ദോഹ: പ്രവാസികളെ ഇന്ത്യന്‍ പൌരന്മാരായി അംഗീകരിച്ചു കൊണ്ട് നിരന്തരമായി തുടരുന്ന പ്രവാസിനിന്ദ അവസാനിപ്പിക്കാൻ സര്ക്കാര്‍ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള-യൂത്ത് ഫോറം ഖത്തർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസികൾ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ലഭിക്കേണ്ട സമൂഹമാണെന്ന് ബന്ദപ്പെട്ടവർ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും എല്ലാ പ്രവാസികളും തുടർച്ചയായി ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ എയർ ഇന്ത്യ പൂട്ടേണ്ടിവരുമെന്നും പ്രസ്താവനയിൽ അറിയിച്ചു. കേരള വരുമാനത്തെ നിലനിർത്തുന്ന പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അവഹേളനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അനവസരത്തിൽ അസമയത്തും വിവിധങ്ങളായ എയർപോർട്ടിൽ ഇറക്കി യാത്രക്കാരെ വലക്കൽ നിരന്തരമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന എയർ ഇന്ത്യയുടെ നടപടി ഇനിയും തുടരാൻ അനുവദിക്കാനാകില്ല. നിരന്തരമായി ആവർത്തിക്കുമ്പോഴും പരിഹരിക്കാനാവുന്നില്ലെന്നത് സർക്കാർ അനാസ്തയായിട്ടാണ് മനസ്സിലാക്കേണ്ടത്. വിളപ്പിൽ ശാലയിലെ 3000 ആളുകളോട് സർക്കാർ കാണിക്കുന്ന സന്നദ്ധത പോലും 33 ലക്ഷം വരുന്ന പ്രവാസിസമൂഹത്തോട് കാണിക്കുന്നില്ലെന്നത് ഖേദകരമാണ്. പ്രവാസി രോഷം അണപോട്ടിയൊഴുകിയാൽ കേരളം സ്തംഭിപ്പിക്കാനാകുമെന്ന വസ്തുത സർക്കാർ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ അറിയിച്ചു. എയര്‍ ഇന്ത്യ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ പ്രവാസി നിന്ദക്കും ചൂഷണത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് --യൂത്ത് ഫോറം സംയുക്തമായി നാട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ.നൗഷാദ്, യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹമാൻ, യൂത്ത് ഫോറം സെക്രട്ടേറിയേറ്റ് അംഗങ്ങൾ എന്നിവർ പ്രസ്ഥാവനയിൽ ഒപ്പ് വെച്ചു.
0 comments:
Post a Comment