'കെയര്‍ ദോഹ' എഞ്ചിനീയറിംഗ് തൊഴിലന്വേഷണ ശില്‍പശാല ശ്രദ്ധേയമായി




ദോഹ: യൂത്ത്‌ ഫോറത്തിന്റെ കരിയര്‍ നെറ്റ് വര്‍ക്ക്‌ ആയ  'കെയര്‍' (കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് & എജുക്കേഷന്‍)))  ​) )തോഴിലന്വേഷകരായ  എഞ്ചിനീയർമാർക്കായി 

സംഘടിപ്പിച്ച ശില്‍പശാല സമാപിച്ചു. 
മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ വെച്ചു നടന്ന പരിപാടിയിൽ എഞ്ചിനീയർ K.M. ജലീൽ, 
എഞ്ചിനീയർ സഫീർ അസീസ്‌ തുടങ്ങിയ പ്രമുഖ തൊഴില്‍ കണ്‍സാള്‍ട്ടന്‍റ്മാര്‍ വര്‍ക്ക്‌ ഷോപ്പിനു നേത്രുത്വം നൽകി. ഖത്തറിലെ വിവിധ എഞ്ചിനീയറിങ്ങ് തൊഴി
ല്‍
 
 ​
സാധ്യതകൾ,
​തൊഴിലന്വേഷണ മാർഗങ്ങൾ, അഭിമുഖത്തിനുള്ള തയ്യാറെടുപ്പ്, 
​കരിയര്‍ നെറ്റ് വര്‍ക്കിങ്ങ് ​തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലന ക്ലാസുകൾ നടന്നത്.

കെയര്‍, മാസം തോറും നടത്തി വരുന്ന തൊഴിലന്വേഷണ പരിശീലന പരിപാടിയുടെ ഭാഗമായാണ് എന്‍ജിനീയര്‍മാര്‍ക്ക് മാത്രമായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത് , നൂറോളം 
നേരത്തെ രജിസ്റ്റര്‍ എന്‍ജിനീയര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ കെയര്‍ പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ ജലാലുദ്ദീന്‍ സ്വാഗതവും, കെയര്‍ സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ 
ശര്‍ഫറാസ് ഇസ്മായീല്‍ നന്ദിയും പറഞ്ഞു. ജാബിര്‍ ജലാലുദ്ദീന്‍, ജസീം മുഹമ്മദ്‌ , മജ്‌റൂഹ്, ശജീം , ഷമീര്‍ അലി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സൌജന്യമായി 
ആര്‍ക്കും തൊഴില്‍ വിവരങ്ങള്‍ അറിയാനും , തൊഴില്‍ പരിശീലനത്തിനും , മറ്റു തൊഴില്‍ അന്വേഷണ സഹായങ്ങള്‍ക്കും www.caredoha.comcaredoha@gmail.com 
എന്ന വിലാസത്തിലോ ​
​44439319/ 30201331/ 33202997/ ​
എന്നീ നമ്പറുകളി
ലോ
 കെയറിനെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons