യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍ യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുക്കുന്നു.
ദോഹ: യൂത്ത് ഫോറം റയ്യാന്‍ മേഖല ഏപ്രില്‍ 26 മുതല്‍ മെയ് 26 വരെ നടത്തുന്ന'കുടുംബം സ്വര്‍ഗ്ഗമാണ്'ക്യാമ്പയിനിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. ക്യാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം മദീന ഖലീഫയിലെ ഐ എഫ് സി ഹാളിൽ നടന്ന പ്രവര്ത്തക സംഗമത്തിൽ യൂത്ത് ഫോറം ഖത്തർ വൈസ് പ്രസിഡന്റ് എസ്.എ. ഫിറോസ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂസുഫ പുലാപ്പറ്റ, ക്യാമ്പയിന്‍ കണ്‍വീനര്‍ ഷാനവാസ് ഖാലിദ് തുറ്റങ്ങിയവര്‍ പരിപാടികള്‍ സംസാരിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ മുണ്ടേരി സമാപന പ്രസംഗം നടത്തി.
ഗറാഫ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ സമീര്‍ കാളികാവ് ‘കുടുംബം സ്വര്ഗ്ഗമാകുന്ന വഴികള്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അഷ്റഫ് ഉളിയില്‍ ക്വിസ് പ്രോഗ്രാം നടത്തി. ശറഫുദ്ദീന്, യൂസുഫ് പുലാപറ്റ എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് മദീന ഖലീഫയിൽ നടത്തിയ വനിത സംഗമ ത്തില്‍ സ്ത്രീ ശാക്തികരണം, സാമൂഹ്യ സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സത്യത്തിനും നീതിക്കും നിലകൊള്ളേണ്ടവരാണ് വിദ്യാർഥികളെന്നും, യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിപ്ലവത്തിന്റെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു. മാഹിര്‍, ഷമീർ ,സുബുൽ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
മദീന ഖലീഫ യൂണിറ്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനത്തില്‍ തെരഞ്ഞെടുത്ത 3ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, കുട്ടികളുടെ ധാർമിക അധപതനം, സമൂഹത്തോടുള്ള കുട്ടികളുടെ സമീപനം, തുടങ്ങിയ വിഷയങ്ങള്‍ വിശകലനം ചെയ്തു. അബുല്‍ കലാം, സുബുൽ അബ്ദുൽ അസീസ്, അബ്ദുൽ ഗഫ്ഫാര്‍, സാലിഖ്, ഷമീർ ഉളിയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
യൂത്ത് ഫോറം ഹാളിൽ യര്മൂക്ക് യൂണിറ്റ് സംഘടിപ്പിച്ച ഫയര്‍ ആന്‍റ് സേഫ്‌റ്റി ബോധവത്കരണ പരിപാടിയില്‍ യു.പി.ഡി.എ ആന്‍റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിനിയര്‍ ഉദ്ദ്യോഗസ്ഥനായ ദന്തപാണി ക്ലാസെടുത്തു. ഷാനവാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള് അടക്കം 40 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു.
0 comments:
Post a Comment