യുവത്വം; സൗഹാർദ്ദത്തിന്റെ വീണ്ടെടുപ്പിന്

പ്രിയ സുഹൃത്തെ,
 
യൂത്ത്ഫോറം അൽഖോർ മേഖല 'യുവത്വം; സൗഹാർദ്ദത്തിന്റെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടിൽ യുവജന കാമ്പയിൻ സംഘടിപ്പിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ. ജൂണ്‍ 14 വെള്ളിയാഴ്ച നടക്കുന്ന യുവജന സംഗമത്തോടെ കാമ്പയിന് സമാപനമാവുകയാണ്.
 
ഉദ്ഘാടനം, പ്രമേയ വിശദീകരണം, സാംസ്കാരിക സദസ്സ്, കാമ്പയിൻ സമാപനം, കലാപരിപാടികൾ, ഖവാലി സന്ധ്യ, എക്സിബിഷൻ തുടങ്ങി വിത്യസ്തമായ പരിപാടികളാണ് യുവജന സംഗമത്തിന്റെ ഭാഗമായുള്ളത്. 300 ഓളം യുവാകൾ പ്രസ്തുത സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങളും  സംഗമ  പ്രമേയവും അറ്റാച്ച് ചെയ്ത നോട്ടീസിൽ ഉണ്ട്.
 
താങ്കളെയും കുടുംബത്തെയും സംഗമത്തിലേക്ക് ഹൃദയം നിറഞ്ഞു സ്വാഗതം ചെയ്യുന്നു
 
അതോടൊപ്പം താങ്കളുടെയോ താങ്കളുടെ യൂണിറ്റിലെ പ്രവർത്തകരുടെയോ പരിചയത്തിൽ അൽഖോർ, സിമൈസിമ, റാസ്‌ലഫ്ഫാൻ,  അൽശമാൽ, ദഖീറ തുടങ്ങിയ പ്രദേശങ്ങളിൽ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള യുവാക്കളായ സഹോദരന്മാരോ കുടുംബമോ വിദ്യാർഥികളോ ഉണ്ടെങ്കിൽ സംഗമത്തിൽ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 
പങ്കെടുക്കുന്നവരുടെ എണ്ണം നേരത്തെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു 
 
മുഹമ്മദ്‌ അലി
കണ്‍വീനർ,
യുവജനസംഗമം
യൂത്ത്ഫോറം അൽഖോർ
Mob: 6628-8480

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons