര്‍ അഹമ്മദ് ഷാഫി, ഹക്കീം പെരുമ്പിലാവ് തുടങ്ങിയവര്‍ സംസാരിച്ചു.

16
ടീമുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിന്റെ സല്യൂട്ട് തരുണ്‍ ബസു സ്വീകരിച്ചു വിവിധ ടീമുകളെ അതിഥികള്‍ പരിചയപ്പെട്ടു.

100
മീറ്റർ, 200 മീറ്റർ, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജംബ്, ഹൈജംബ്, ഷോട്ട്പുട്ട്, ജാവലിൻ ത്രൊ, ആം റസലിങ്ങ്, തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും 4ക്ഷ്100 മീറ്റർ റിലെ, ഷട്ടിൽ ബാറ്റ്മിന്റൺ, വോളിബോൾ, കമ്പവലി തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമായി
ഇന്‍കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ലബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ തുടങ്ങിയ 16 സംഘടനകളാണ് പ്രഥമ പ്രവാസി കായിക മേളയില്‍ മാറ്റുരക്കുന്നത്.


ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ടി.ഡി.ഐ.എ ത്രിശൂര്‍ ഒന്നാം സ്ഥാനവും ചെറിയ കുമ്പളം കൂട്ടായ്മ രണ്ടാം സ്ഥാനവും മാക് കോഴിക്കോട്, ഐ.ഐ.എ. ഖത്തര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് ഇനങ്ങളിലെ ഫൈനല്‍ മത്സരവും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ദേശീയ കായിക ദിനമായ 12 ആം തീയ്യതി ബര്‍വ്വയിലെ ശാന്തിനികേതന്‍ സ്കൂളില്‍ നടക്കും.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons