പെരുന്നാൾ ദിനത്തിൽ യൂത്ത് ഫോറം ഈദ് മൽഹാർ ഒരുക്കുന്നു.

ദോഹ: ബലിപെരുന്നാളിനോടനുബന്ദിച്ച് യൂത്ത് ഫോറം ഖത്തർ 'ഈദ് മൽഹാർ' എന്ന പേരിൽ കലാ പരിപാടികളെരുക്കുന്നു.  ബലിപെരുന്നാൾ ദിവസം ഓക്ടോബർ 26ന് വൈകീട്ട് 6ന് ബർവ്വ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യന് സ്കൂളിലാണ് പരിപാടി. ബലി പെരുന്നാൾ ആഘോഷവേളയിൽ സമൂഹത്തെ സന്തോഷിപ്പിക്കുകയും മൂല്യവത്തായ കലയിലൂടെ മാനസീകോല്ലാസത്തിന്ന് അവസരമൊരുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും കുടുംബത്തിന്നും ഒന്നിച്ചിരുന്ന് കാണാവുന്ന ഒപ്പന, കൊൽക്കളി, നാടകം, ഗാനമേള തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ദോഹയിലുള്ള പ്രമുഖരായ കലാകാരന്മാരും, ഗായകരും പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons