യൂത്ത് ഫോറം പ്രഖ്യാപന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ദോഹ ഈവനിങ്ങ് യൂണിറ്റ് നടത്തിയ യുത്ത് മീറ്റ് ഈ ഊശരഭൂമിയിലും സര്‍ഗ്ഗാത്മക യുവത്വത്തിന്റെ വിളിക്കുത്തരം നല്‍കാന്‍ യുവാക്കള്‍ സജ്ജരാണെന്ന് തെളിയിക്കുന്നതായി.
യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു. സേവനവും കലയും സാഹിത്യവും കളിയുമൊക്കെയായി ഒരു പുതു യൌവ്വനത്തെ ഖത്തറിന്റെ മണ്ണില്‍ വാര്‍ത്തെടുക്കുകയാണ് യൂത്ത് ഫോറത്തിന്റെ ലക്ഷ്യമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യൌവ്വനം കൊണ്ട് ജീവിതം അടയാളപ്പെടുത്തി ചരിത്രം രചിക്കണമെന്നും സര്‍ഗ്ഗ ശെഷിയെ മൂല്യങ്ങളുടെ ഉദ്ദാരണത്തിനായി ഉപയോഗിക്കണമെന്നും ഉദ്ഘാടനം നിര്‍ വ്വഹിച്ച യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു.
അന്നം തരുന്ന നാടിന്റെ ചരിത്രം അറിഞ്ഞിരിക്കുകയെന്നത് പൊതു സമൂഹത്തെ സേവിക്കാനൊരുങ്ങുന്ന ഒരു യുവ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ സാലിം കൊടുമയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ച പ്രസന്റേഷന്‍ വളരെ വിജ്ഞാനപ്രദമായി.
അതിനു ശേഷം നടന്ന ക്വിസ് പ്രോഗ്രാം പ്രവാസികളായ നമ്മളും ഈ നാടും തമ്മില്‍ ഇനിയും അടുത്തറിയേണ്ടതുണ്ടെന്ന ബോധ്യം ഓരോരുത്തരിലും അനുഭവപ്പെട്ടു.
കേരളത്തിലങ്ങോളമിങ്ങോളം നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമര പോരാളികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നജാഹിന്റെ വിപ്ലവ ഗാനങ്ങളുടെ അവതരണം സദസ്സിനെ അവേശ ഭരിതരാക്കി.
വിഖ്യാത അമേരിക്കന്‍ നോവലിസ്റ്റ് സ്റ്റീഫന്‍ ക്രെയിനിന്റെ "ധീരതയുടെ ഷോണ മുദ്ര" (റെഡ് ബാഡ്ജ് ഓഫ് കറേജ്) എന്ന നോവലിനെ ആസ്പദമാക്കി തസ്നീം അവതരിപ്പിച്ച പുസ്തക പരിചയം യുവാക്കള്‍ അവിചാരിതമായി വഴിമാറുന്നതിനെ പറ്റിയും പിന്നീട് ക്രമേണെ താന്‍ എന്തിലാണോ എത്തപ്പെട്ടത് അതിന്റെ വാക്താക്കളായി മാറുന്നതിന്റെ യും നേര്‍ ചിത്രം സദസ്സിനു പകര്‍ന്നു നല്‍കി. കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് വര്‍ഷങ്ങള്‍ക്കു മുമ്പേ രചിച്ച ആ നോവലില്‍ അടങ്ങിയിരിക്കുന്നതെന്നത് കേട്ടവരെ വിസ്മയിപ്പിച്ചു.
ഹര്‍ത്താലും വിലക്കയറ്റവും തുടങ്ങി എന്തും അഘോഷമാക്കി മാറ്റി മദ്യ ഷാപ്പിനു മുന്നിലെ ക്യൂവില്‍ നില്‍ക്കുന്ന പ്രതികരണ ശേഷി നഷ്ടമായ യുവതത്തിന്റെ കഥയില്ലായ്മയെ കുറിച്ച് വാചാലമാകുന്ന "ഗോഡ്സ് ഓണ്‍ കണ്‍ ട്രി" എന്ന ടെലിഫിലിമും അതിനെ പറ്റിയുള്ള റബീഇന്റെ വിവരണവും ഏവരെയും ഇരുത്തി ചിന്തിപ്പിച്ചു.
യൂത്ത് ഫോറത്തിന്റെ പ്രഥമ പരിപാടിയായ യൂത്ത് മീറ്റിലേക്ക് പ്രവര്‍ത്തകരുടെ എളിയ ക്ഷണം സ്വീകരിച്ച് പുരുഷാരം ഒഴുകിയെത്തിയപ്പോള്‍ യൂത്ത് ഫോറം ഒഫീസും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടി. നന്മയുടെ വിളിക്ക് കാതോര്‍ക്കുന്ന ഒരു യുവ സമൂഹം നമുക്ക് ചുറ്റിലും കാതു കൂര്‍പ്പിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതും, യൂത്ത് ഫോറത്തിന്റെ പുതിയ ചുവടുവെപ്പ് എന്തു കൊണ്ടും നന്നായെന്നും വിളിച്ചോതുന്നതുമായിരുന്നു യൂത്ത് മീറ്റ്.
യൂണിറ്റ് സെക്രട്ടറി ഇസ്മായില്‍ കോങ്ങാടിന്റെ നന്ദി പറയലിനു ശേഷം ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു.
അദ്ധ്യക്ഷന്‍ : ഷഫീഖ് പരപ്പുമ്മല്‍
ഉദ്ഘാടനം : സമീര്‍ കാളികാവ്
പ്രസന്റേഷന്‍ : സാലിം കൊടുമയില്‍
ധീരതയുടെ ഷോണ മുദ്ര : തസ്നീം
ഐക്യ ദാര്‍ഢ്യ ഗാനം : നജാഹ്
നന്ദി : ഇസ്മായില്‍ കോങ്ങാട്.
Report : RabihZaman
2 comments:
അഭിനന്ദങ്ങള്‍ ! ഈ യാത്ര തുടരട്ടേ
ഷഫീക് സൂചിപ്പിച്ചത് പോലെ സേവനവും കലയും സാഹിത്യവും കളിയുമൊക്കെയായി ഒരു പുതു യൌവ്വനത്തെ ഖത്തറിന്റെ മണ്ണില്‍ വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ........
പ്രവാസികളില്‍ ഇന്ന് കാണുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധി വരെ ഇത്തരം കൂട്ടായ്മകള്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു .......
Post a Comment