പെരുന്നാൾ നിറവിൽ യൂത്ത് ഫോറം 'ഈദ് മൽഹാർ'

ജനകീയ സഹകരണത്തോടെ രൂപപ്പെടുന്ന പദ്ധതിയാണ് 'സൺറൈസ് കൊച്ചി'. പി. ഐ. നൗഷാദ്
ദോഹ:ജനകീയ സഹകരണത്തോടെ രൂപപ്പെടുന്ന പദ്ധതിയാണ് 'സൺറൈസ് കൊച്ചി'യെന്നും ദാരിദ്ര്യത്തിന്റെ ചേരികളിലെറിയപ്പെട്ടവർക്കുള്ള ബദൽ വികസനരീതിയാണ് പശ്ച്ചിമ കൊച്ചിയിൽ സോളിഡാരിറ്റി നേതൃത്ത്വം നൽകുന്ന സൺറൈസ് കൊച്ചി പദ്ധതിയെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. യൂത്ത് ഫോറം സംഘടിപ്പിച്ച കൊച്ചി നിവാസികളുടേയും ക്ഷണിക്കപ്പെട്ടവരുടേയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തിലധികം കുടുംബങ്ങൾ 150 ഓളം ചേരികളിലായി പുഴുക്കളെപോലെ ജീവിക്കുന്ന സ്ഥലമാണ് പശ്ചിമ കൊച്ചി. ഇടുങ്ങിയ ഒരു മുറിക്കുള്ളിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ ജീവിക്കുന്ന ഉറങ്ങാനും പ്രാഥമികാവശ്യങ്ങൾക്കു പൊലും സൗകര്യമില്ലാതെ, കുടിക്കാൻ ശുദ്ധജലം ലഭിക്കാതെ ചികിത്സ സൗകര്യങ്ങൾ അപര്യാപ്തമായ കുട്ടികളുടെ പ്രാഥമിക വിദ്ദ്യാഭ്യാസത്തിന്നും ഉന്നത വിദ്ദ്യാഭ്യാസത്തിനും വേണ്ടത്ര സൗകര്യങ്ങളില്ലാതെ, രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്ന പശ്ച്ചിമ കൊച്ചിയുടെ ദൈന്യാവസ്ഥ കേരളത്തിന് അപമാനകരമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പശ്ചിമകൊച്ചിയുടെ സമഗ്ര പുരൊഗതിക്കു വേണ്ടി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 'സൺറൈസ് കൊച്ചി' എന്ന പദ്ധതി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും. അദ്ദേഹം പറഞ്ഞു.
പശ്ചിമ കൊച്ചിയിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും ജനങ്ങളുടെ സഹകരണത്തൊടെ പാർപ്പിടം, വിദ്ദ്യാഭ്യാസം, കുടിവെള്ളം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളും ഉൾകൊള്ളുന്ന ബഹുമുഖ പദ്ധതിയാണ് സൺറൈസ് കൊച്ചി യാഥാർത്ഥ്യമാകുന്നതൊടെ നടപ്പിൽ വരികയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ കൊച്ചി വികസനത്തിനു വേണ്ടി കൊച്ചിനിവാസികളും ജില്ലാ പ്രതിനിധികളും ഖത്തറിലെ പ്രമുഖരുംഉൾകൊള്ളുന്ന കമ്മിറ്റി ഉടൻ വിളിച്ച് ചേർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ 'സൺറൈസ് കൊച്ചി' ഡൊക്യുമെന്ററി പ്രദർശിപ്പിച്ചു. താജ് ആലുവ അദ്ദ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാൻ സ്വാഗതവും കെ.കെ. നാസർ നന്ദിയും പറഞ്ഞു
യൂത്ത് ഫോറം 'ഈദ് മൽഹാർ' ഒരുക്കങ്ങൾ പൂർത്തിയായി
ദോഹ:യൂത്ത് ഫോറം ഖത്തർ ഒരുക്കുന്ന ബലി പെരുന്നാൾ പരിപാടി 'ഈദ് മൽഹാറി'നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6ന് ബർവ്വ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യന് സ്കൂളിലാണ് പരിപാടികൾ അരങ്ങേറുന്നത്. ബലി പെരുന്നാൾ ആഘോഷവേളയിൽ സമൂഹത്തെ സന്തോഷിപ്പിക്കുകയും മൂല്യവത്തായ കലയിലൂടെ മാനസീകോല്ലാസത്തിന്ന് അവസരമൊരുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയിൽ ഒന്നാം സമ്മാനാർഹരായ മലർവാടി വിദ്ദ്യാർത്ഥികളുടെ കലാപരിപാടികളൂം അരങ്ങേറും. കുട്ടികൾക്കും കുടുംബത്തിന്നും ഒന്നിച്ചിരുന്ന് കാണാവുന്ന ഏറ്റവും പുതിയ ഇശലുകളോടെ ഒരുക്കുന്ന ഒപ്പന, മാപ്പിള കലയുടെ ഗൃഹാതുരതയുണർത്തുന്ന കോൽക്കളി, നാടകം, ലൈവ് ഓർകെസ്ട്രയോടെ ഗാനമേള തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. മീഡിയ പ്ലസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ദോഹയിലുള്ള പ്രമുഖരായ കലാകാരന്മാരും, ഗായകരുമാണ് പങ്കെടുക്കുമെന്നു പ്രോഗ്രാം കൺ വീനർ അഹമ്മദ് ശാഫി, ഫൈനാന്സ് കൺ വീനർ അബ്ദുൾ ഗഫൂർ പേരാമ്പ്ര യൂത്ത് ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു.
പെരുന്നാൾ ദിനത്തിൽ യൂത്ത് ഫോറം ഈദ് മൽഹാർ ഒരുക്കുന്നു.
ദോഹ: ബലിപെരുന്നാളിനോടനുബന്ദിച്ച് യൂത്ത് ഫോറം ഖത്തർ 'ഈദ് മൽഹാർ' എന്ന പേരിൽ കലാ പരിപാടികളെരുക്കുന്നു. ബലിപെരുന്നാൾ ദിവസം ഓക്ടോബർ 26ന് വൈകീട്ട് 6ന് ബർവ്വ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യന് സ്കൂളിലാണ് പരിപാടി. ബലി പെരുന്നാൾ ആഘോഷവേളയിൽ സമൂഹത്തെ സന്തോഷിപ്പിക്കുകയും മൂല്യവത്തായ കലയിലൂടെ മാനസീകോല്ലാസത്തിന്ന് അവസരമൊരുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും കുടുംബത്തിന്നും ഒന്നിച്ചിരുന്ന് കാണാവുന്ന ഒപ്പന, കൊൽക്കളി, നാടകം, ഗാനമേള തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ദോഹയിലുള്ള പ്രമുഖരായ കലാകാരന്മാരും, ഗായകരും പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
എയര്‍ ഇന്ത്യ പ്രവാസി നിന്ദ അവസാനിപ്പിക്കണം
ദോഹ: പ്രവാസികളെ ഇന്ത്യന്‍ പൌരന്മാരായി അംഗീകരിച്ചു കൊണ്ട് നിരന്തരമായി തുടരുന്ന പ്രവാസിനിന്ദ അവസാനിപ്പിക്കാൻ സര്ക്കാര്‍ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള-യൂത്ത് ഫോറം ഖത്തർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസികൾ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ലഭിക്കേണ്ട സമൂഹമാണെന്ന് ബന്ദപ്പെട്ടവർ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും എല്ലാ പ്രവാസികളും തുടർച്ചയായി ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ എയർ ഇന്ത്യ പൂട്ടേണ്ടിവരുമെന്നും പ്രസ്താവനയിൽ അറിയിച്ചു. കേരള വരുമാനത്തെ നിലനിർത്തുന്ന പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അവഹേളനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അനവസരത്തിൽ അസമയത്തും വിവിധങ്ങളായ എയർപോർട്ടിൽ ഇറക്കി യാത്രക്കാരെ വലക്കൽ നിരന്തരമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന എയർ ഇന്ത്യയുടെ നടപടി ഇനിയും തുടരാൻ അനുവദിക്കാനാകില്ല. നിരന്തരമായി ആവർത്തിക്കുമ്പോഴും പരിഹരിക്കാനാവുന്നില്ലെന്നത് സർക്കാർ അനാസ്തയായിട്ടാണ് മനസ്സിലാക്കേണ്ടത്. വിളപ്പിൽ ശാലയിലെ 3000 ആളുകളോട് സർക്കാർ കാണിക്കുന്ന സന്നദ്ധത പോലും 33 ലക്ഷം വരുന്ന പ്രവാസിസമൂഹത്തോട് കാണിക്കുന്നില്ലെന്നത് ഖേദകരമാണ്. പ്രവാസി രോഷം അണപോട്ടിയൊഴുകിയാൽ കേരളം സ്തംഭിപ്പിക്കാനാകുമെന്ന വസ്തുത സർക്കാർ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ അറിയിച്ചു. എയര്‍ ഇന്ത്യ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ പ്രവാസി നിന്ദക്കും ചൂഷണത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് --യൂത്ത് ഫോറം സംയുക്തമായി നാട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ.നൗഷാദ്, യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹമാൻ, യൂത്ത് ഫോറം സെക്രട്ടേറിയേറ്റ് അംഗങ്ങൾ എന്നിവർ പ്രസ്ഥാവനയിൽ ഒപ്പ് വെച്ചു.
മാറ്റി വച്ചിരിക്കുന്നു.
ഒക്ടോബര്‍ 18 വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഇന്റര്‍ സ്കൂള്‍ ഖുര്‍ആന്‍ കോംപറ്റീഷന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
നാഗരീഗതകളുടെ മാറ്റത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കളിയാകണം: മുഹമ്മദ് അസ്ഹറുദ്ദീന്‍
ദോഹ: സിലബസിന് പുറത്ത് വായിക്കുകയും ക്രിയാത്മക വിദ്യാലയങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു കോണ്ട് നാഗരീഗതകളുടെ മാറ്റത്തില്‍ പങ്കളിയാവണമെന്ന്‍ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. സ്റ്റുഡന്‍സ് ഇന്ത്യ യൂത്ത്‌ഫോറം ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതു നൂറ്റാണ്ട് മാനവികതയുടെതാണ്. മനുഷ്യന്‍ വിവര വിപ്ലവത്തില്‍ നിന്നും മാനവീക വിപ്ലവത്തിലെക്കാണ് സഞ്ചരിക്കുന്നത്. സാധാരണക്കാരായ മനുഷ്യരാണ് ഇന്ന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കി സമൂഹത്തെ മാറ്റത്തിലേക്ക് നയിക്കുന്നത്. സോഷ്യല്‍ മീഡിയ സാധാരണക്കാരനു നല്കിയ പവര്‍ സമൂഹത്തിനു ഗുണകരമായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. കാരഷിക വിപ്ലവം ആയിരം വര്‍ഷവും വ്യവസായിക വിപ്ലവം നൂറു വര്‍ഷവും ഐ.ടി.വിപ്ലവം പത്ത് വര്‍ഷവു വേഗതയിലാണ് പൂര്‍ത്തിയായത്. എന്നാല്‍ മാനവിക വിപ്ലവം അതിനേക്കാള്‍ കുറഞ്ഞ വേഗതയില്‍ ലോകത്ത് നടപ്പിലാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നവരയി ചുരുങ്ങരുത്. അറിവും അനുഭവങ്ങളും ചേര്‍ത്ത് വിദ്യാഭ്യാസത്തെ മനുഷ്യനും അവന്റെ ചുറ്റുപാടിനും ഉപകാരപ്രദമാക്കണം. സാമ്രാജ്യത്വവും മുതലാളിത്തവും പരാജയപ്പെട്ടിടത്ത് ഇസ്‌ലാം പരിഹാരമായി ലോകം സ്വീകരിക്കുന്നുവെന്നും പുതു ലോക ക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനല്പ്പമായ് പന്കാണ് നിര്‍വഹിക്കാനുള്ളത്. അതിനായ് കണ്ണും കാതും തുറന്നുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫോറം പ്രസിഡന്‍റ് സാജിദ് റഹ്മാന്‍ അദ്ദ്യക്ഷത വഹിച്ച പരിപാടിയില്‍ അത്തീഖ്‌ു റഹ്മാന്‍ (ബാന്ഗ്ലൂര്‍), മുഹമ്മദ് നാസിറുദ്ദീന്‍ (ഇന്ത്യന്‍ ഇസ്‌ലാമിക് യുത്ത് സര്‍ക്കിള്‍ പ്രസിഡന്‍റ്) എന്നിവര്‍ പങ്കെടുത്തു. സ്റ്റുഡന്‍സ് ഇന്ത്യ പ്രസിഡന്‍റ് ഷഹീന്‍ സ്വാഗതം പറഞ്ഞു.