യൌവ്വനം കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തുക - സമീര്‍ കാളികാവ്


യൂത്ത് മീറ്റ് സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്യുന്നു.

നമ്മുടെ യുവത്വത്തെ പ്രവാസ ജീവിതത്തിന്റെ തിരക്കു പറഞ്ഞു ആസ്വാദ്യകരമല്ലാതാക്കരുതെന്നും യൌവ്വനം കൊണ്ട് ജീവിതം അടയാളപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു. ദോഹ ഈവനിങ്ങ് യൂണിറ്റ് യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കു വെക്കാന്‍ നേരമില്ലാത്ത, സര്‍ഗ്ഗാത്മകത നഷ്ടപ്പെടുന്ന, തൊട്ടടുത്ത് കിടന്നുറങ്ങുന്നവനുമായി പോലും ബന്ധമില്ലാത്ത അവസ്ഥയിലേക്ക് പോകുന്നത് നാം ഭയപ്പെടണം. ജീവിതം ആസ്വാദ്യമാക്കാന്‍ എല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് മാനസികമായി ഒന്നിച്ചു ചേരാന്‍ സാധിക്കണം. യൂത്ത് ഫോറം മുന്നോട്ട് വെക്കുന്നതും ഇത്തരം ഒരു കാഴ്ചപ്പാടാണ്. നമ്മുടെ ജീവിതം ഏറ്റവും ആസ്വാദ്യകരമാവുന്നത് നല്ല സൌഹ്രുദ ബന്ധങ്ങളുണ്ടാകുമ്പോളാണ്. അത്തരം സൌഹ്രുദ കൂട്ടയ്മകളിലൂടെയാണ് സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുക. ആ ഒരു ലക്ഷ്യത്തിലേക്കാണ് യൂത്ത് ഫോറം നിങ്ങളെ ക്ഷണിക്കുന്നത്. യൌവ്വനത്തിന്റെ സര്‍ഗ്ഗ ശേഷിയെ പുഷ്ടിപ്പെടുത്തി നേരായ മാര്‍ഗ്ഗത്തിലേക്ക് വഴിതിരിച്ചു വിടേണ്ടതുണ്ട്. സര്‍ഗ്ഗ വാസനകള്‍ മൂല്യങ്ങളുടെ ഉദ്ദാരണത്തിന് ഉപയോഗപ്പെടുത്തണം.
ഇങ്ങനെയൊക്കെ ജീവിതം അടയാളപ്പെടുത്തുമ്പോളാണ് വിപ്ലവം സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons