ദോഹ.
ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യ ബാധ്യതകള്‍
ഏറ്റെടുത്തുകൊണ്ടും സാമൂഹ്യ പുനര്‍നിര്‍മിതിക്ക് വേണ്ടി യൂവാക്കള്‍
മുന്നോട്ട് വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ്
പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ യൂവാക്കളാണ് എന്ന പ്രമേയത്തില്‍
യൂത്ത്‌ഫോറം ഹിലാല്‍ മേഖല മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്ടിപെന്ടന്റ്റ്
സ്കൂളില്‍ സംഘടിപ്പിച്ച യുവജനസംഗമത്തില്‍ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യുവാക്കളെ കാണ്‍മാനില്ല എന്ന്
പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍മശേഷികൊണ്ട് ഉത്തരം നല്‍കുവാന്‍
യുവസമൂഹത്തിന് കഴിയണം. യൗവനമെന്നത് ഒരു നിലപാടിന്റെ പേരാണ് ഹൃദയത്തിന്
നരബാധിക്കാതെ സൂക്ഷിക്കുന്നവര്‍ക്കേ ആ നിലപാടില്‍ നിവര്‍ന്ന്
നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ലോകത്തുടനീളം നീതിനിഷേധങ്ങളും അവകാശ ധ്വംസനങ്ങളും നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ സമത്വ സുന്ദരമായ ലോകത്തിന് ചുക്കാന്‍ പിടിക്കാന്‍
സാധ്യമായ യുവത്വമാണ് നമ്മിലുള്ളതെന്ന് ഓര്‍മ വേണം. ചെറുപ്പത്തിന്റെ
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ഇടപെടലുകളും ചെറുപ്പം സൃഷ്‌ടിക്കുന്ന
സാങ്കേതിക വിദ്യകളും അവരുടെ സിദ്ധാന്തങ്ങളുമാണ് ഇന്ന് ലോകത്തെ
പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നത്.
ഒന്നുകില്‍ ഭീകരര്‍ അല്ലെങ്കില്‍ സാമ്രാജ്യത്വ ശക്തികള്‍ എന്ന മുതലാളിത്വം
പരിചയപ്പെടുത്തിയ പുതുലോകക്രമത്തിലാണ് ചെറുപ്പക്കാര്‍ ജനാധിപത്യംകൊണ്ട്
പുതിയ ഇടങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. തങ്ങള്‍
രൂപകല്‍പന ചെയ്‌ത സിദ്ധാന്തങ്ങള്‍ സാമ്രാജ്യത്വ ശക്തികളെ തിരിഞ്ഞു
കൂത്തുകയും സ്വാര്‍ത്ഥതയുടെയും ആര്‍ത്തിയുടേയും ഇരുട്ടുകളിലേക്ക്
മുതലാളിത്തം മനുഷ്യരെ തള്ളിവിടുകയും ചെയ്യുമ്പോള്‍ നിസ്വാര്‍ത്ഥ സേവന
മനസ്സോടെ മനുഷ്യരോടൊപ്പം എഴുന്നേറ്റ് നില്‍ക്കാന്‍ ആര്‍ജ്ജവമുള്ള
യുവസമൂഹമുണ്ടാകണം. അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഭഗത്സിംങ്ങും കുഞ്ഞാലി മരക്കാരുമെല്ലാം
നിവര്‍ന്ന് നിന്നു വെടിയേറ്റു മരിക്കാന്‍ ധൈര്യം കാണിച്ചവരാണെന്നും
നിവര്‍ന്നു നില്‍ക്കുകയെന്നത് ജീവിതത്തില്‍ അപൂര്‍വ്വമായി നടക്കുന്ന
പ്രതിഭാസമാണെന്നും അങ്ങനെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമ്പേഴേ ഞങ്ങള്‍
യുവാക്കളാണ് എന്ന പ്രമേയം സാക്ഷാത്കരിക്കാനാവൂകയുള്ളൂവെന്നും
അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന്
സമൂഹത്തിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന, അവകാശവാദങ്ങള്‍ക്ക് വേണ്ടി
പൊരുതുന്നവന്റെ അതിജീവന ശേഷിക്കൊപ്പം നില്‍ക്കുന്ന ക്രിയാത്മക
ശക്തിയായിട്ടാണ് പ്രവാസ യുവത നാട്ടിലെത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി അബ്ദുറഹ്‌മാന്‍
യുവജനസംഗമം ഉദ്‌ഘാടനം ചെയ്‌തു. യാത്രികതയെ ചോദ്യം ചെയ്യാതെയും മാനുഷികതയെ
ഒഴിവാക്കിയും ഒരു സമൂഹത്തിനും പുതിയ കാലത്ത് മുന്നോട്ടു പോകാന്‍
സാധ്യമല്ലെന്നും ആശയബലമില്ലാത്ത ഒരാള്‍ക്കൂട്ടത്തിനും സമൂഹത്തിനു വേണ്ടി
ഒന്നും ചെയ്യാനാകില്ലെന്നും രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളെ
ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് യൂത്ത്‌ഫോറം
സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. ഹിലാല്‍ മേഖലാ പ്രസിഡന്റ് ബിലാല്‍
ഹരിപ്പാട് സ്വാഗതം പറഞ്ഞു. വൈകീട്ട് നടന്ന കലാപരിപാടികള്‍ക്ക് യൂത്ത്
ക്ലമ്പ് അല്‍സദ്ദ് നേതൃത്വം നല്‍കി. 750 ഓളം യുവാക്കള്‍ യുവജന
സംഗമത്തില്‍ പങ്കെടുത്തു.
0 comments:
Post a Comment