നന്മനിറഞ്ഞതും ലാളിത്യപൂർണ്ണവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ സന്തോഷവും സമാധാനവും കുടുംബജീവിതത്തിൽ ഉണ്ടാവൂ എന്നും
മനസ്സമാധാനമാണു ജീവിതത്തിലെ സമ്പന്നതയെന്നും അതിനു
കുടുംബം എന്നത് വിശാലാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു
പോവണമെന്നും പ്രാർത്ഥനയും സ്നേഹവും ഹ്രുദയവിശാലതയും ദൈവഭക്തിയും കുടുംബജീവിതത്തിൽ കാത്തുസൂക്ഷിക്കണമെന്നും എം എം മുഹിയുദ്ധീൻ റയ്യാൻ യൂണിറ്റ് ദഹൽ അൽ ഹമാം പാർക്കിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിംഗിൽ പങ്കെടുത്ത കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
സ്വർഗ്ഗീയ കുടുംബമെന്നത് സ്വർഗ്ഗത്തിലേക്കു ഒരുമിച്ച് തുഴയുന്ന കുടുംബങ്ങളാണെന്നും അവരുടെ ആത്മാക്കൾ നിറഞ്ഞതും ഇഴചേർന്നതുമാണെന്നും അത്തരം കുടുബ സ്രുഷ്ടിക്കായി യത്നിക്കണമെന്നും ആഡംബര ജീവിതശൈലിയിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹന ഫൈസൽ ,യുസർ ഗഫ്ഫാർ എന്നിവർ ഗാനം ആലബിച്ചു , മുന്ജിബ , റിത ബഹ്ജ എന്നിവർ മഹത്തായ ആശയം സംഘ ഗാന മായി അവതരിപ്പിച്ചത് വേറിട്ട അനുഭവമായി .
യൂണിറ്റ് പ്രസിഡണ്ട്സ് എടവന അദ്ധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ, ശിഹാബ് വലിയകത്ത് ,ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്തം നല്കി
യൂത്ത് ഫോറം റയ്യാൻ മേഘല വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ മുണ്ടേരി സമാപന പ്രസംഗം നടത്തി ,യൂത്ത് ഫോറത്തെയും ,യുത്ത് ഫോറം നടത്തുന്ന പരിപാടികളെയും അദ്ദേഹം പരിചയപ്പെടുത്തി
0 comments:
Post a Comment