സ്നേഹം പങ്കു വെച്ച് പെരുന്നാള്‍ സന്തോഷം

പ്രവാസത്തിലൂടെ ജീവിതത്തിന്റെ സുന്ദര നിമിഷങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നവരുടെ ആഘോഷത്തിന്റെ വീണ്ടെടുപ്പായി പെരുന്നാളിനോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച "പെരുന്നാള്‍ സന്തോഷം" മാറി . തിരക്കു പിടിച്ച ഈ മറുനാടന്‍ ജീവിതത്തിനിടയില്‍ പുതിയ തലമുറയുടെ കുടുംബ ബന്ധങ്ങളും സൌഹ്രുദങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കേവലം കമ്മന്റുകളിലും ലൈക്കുകളിലും ഒതുങ്ങുന്ന പുതിയ കാലത്തിലെ ആഘോഷ വേളകളിലെ ഇത്തരം കൂടിച്ചേരലുകള്‍ വ്യത്യസ്തമായൊരനുഭവം പകര്‍ന്നു നല്‍കാന്‍ ഉതകുന്നതായി.
യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ദൈവിക ബോധവും മൂല്യ ബോധവും ഒരു ദിവസത്തെ ആഘോഷം കൊണ്ട് കളഞ്ഞു കുളിക്കുകയല്ല കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് വേണ്ടതെന്നദ്ദേഹം പറഞ്ഞു. അഘോഷങ്ങള്‍ അതിന്റെ പ്രഖ്യാപിത നന്മയില്‍ നിന്നും വഴിമാറിപ്പോകുന്ന വര്‍ത്തമാന  കാലത്ത് ഇത്തരത്തിലുള്ള പരിപാടികളുടെ ആവശ്യകതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം ദോഹ മേഖല ആക്ടിങ്ങ് പ്രസിഡണ്ട് അലി ഹസ്സന്‍ അദ്യക്ഷതവഹിച്ചു. തുടര്‍ന്ന് ദോഹയിലെ യുവ ഗായകര്‍ അണി നിരന്ന പാട്ടു വിരുന്നും കോമഡി ഷോയും,   ജീനിയസ് യൂത്ത്, മേഡ് ഫോര്‍ ഈച്ച് അദര്‍ തുടങ്ങിയ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി വ്യതസ്തങ്ങളായ കലാകായിക മത്സരങ്ങളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പരപ്പുമ്മല്‍ നന്ദി പ്രകാശിപ്പിച്ചു

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons