ജനകീയ സഹകരണത്തോടെ രൂപപ്പെടുന്ന പദ്ധതിയാണ് 'സൺറൈസ് കൊച്ചി'. പി. ഐ. നൗഷാദ്


ദോഹ:ജനകീയ സഹകരണത്തോടെ രൂപപ്പെടുന്ന പദ്ധതിയാണ് 'സൺറൈസ് കൊച്ചി'യെന്നും ദാരിദ്ര്യത്തിന്റെ ചേരികളിലെറിയപ്പെട്ടവർക്കുള്ള ബദൽ വികസനരീതിയാണ് പശ്ച്ചിമ കൊച്ചിയിൽ സോളിഡാരിറ്റി നേതൃത്ത്വം നൽകുന്ന സൺറൈസ് കൊച്ചി പദ്ധതിയെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. യൂത്ത് ഫോറം സംഘടിപ്പിച്ച കൊച്ചി നിവാസികളുടേയും ക്ഷണിക്കപ്പെട്ടവരുടേയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തിലധികം കുടുംബങ്ങൾ 150 ഓളം ചേരികളിലായി  പുഴുക്കളെപോലെ ജീവിക്കുന്ന സ്ഥലമാണ് പശ്ചിമ കൊച്ചി. ഇടുങ്ങിയ ഒരു മുറിക്കുള്ളിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ ജീവിക്കുന്ന ഉറങ്ങാനും പ്രാഥമികാവശ്യങ്ങൾക്കു പൊലും സൗകര്യമില്ലാതെ, കുടിക്കാൻ ശുദ്ധജലം ലഭിക്കാതെ ചികിത്സ സൗകര്യങ്ങൾ അപര്യാപ്തമായ കുട്ടികളുടെ പ്രാഥമിക വിദ്ദ്യാഭ്യാസത്തിന്നും ഉന്നത വിദ്ദ്യാഭ്യാസത്തിനും വേണ്ടത്ര സൗകര്യങ്ങളില്ലാതെ, രൂക്ഷമായ തൊഴിലില്ലായ്മ അനുഭവിക്കുന്ന പശ്ച്ചിമ കൊച്ചിയുടെ ദൈന്യാവസ്ഥ കേരളത്തിന് അപമാനകരമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പശ്ചിമകൊച്ചിയുടെ സമഗ്ര പുരൊഗതിക്കു വേണ്ടി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 'സൺറൈസ് കൊച്ചി' എന്ന പദ്ധതി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും.   അദ്ദേഹം പറഞ്ഞു.
പശ്ചിമ കൊച്ചിയിൽ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും ജനങ്ങളുടെ സഹകരണത്തൊടെ പാർപ്പിടം, വിദ്ദ്യാഭ്യാസം, കുടിവെള്ളം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളും ഉൾകൊള്ളുന്ന ബഹുമുഖ പദ്ധതിയാണ് സൺറൈസ് കൊച്ചി യാഥാർത്ഥ്യമാകുന്നതൊടെ നടപ്പിൽ വരികയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ കൊച്ചി വികസനത്തിനു വേണ്ടി  കൊച്ചിനിവാസികളും  ജില്ലാ പ്രതിനിധികളും ഖത്തറിലെ പ്രമുഖരുംഉൾകൊള്ളുന്ന കമ്മിറ്റി ഉടൻ വിളിച്ച് ചേർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ 'സൺറൈസ് കൊച്ചി' ഡൊക്യുമെന്ററി പ്രദർശിപ്പിച്ചു. താജ് ആലുവ അദ്ദ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാൻ സ്വാഗതവും കെ.കെ. നാസർ നന്ദിയും പറഞ്ഞു

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons