പ്രഖ്യാപന സമ്മേളനം പി.ഐ. പങ്കെടുക്കും


                   കേരളത്തിലെ ജനകീയ സമരങ്ങളുടെ നായകന്‍, സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് പി.ഐ. നൌഷാദ് യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും. .

പ്രഖ്യാപന സമ്മേളനം ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍


                 പ്രവാസ യൌവ്വനത്തിന് സര്‍ഗ്ഗാത്മക സേവനത്തിന്റെ പുതിയ ദിശാബോധം നല്‍കാനുള്ള യൂത്ത് ഫോറത്തിന്റെ പ്രയാണത്തിനു തുടക്കം കുറിക്കുന്ന പ്രഖ്യാപന സമ്മേളനം ജൂണ്‍ 15 വെള്ളിയാഴ്ച ദോഹയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. വൈകീട്ട് മൂന്ന് മണി മുതല്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 2000 പേരും രാത്രി നടക്കുന്ന പൊതുസമ്മേളനത്തില്‍ 4000 പേരും പങ്കെടുക്കും. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാകും നഗരി സംവിധാനിക്കുക.


                പ്രഖ്യാപന സമ്മേളന സ്വാഗത സംഘം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫിറോസിന്റെ നേത്രുത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായ സലീല്‍ ഇബ്രാഹീം, മജീദ് അലി, സംവിധായകന്‍ ഉസ്മാന്‍ മാരാത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


എയര്‍പോര്‍ട്ട് യൂണിറ്റ് യൂത്ത് മീറ്റ് കടന്നമണ്ണ കോമ്പൌണ്ടില്‍



യൂത്ത് ഫോറം എയര്‍പോര്‍ട്ട് യൂണിറ്റിന്റെ യൂത്ത് ഫോറം സമ്മേളന പ്രഖ്യാപന പ്രചരണങ്ങള്‍ക്ക് ജൂണ്‍ 1 വെള്ളിയാഴ്ച നടക്കുന്ന  യൂത്ത് മീറ്റോടെ തുടക്കമാവും. മതാര്‍ ഖദീമിലെ കടന്നമണ്ണ കോമ്പൌണ്ടില്‍ വൈകുന്നേരം 3.45 ന്. നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടനത്തിനു ശേഷം ക്വിസ് പ്രോഗ്രാമും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും അരങ്ങേറും.



അല്‍ ഖോര്‍ സെന്‍ട്രല്‍ യൂത്ത്മീറ്റ് ചാരിറ്റി ഹാളില്‍


യൂത്ത് ഫോറം പ്രഖ്യാപന സമ്മേളന  പ്രചരണത്തിന്, തുടക്കം കുറിച്ചു കൊണ്ട് അല്‍ ഖോര്‍ സെന്ട്രല്‍ യൂണിറ്റ് ഒരുക്കുന്ന യൂത്ത് മീറ്റ് അല്‍ ഖോറിലെ ഷൈഖ് ഈദ് ചാരിറ്റി ഹാളില്‍ ജൂണ്‍ 1 വെള്ളിയാഴ്ച നടക്കും. പരിപാടിക്കെത്തുന്നവര്‍ക്ക് ഉച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

മുഗളിന യൂത്ത് മീറ്റ് ശാന്തിനികേതനില്‍


യൂത്ത് ഫോറം പ്രഖ്യാപന സമ്മേളന പ്രചരണ  പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മുഗളിന യൂണിറ്റ് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് മന്‍സൂറയിലുള്ള ശാന്തിനികേതന്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ  നടക്കും.

അല്‍ സദ്ദ് യൂത്ത് മീറ്റ് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും


യൂത്ത് ഫോറം അല്‍ സദ്ദ് യൂണിറ്റ് ജൂണ്‍ 1 വെള്ളിയാഴ്ച യൂത്ത് ഫോറം ഹാളില്‍ സം ഘടിപ്പിക്കുന യൂത്ത് മീറ്റ് സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും . വെള്ളിയാഴ്ച ഉച്ച ഭക്ഷണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ ചര്‍ച്ചയും ക്വിസ് പ്രോഗ്രാമും ഗാന വിരുന്നും അരങ്ങേറും.

