മതേതര ശക്തികളുടെ ശൈഥില്യം സംഘ് പരിവാറിന് മണ്ണൊരുക്കി- കര്‍ണ്ണാടക അമീര്‍

ജമാഅത്തെ ഇസ്ലാമി കര്‍ണ്ണാടക അമീര്‍ ദോഹ ഈവനിങ്ങ് യൂണിറ്റ് റമദാന്‍ സംഗമത്തില്‍ സംസാരിക്കുന്നു.

കര്‍ണ്ണാടകയിലെ മതേതരശക്തികള്‍ ഭിന്നിച്ചതും അവരുടെ ശൈഥില്യവുമാണ് സംഘ് പരിവാര്‍ ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നതെന്നും ദേശീയ തലത്തിലും ഈയൊരു ദുരന്തം ആവര്‍ത്തിക്കുന്നതിനെ ഭയക്കണമെന്നും ജമാഅത്തെ ഇസ്ലാമി കര്‍ണ്ണാടക അമീര്‍ ജ:അബ്ദുല്ല ജാവേദ് പറഞ്ഞു. യൂത്ത് ഫോറം ദോഹ ഈവനിങ്ങ് യൂണിറ്റ് നടത്തിയ റമദാന്‍ സംഗമത്തെ അഭിസം ബോധന ചെയ്തു സംസാരിക്കുകയായിരുന്നു ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അമീര്‍. നൈതികവും മാനുഷികവുമായ യാതൊരു മൂല്യവുമില്ലാത്ത റെഡ്ഡി സഹോദരന്‍മാര്‍ സ്പോന്‍സര്‍ ചെയ്യുന്ന 30 ഓളം എം.എല്‍.എ.മാരെ വച്ചുള്ള നാടകമാണ് അവിടെ അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ ന്യൂന പക്ഷങ്ങളുടെ ശാക്തീകരണത്തിന് മുന്‍കൈയെടുക്കാന്‍ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എസ്.ഡി.പി.ഐ.യുമായി യാതൊരു നീക്കു പോക്കും നാളിതുവരെയും ഭാവിയിലും ഉണ്ടാകില്ലെന്നും പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ഇരയാണ് അബ്ദുന്നാസര്‍ മ'അദനി. കേരളത്തിലെ അഭ്യസ്ഥ വിദ്യരായ ന്യൂന പക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ വര്‍ഗ്ഗീയ വത്കരിക്കാനും തീവ്രവാദ മുദ്രകുത്തി അന്യവത്കരിക്കാനും  ഭരണകൂടം കണ്ടെത്തിയ ഒരു ഇര മാത്രമാണ് ക്രൌഡ് പുള്ളറായ മ'അദനി. അദ്ദേഹത്തിനു വേണ്ടി നിയമ പോരാട്ടങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക വേദി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 യുവാക്കളില്‍  ധാര്‍മ്മിക ബോധം വളര്‍ത്താനും അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും കര്‍ണ്ണാടകയില്‍ പ്രത്യേക യൂത്ത് വിങ്ങ് രൂപീകരിച്ചിട്ടുണ്ടെന്നും പൊതു പ്രശനങ്ങളില്‍ ഇടപെടാന്‍ സ്വന്തമായി ഒരു മാധ്യമം ഇല്ലെന്നുള്ള പോരായ്മ പരിഹരിക്കുന്നതിന്റെ ആദ്യപടിയായി ഹിറ ലാബ് ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ സോളിഡാരിറ്റിയുടെ ശബ്ദവും മാധ്യമ ഇടപെടലുകളും കര്‍ണ്ണാടകയില്‍ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ  റമദാന്റെ ഈ അവസാന രാവുകളില്‍ പരസ്പരം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു കൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു.

നേരത്തെ ഇഫ്താറിനു ശേഷം യൂണിറ്റ് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രഗദ്ഭ വാഗ്മി  എം.എം. മുഹിയുദ്ധീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. റമദാന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്നുള്ള ഒരു സ്വയം വിരയിലുത്തല്‍ ഓരോരുത്തരും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മായില്‍ കോങ്ങാട്, ഫാജിസ് തുടങ്ങിയവര്‍ സംസാരിച്ചു.
 ഉദ്ഘാടനം ജ: എം.എം. മുഹിയുദ്ദീന്‍

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons