യുവത്വം അടയാളപ്പെടുത്താനുള്ളതാണ്.
YOUTH FORUM
No comments
യൂത്ത് ഫോറം ദോഹ മേഖല പ്രചാരണത്തിന് ഒന്നാം തീയ്യതി തുടക്കമാകും.
യൂത്ത് ഫോറം കോമ്പൌണ്ടില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ സോളിഡാരിറ്റി
മുന്‍ സംസ്ഥാന കമ്മിറ്റിയ ഗം ഷംസുദ്ദീന്‍ നദ് വി, യൂത്ത് ഫോറം
പ്രസിഡണ്ട് സാജിദ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
ദോഹ മേഖല നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു.
Career Guidance program' exclusively for Engineers
YOUTH FORUM
No comments
CARE - conducting another 'Career Guidance program' exclusively for Engineers, June 01st Saturday
Date: 01.06.2013 Saturday
Time: 07.00 PM
Venue: Indian Islamic Association Hall, Mansura
Those who wish to participate are requested to register their name by providing the following information to caredoha@gmail.com ,latest by 01/06/2013.
A) Name,
Date: 01.06.2013 Saturday
Time: 07.00 PM
Venue: Indian Islamic Association Hall, Mansura
Those who wish to participate are requested to register their name by providing the following information to caredoha@gmail.com ,latest by 01/06/2013.
A) Name,
Contact email
C) Contact Mobile No
D) Education Qualification
E) Discipline
F) Year of Passing
For more info, Please Contact: 30201331/66648485
C) Contact Mobile No
D) Education Qualification
E) Discipline
F) Year of Passing
For more info, Please Contact: 30201331/66648485
യൂത്ത്ഫോറം കാമ്പയിന്‍; രചനാ മത്സരങ്ങൾ
YOUTH FORUM
No comments
സാമൂഹ്യ പുനര്‍നിര്‍മിതിക്ക് യുവാക്കള്‍ മുന്നോട്ട് വരണം. ശിഹാബ് പൂക്കോട്ടൂര്‍
YOUTH FORUM
No comments
ദോഹ. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടും സാമൂഹ്യ പുനര്‍നിര്‍മിതിക്ക് വേണ്ടി യൂവാക്കള്‍ മുന്നോട്ട് വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ യൂവാക്കളാണ് എന്ന പ്രമേയത്തില്‍ യൂത്ത്‌ഫോറം ഹിലാല്‍ മേഖല മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്ടിപെന്ടന്റ്റ് സ്കൂളില്‍ സംഘടിപ്പിച്ച യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുവാക്കളെ കാണ്‍മാനില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍മശേഷികൊണ്ട് ഉത്തരം നല്‍കുവാന്‍ യുവസമൂഹത്തിന് കഴിയണം. യൗവനമെന്നത് ഒരു നിലപാടിന്റെ പേരാണ് ഹൃദയത്തിന് നരബാധിക്കാതെ സൂക്ഷിക്കുന്നവര്‍ക്കേ ആ നിലപാടില്‍ നിവര്‍ന്ന് നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ലോകത്തുടനീളം നീതിനിഷേധങ്ങളും അവകാശ ധ്വംസനങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമത്വ സുന്ദരമായ ലോകത്തിന് ചുക്കാന്‍ പിടിക്കാന്‍ സാധ്യമായ യുവത്വമാണ് നമ്മിലുള്ളതെന്ന് ഓര്‍മ വേണം. ചെറുപ്പത്തിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ഇടപെടലുകളും ചെറുപ്പം സൃഷ്‌ടിക്കുന്ന സാങ്കേതിക വിദ്യകളും അവരുടെ സിദ്ധാന്തങ്ങളുമാണ് ഇന്ന് ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കു
ഇന്ത്യയുടെ ചരിത്രത്തില്‍ ഭഗത്സിംങ്ങും കുഞ്ഞാലി മരക്കാരുമെല്ലാം നിവര്‍ന്ന് നിന്നു വെടിയേറ്റു മരിക്കാന്‍ ധൈര്യം കാണിച്ചവരാണെന്നും നിവര്‍ന്നു നില്‍ക്കുകയെന്നത് ജീവിതത്തില്‍ അപൂര്‍വ്വമായി നടക്കുന്ന പ്രതിഭാസമാണെന്നും അങ്ങനെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമ്പേഴേ ഞങ്ങള്‍ യുവാക്കളാണ് എന്ന പ്രമേയം സാക്ഷാത്കരിക്കാനാവൂകയുള്ളൂവെന
"ഞങ്ങള്‍ യുവാക്കളാണ്" യുവജന സംഗമം ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും.
YOUTH FORUM
No comments
"ഞങ്ങള്‍ യുവാക്കളാണ്" എന്ന പ്രമേയത്തില്‍ യൂത്ത് ഫോറം ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന യുവജന സംഗമം സോളിഡാരിറ്റി സംസ്ഥാന കമ്മറ്റിയംഗം ശിഹാബ് പൂക്കൊട്ടൂര്‍ ഉദ്ഘാടനം ചെയ്യും. മെയ് 24 വെള്ളിയാഴ്ച മുന്‍തസ അബൂബക്കര്‍ സിദ്ദിഖ് ഇന്ഡിപ്പെന്റന്റ് സ്കൂളില്‍ ഉച്ചക്ക് ഒന്നര മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍, യൂത്ത് ഫോറം ഖത്തര്‍ പ്രസിഡണ്ട് സാജിദ് റഹ്മാന്‍ എന്നിവരും പങ്കെടുക്കും.
സംഗമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ മേഖല പ്രവര്‍ത്തക സംഗമത്തില്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ നിര്‍വ്വഹിച്ചിരുന്നു. സമൂഹത്തോടുള്ള ബാധ്യത ഏറ്റെടുക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയും സമൂഹത്തോട് ചേര്‍ന്ന്‍ നിന്നു കൊണ്ട് ജീവിതത്തെ ക്രിയാത്മകമാക്കുകയും വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ യുവാക്കളെ സമൂഹ നന്മക്കായി ഉണര്‍ത്തുകയുമാണ് യുവജന സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തോടനുബന്ദിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 55176694, 55657564 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റയ്യാൻ യുണിറ്റ് കുടുംബ സംഗമം ശ്രദ്ധേയമായി
YOUTH FORUM
No comments
നന്മനിറഞ്ഞതും ലാളിത്യപൂർണ്ണവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ സന്തോഷവും സമാധാനവും കുടുംബജീവിതത്തിൽ ഉണ്ടാവൂ എന്നും
മനസ്സമാധാനമാണു ജീവിതത്തിലെ സമ്പന്നതയെന്നും അതിനു
കുടുംബം എന്നത് വിശാലാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു
പോവണമെന്നും പ്രാർത്ഥനയും സ്നേഹവും ഹ്രുദയവിശാലതയും ദൈവഭക്തിയും കുടുംബജീവിതത്തിൽ കാത്തുസൂക്ഷിക്കണമെന്നും എം എം മുഹിയുദ്ധീൻ റയ്യാൻ യൂണിറ്റ് ദഹൽ അൽ ഹമാം പാർക്കിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിംഗിൽ പങ്കെടുത്ത കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
സ്വർഗ്ഗീയ കുടുംബമെന്നത് സ്വർഗ്ഗത്തിലേക്കു ഒരുമിച്ച് തുഴയുന്ന കുടുംബങ്ങളാണെന്നും അവരുടെ ആത്മാക്കൾ നിറഞ്ഞതും ഇഴചേർന്നതുമാണെന്നും അത്തരം കുടുബ സ്രുഷ്ടിക്കായി യത്നിക്കണമെന്നും ആഡംബര ജീവിതശൈലിയിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹന ഫൈസൽ ,യുസർ ഗഫ്ഫാർ എന്നിവർ ഗാനം ആലബിച്ചു , മുന്ജിബ , റിത ബഹ്ജ എന്നിവർ മഹത്തായ ആശയം സംഘ ഗാന മായി അവതരിപ്പിച്ചത് വേറിട്ട അനുഭവമായി .
യൂണിറ്റ് പ്രസിഡണ്ട്സ് എടവന അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ, ശിഹാബ് വലിയകത്ത് ,ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്തം നല്കി
യൂത്ത് ഫോറം റയ്യാൻ മേഘല വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ മുണ്ടേരി സമാപന പ്രസംഗം നടത്തി ,യൂത്ത് ഫോറത്തെയും ,യുത്ത് ഫോറം നടത്തുന്ന പരിപാടികളെയും അദ്ദേഹം പരിചയപ്പെടുത്തി
‘കുടുംബം സ്വര്ഗ്ഗമാണ്’ യൂത്ത് ഫോറം റയ്യാന്‍ മേഖല ക്യാമ്പയിന്‍
YOUTH FORUM
No comments
യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍ യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുക്കുന്നു.
ദോഹ: യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 26 മുതല്‍ മെയ് 26 വരെ നടത്തുന്ന'കുടുംബം സ്വര്‍ഗ്ഗമാണ്'ക്യാമ്പയിനിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. ക്യാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം മദീന ഖലീഫയിലെ ഐ എഫ് സി ഹാളിൽ നടന്ന പ്രവര്ത്തക സംഗമത്തിൽ യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ് എസ്.എ. ഫിറോസ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂസുഫ പുലാപ്പറ്റ, ക്യാമ്പയിന്‍ കണ്‍വീനര്‍ ഷാനവാസ് ഖാലിദ് തുറ്റങ്ങിയവര്‍ പരിപാടികള്‍ സംസാരിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ മുണ്ടേരി സമാപന പ്രസംഗം നടത്തി.
ഗറാഫ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ സമീര്‍ കാളികാവ് ‘കുടുംബം സ്വര്ഗ്ഗമാകുന്ന വഴികള്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അഷ്റഫ് ഉളിയില്‍ ക്വിസ് പ്രോഗ്രാം നടത്തി. ശറഫുദ്ദീന്, യൂസുഫ് പുലാപറ്റ എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് മദീന ഖലീഫയിൽ നടത്തിയ വനിത സംഗമ ത്തില്‍ സ്ത്രീ ശാക്തികരണം, സാമൂഹ്യ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. മാഹിര്‍, ഷമീർ ,സുബുൽ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
മദീന ഖലീഫ യൂണിറ്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, കുട്ടികളുടെ ധാർമിക അധപതനം, സമൂഹത്തോടുള്ള കുട്ടികളുടെ സമീപനം, തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്തു. അബുല്‍ കലാം, സുബുൽ അബ്ദുൽ അസീസ്, അബ്ദുൽ ഗഫ്ഫാര്‍, സാലിഖ്, ഷമീർ ഉളിയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍ യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുത്തു. ഷാനവാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള് അടക്കം 40 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു.
അല്‍ഖോറില്‍ യൂത്ത് ഫോറം ക്യാമ്പയിന്‍
YOUTH FORUM
No comments
ദോഹ: ‘യുവത്വം: സൗഹാര്ദ്ദത്തിന്റെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം അല്‍ ഖോര്‍ മേഖല ഒരു മാസം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മെയ് 10മുതല്‍ ജൂണ്‍ 14 വരെ നീണ്ടുനില്‍കുന്ന ക്യാമ്പയിനില്‍ കുടുംബ സംഗമങ്ങള്‍, ഫുട്ബാള്‍ ടൂര്‍ണമെന്റ്, വിദ്യാര്‍ഥി സംഗമം, രക്തദാന ക്യാമ്പ്, രചനാ മത്സരങ്ങള്‍ തുടങ്ങി വൈവിദ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. .
വെള്ളിയാഴ്‌ച അല്‍ഖോരില്‍ ഈദ് ചാരിറ്റി ഓടിറ്റൊരിയത്ത്തില്‍ നടന്ന മേഖല സംഗമത്തില്‍ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫിറോസ് കോതമംഗലം ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ഹനീഫ് കെ.ടി അദ്ദ്യക്ഷത വഹിച്ചു. വിവരങ്ങള്‍ക്ക് 55757543 66288480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
യൂത്ത് ഫോറം പ്രബന്ധ മത്സരം.
YOUTH FORUM
No comments
ദോഹ: യൂത്ത് ഫോറം ഹിലാൽ മേഖല, ഞങ്ങൾ യുവാക്കളാണ് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന യുവജന സംഗമത്തോടനുബന്ധിച്ചു "കേരളീയ വികസനത്തിന് ഒരു ബദൽ രൂപരേഖ"
എന്ന വിഷയത്തിൽ പ്രബന്ധ മത്സരം നടത്തുന്നു. രചനകൾ നൽകേണ്ട അവസാന തിയതി 22 മെയ് 2013. 10 പേജിൽ കവിയാത്ത മലയാളത്തില്‍
എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ രചനകൾ മെയ് 22-നു 8pm നു മുൻപ് youthforumhilal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, യൂത്ത് ഫോറം ഹിലാൽ ഓഫീസിലോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 3345 2188, 7020 7018
യൂത്ത് ഫോറം കലാമേള ശ്രദ്ദേയമായി.
YOUTH FORUM
No comments
ഇന്ഡസട്രിയല്‍ ഏരിയ ഘടകം ട്രോഫിയുമായി.
ദോഹ: യൂത്ത്ഫോറം ഐന്‍ ഖാലിദ് മേഖല സംഘടിപ്പിച്ച
കലാമേള ശ്രദ്ദേയമായി. കലാമേളയില്‍ ഇന്ഡസട്രിയല്‍ ഏരിയ ഘടകം കൂടുതല്‍
പോയന്റുകളുമായി ഒന്നാമതെത്തി. മേളയുടെ ഭാഗമായി ഖത്തറിലെ
പ്രവാസികള്‍ക്കായി നടത്തിയ രചനാ മത്സരങ്ങളില്‍ അമല്‍ ഫര്‍മീസ് (''ഗമനം''
ചെറുകഥ - യാത്ര ) , ഇബ്രാഹിം സിദ്ധീഖി (''കാറ്റ് പറഞ്ഞത്'' കവിത
- ജലം) എന്നിവര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. വഖ്ര ബര്‍വ വില്ലേജിലെ
ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന കലാമേളയില്‍ മേഖലയിലെ നാലു ഘടകങ്ങള്‍
മത്സരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ
വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി . യൂത്ത്ഫോറം ഖത്തര്‍ സെന്‍ട്രല്‍
എക്സിക്യുട്ടിവ് കമ്മറ്റി അംഗം അബ്ദുല്‍ ഹമീദ് , പ്രോഗ്രാം കണ്‍വീനര്‍
നിസാം അബു, മേഖലാ പ്രസിഡന്റ് നഈം ഇന്‍തിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .
യൂത്ത്ഫോറംകേന്ദ്ര പ്രസിഡണ്ട് സാജിദ് റഹ്മാന്‍, കലാവിഭാഗം കണ്‍വീനര്‍
അഹമ്മദ് ഷാഫി, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം
ചെയ്തു
ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും
YOUTH FORUM
No comments
യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി മദീന ഖലീഫ യൂണിറ്റ് സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3 ചിത്രങ്ങളാണ്
പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ
ശൈഥില്ല്യവും , കുട്ടികളുടെ ധാർമിക അധപതനവും, സമൂഹത്തോടുള്ള സമീപനവും
മറ്റും വിശകലനം ചെയ്തു. കലാം, സമീര്‍ കാളികാവ്, ഗഫ്ഫാര്‍, സാലിഖ്
തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍
YOUTH FORUM
No comments
യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടത്തുന്ന 'കുടുംബം സ്വര്‍ഗ്ഗമാണ്' ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു.
ദഹ്ൽ അൽ ഹമാം പാർക്കിൽ നടന്ന വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. റയ്യാന്‍ മേഖല വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മാഹിര്‍, ഷമീം, ഫഹീം തുടങ്ങിയവര്‍ നേത്രുത്വം നല്കി.