ബുള്ളറ്റിന്‍ കമ്മറ്റിയുടെ അടിയന്തിര യോഗം


യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന ബുള്ളറ്റിന്റെ സബ് കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം മെയ് 31 വ്യാഴാഴ്ച രാത്രിയിലെ യൂത്ത് ഫോറം ജനറല്‍ ബോഡിക്ക് ശേഷം  ഐ.വൈ.എ. ഹാളില്‍ ചേരുമെന്ന് കണ്‍വീനര്‍ മുഹ്സിന്‍ ഷരീഫ് അറിയിച്ചു. മുഴുവന്‍ കമ്മറ്റിയംഗങ്ങളും പങ്കെടുക്കുക.

അല്‍ ഖോര്‍ യൂത്ത് മീറ്റില്‍ കേന്ദ്ര പ്രസിഡണ്ട് പങ്കെടുക്കും



യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ അല്‍ ഖോറിലെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജൂണ്‍ 1 വെള്ളിയാഴ്ച സെര്‍കി കോസ്റ്റ് ബീച്ചില്‍ നടക്കുന്ന യൂത്ത് മീറ്റിനെ അഭി സംബോധന ചെയ്തു കൊണ്ട് യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ സംസാരിക്കും . അല്‍ ഖോര്‍ സൌത്ത് യൂണിറ്റാണ് പരിപാടി സം ഘടിപ്പിക്കുന്നത്.

അല്‍ സദ്ദ് യൂത്ത് മീറ്റ് വെള്ളിയാഴ്ച 12.30 ന്.



യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചുള്ള   അല്‍ സദ്ദ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് യൂത്ത് മീറ്റ് ജൂണ്‍ 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് യൂത്ത് ഫോറം ഹാളില്‍ നടക്കും.

ധഖിറ യൂണിറ്റ് യൂത്ത് സിമൈസ്മ ബീച്ചില്‍



യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ധഖിറ യൂണിറ്റ് സം ഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സിമൈസ്മ ബീച്ചില്‍ നടക്കും. പരിപാടിയില്‍ യൂത്ത് ഫോറം അല്‍ ഖോര്‍ മേഖല പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം മുഖ്യാതിഥി ആയിരിക്കും.

മന്‍സൂറ യൂത്ത് മീറ്റ്, അസോസിയേഷന്‍ ഹാളില്‍



യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മന്‍സൂറ യൂണിറ്റ് സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 3.45 ന്, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ വച്ച് നടക്കും.

സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ വീണ്ടെടുപ്പായി യൂത്ത് മീറ്റ്


യൂത്ത് ഫോറം പ്രഖ്യാപന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ദോഹ ഈവനിങ്ങ് യൂണിറ്റ് നടത്തിയ യുത്ത് മീറ്റ് ഈ ഊശരഭൂമിയിലും  സര്‍ഗ്ഗാത്മക യുവത്വത്തിന്റെ വിളിക്കുത്തരം നല്‍കാന്‍ യുവാക്കള്‍ സജ്ജരാണെന്ന് തെളിയിക്കുന്നതായി.
യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു. സേവനവും കലയും സാഹിത്യവും കളിയുമൊക്കെയായി ഒരു പുതു യൌവ്വനത്തെ ഖത്തറിന്റെ മണ്ണില്‍ വാര്‍ത്തെടുക്കുകയാണ് യൂത്ത് ഫോറത്തിന്റെ ലക്ഷ്യമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

യൌവ്വനം കൊണ്ട് ജീവിതം അടയാളപ്പെടുത്തി ചരിത്രം രചിക്കണമെന്നും സര്‍ഗ്ഗ ശെഷിയെ മൂല്യങ്ങളുടെ ഉദ്ദാരണത്തിനായി ഉപയോഗിക്കണമെന്നും ഉദ്ഘാടനം നിര്‍ വ്വഹിച്ച യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു.

അന്നം തരുന്ന നാടിന്റെ ചരിത്രം അറിഞ്ഞിരിക്കുകയെന്നത് പൊതു സമൂഹത്തെ സേവിക്കാനൊരുങ്ങുന്ന ഒരു യുവ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ സാലിം കൊടുമയില്‍ ഡിജിറ്റല്‍  സങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ച പ്രസന്റേഷന്‍ വളരെ വിജ്ഞാനപ്രദമായി.
അതിനു ശേഷം നടന്ന ക്വിസ് പ്രോഗ്രാം പ്രവാസികളായ നമ്മളും ഈ നാടും  തമ്മില്‍ ഇനിയും അടുത്തറിയേണ്ടതുണ്ടെന്ന ബോധ്യം ഓരോരുത്തരിലും അനുഭവപ്പെട്ടു.

യൌവ്വനം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തുക - സമീര്‍ കാളികാവ്


യൂത്ത് മീറ്റ് സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്യുന്നു.

നമ്മുടെ യുവത്വത്തെ പ്രവാസ ജീവിതത്തിന്റെ തിരക്കു പറഞ്ഞു ആസ്വാദ്യകരമല്ലാതാക്കരുതെന്നും യൌവ്വനം കൊണ്ട് ജീവിതം അടയാളപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു. ദോഹ ഈവനിങ്ങ് യൂണിറ്റ് യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കു വെക്കാന്‍ നേരമില്ലാത്ത, സര്‍ഗ്ഗാത്മകത നഷ്ടപ്പെടുന്ന, തൊട്ടടുത്ത് കിടന്നുറങ്ങുന്നവനുമായി പോലും ബന്ധമില്ലാത്ത അവസ്ഥയിലേക്ക് പോകുന്നത് നാം ഭയപ്പെടണം. ജീവിതം ആസ്വാദ്യമാക്കാന്‍ എല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് മാനസികമായി ഒന്നിച്ചു ചേരാന്‍ സാധിക്കണം. യൂത്ത് ഫോറം മുന്നോട്ട് വെക്കുന്നതും ഇത്തരം ഒരു കാഴ്ചപ്പാടാണ്. നമ്മുടെ ജീവിതം ഏറ്റവും ആസ്വാദ്യകരമാവുന്നത് നല്ല സൌഹ്രുദ ബന്ധങ്ങളുണ്ടാകുമ്പോളാണ്. അത്തരം സൌഹ്രുദ കൂട്ടയ്മകളിലൂടെയാണ് സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുക. ആ ഒരു ലക്ഷ്യത്തിലേക്കാണ് യൂത്ത് ഫോറം നിങ്ങളെ ക്ഷണിക്കുന്നത്. യൌവ്വനത്തിന്റെ സര്‍ഗ്ഗ ശേഷിയെ പുഷ്ടിപ്പെടുത്തി നേരായ മാര്‍ഗ്ഗത്തിലേക്ക് വഴിതിരിച്ചു വിടേണ്ടതുണ്ട്. സര്‍ഗ്ഗ വാസനകള്‍ മൂല്യങ്ങളുടെ ഉദ്ദാരണത്തിന് ഉപയോഗപ്പെടുത്തണം.
ഇങ്ങനെയൊക്കെ ജീവിതം അടയാളപ്പെടുത്തുമ്പോളാണ് വിപ്ലവം സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.

ഐന്‍ ഖാലിദ് യൂണിറ്റ് യൂത്ത് മീറ്റ് ജൂണ്‍ 1 ന്.

യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചുള്ള ഐന്‍ ഖാലിദ് യൂണിറ്റിന്റെ യൂത്ത് മീറ്റ് ജൂണ്‍ 1 ന് വൈകുന്നേരം 4 മണിക്ക് തൈബ ഹാളില്‍ നടക്കും. യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഫിറോസ് എസ്.എ. ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രമുഖ ട്രെയിനറും മാനേജ്മെന്റ് വിദഗ്ദനുമായ താഹ മുഹമ്മദ് മുഖ്യതിത്ഥിയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ ക്കായി 55961006 എന്ന നമ്പറില്‍ മന്ധപ്പെടണമെന്ന് യൂണിറ്റ് പ്രസിഡണ്ട് അറിയിച്ചു.

Report: Muneer Jalaludheen

ദോഹ ഈവ്നിങ്ങ് യൂണിറ്റ് യൂത്ത് മീറ്റ് 26 ശനിയാഴ്ച

                   
 യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ദോഹ ഈവനിങ്ങ് യൂണിറ്റ് നടത്തുന്ന യൂത്ത് മീറ്റ് ശനിയാഴ്ച യൂത്ത് ഫോറം ഹാളില്‍ നടക്കും . സി.ഇ.സി. മെമ്പര്‍ സമീര്‍ കാളികാവ് മുഖ്യാതിഥി ആയിരിക്കും.

ബുള്ളറ്റിന്‍ കമ്മറ്റി അറിയിപ്പ്

യൂത്ത് ഫോറം സമ്മേളന പ്രഖ്യാപനത്തോടനുബന്ധിച്ച് ഒരു ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നല്ലൊരു പേര് നമുക്കാവശ്യമാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍  muhazinshereefsm@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്ന് സബ് കമ്മറ്റി കണ്‍വീനര്‍ മുഹ്സിന്‍ അറിയിച്ചു.

ചരിത്രം രചിക്കാന്‍ കര്‍മ്മനിരതരാകുക - പ്രസിഡണ്ട്.


യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാരെ അഭിസംബോധന ചെയ്യുന്നു.

                         ഖത്തറിലെ പ്രവാസിയുവാക്കളുടെ ഇടയിലേക്ക് ചരിത്ര ദൌത്യവുമായി ഇറങ്ങിത്തിരിക്കാനുള്ള യൂത്ത് ഫോറത്തിന്റെ പ്രഖ്യാപന സമ്മേളനത്തിന്റെ പൂര്‍ണ്ണതക്കു വേണ്ടി കൈമെയ് മറന്ന അദ്ധ്വാനിക്കാന്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. വെള്ളിയാഴ്ച യൂത്ത് ഫോറത്തില്‍ വെച്ചു നടന്ന പ്രഖ്യാപന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്നായി രൂപീകരിച്ച വിവിധ വകുപ്പുകളുടെ അധ്യക്ഷന്മാരുടെ പ്രഥമയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കഠിനാധ്വാനം കൊണ്ടു മാത്രമേ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്താനാകൂ അതിനു കഴിവുള്ള ഒരു യുവനിരയാണ് യൂത്ത് ഫോറത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

                          സമ്മേളന കണ്‍വീനര്‍ ഫിറോസ് കോതമംഗലം സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ചു വിശദീകരിച്ചു. ജൂണ്‍ 15 ന്  നടക്കുന്ന സമ്മേളനത്തില്‍ രണ്ടായിരം യുവാക്കളായ പ്രതിനിധികളും പൊതുസമ്മേളനത്തില്‍ മുവ്വായിരം പേരും പങ്കെടുക്കും . സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ഫോറം പത്രികയും യൂത്ത് ഫോറത്തിന്റെ നയങ്ങള്‍ വ്യക്തമാക്കുന്ന തീം സോങ്ങും പുറത്തിറക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു. തുടര്‍ന്ന് വിവിധ വകുപ്പുകളെ കുറിച്ച ചര്‍ച്ചയും അവലോകനവും നടന്നു.

ബിന്‍ മഹ്മൂദില്‍ പുതിയ യൂണിറ്റ്


യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ യൂത്ത് ഫോറം സെക്രട്ടറി അബ്ദുല്‍ വാഹദ് ഉദ്ഘാടനം ചെയ്യുന്നു.

                     യൂത്ത് ഫോറം രൂപമാറ്റത്തിനു ശേഷമുള്ള  പ്രഥമ യൂണിറ്റ് ബിന്‍ മഹ്മൂദില്‍ രൂപീകരിച്ചു. ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല അധ്യക്ഷത വഹിച്ചു.  യൂത്ത് ഫോറം  ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അദ്ദേഹം യുവ സദസ്സിനെ പരിചയപ്പെടുത്തി. ഐ.ഐ.എ ഫരീജ് അല്‍ നാസര്‍ പ്രസിഡണ്ട് കുഞ്ഞഹമ്മദ്, ശാരിഅ ഖലീജ് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദലി ശാന്തപുരം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് ഫോറം അല്‍ സദ്ദ് യൂണിറ്റ് പ്രസിഡണ്ട് ഷരീഫ് സ്വാഗതം പറഞ്ഞു.



ഭാരവാഹികളായി
യുണിറ്റ്‌ പ്രസിഡണ്ട് : ഹര്‍ഷദ് കക്കോടി
വൈസ്‌ പ്രസിഡണ്ട് : അബ്ദുല്‍ റസാഖ് വയനാട്‌
സെക്രടറി : ഷിബലി ശാന്തപുരം
അസിസ്റ്റന്റ് സെക്രടറി: നിഷാദ് പാലക്കാട്
ഫിനാന്‍സ് സെക്രടറി : ഫാസില്‍ പാലേരി
എന്നിവരെ തെരഞ്ഞെടുത്തു.

 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons