യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം

ദോഹ : യൂത്ത് ഫോറം റയ്യാന്‍‍ മേഖലാ പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മദീന ഖലീഫയിലെ ഇന്ത്യന്‍ ഫ്രന്റ്സ് സര്‍ക്കിള്‍ ഹാളില്‍ നടന്നു. മേഖലാ പ്രസിഡന്റ്‌ സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു . റമദാനിലെ എണ്ണപ്പെട്ട ദിന രാത്രങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മരണ സമയത്തെ കുറിച്ചു വിവരം നല്‍കപ്പെട്ട ശേഷം മരിക്കുന്നതിനു മുമ്പ് ലഭിക്കുന്ന എണ്ണപ്പെട്ട ദിവസങ്ങളെന്ന പോലെ ആ ദിനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉല്ബോദിപ്പിച്ചു. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യത്തിനും പോതുതാല്പര്യങ്ങള്‍ക്കും അനുഗുണമാവും വിധത്തിലല്ലാത്ത കേവല ആത്മീയ വ്യവഹാരങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. നോമ്പ് നോല്‍ക്കാന്‍ വേണ്ടി ബദറില്‍ പങ്കെടുക്കാതിരുന്ന പ്രവാചകാനുയായിയെ ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആരാധനകളിലൂടെ ഇസ്ലാമിക പ്രവര്‍ത്തനത്തിന് കരുത്തും ആവേശവും ലഭിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'പരലോക ജീവിതം' എന്ന വിഷയത്തില്‍ യൂസുഫ് പുലാപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കര്‍മ ഫലങ്ങള്‍ ഏറ്റുവാങ്ങാനുള്ള പരലോക ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മരണം ദുനിയാവിലെ എല്ലാ ആസ്വാദ്യതകളെയും
നശിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം സദാ ഓര്‍ത്തുകൊണ്ടിരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. മരണ ശേഷം മനുഷ്യന് എന്താണ് സംഭവിക്കുകയെന്ന് അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. പരലോക ജീവിതത്തിലെ വിജയ പ്രതീക്ഷയില്‍ മരണത്തെ സന്തോഷ പൂര്‍വ്വം സ്വീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
ശേഷം നടന്ന ഖുര്‍ആന്‍ ക്വിസ് മത്സരത്തിനു മേഖലാ വൈസ് പ്രസിഡന്റ്‌ സകരിയ നേതൃത്വം നല്‍കി. ഗറാഫ, ദഫ്ന, മദീന ഖലീഫ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കേന്ദ്ര ജനറല്‍ സെക്രടറി മുഹമ്മദ്‌ റാഫി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇഫ്താറോട് കൂടി പരിപാടികള്‍ അവസാനിച്ചു.



0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons