ദോഹ: ബലിപെരുന്നാള്‍ രാവില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒന്നിചിരുന്ന്‍ ആഘോഷിക്കാന്‍ ആസ്വാദ്യകരവും ഉല്ലാസകരവുമായ അവസരമാക്കി യൂത്ത് ഫോറം ഖത്തർ 'ഈദ് മൽഹാർ' ഒരുക്കി. തട്ടുപൊളിപ്പന് പ്രകടനങ്ങള്‍ അരങ്ങ്തകര്‍ക്കുന്ന പ്രവാസ ജീവിതത്തിനിടയില്‍ ബലി പെരുന്നാള്‍ നിറവിനെ കലയുടെ ഉത്സവമാക്കി 'ഈദ് മൽഹാറില്‍' അവതരിപ്പിച്ച പരിപാടികലോരോന്നും ശ്രദ്ധേയമായി. ആഘോഷ വേളകളില്‍ പോലും ബന്ധങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിലെ വര്ച്ച്വല്‍ ലോകത്ത് ഒതുക്കുന്ന പുതിയ കാലത്ത് കൂടിച്ചേരലിന്റെയും മാനസീകൊല്ലാസത്തിന്റെയും യഥാര്‍ത്ഥ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഒത്ത്തുകൂടലിനും വേദിയായി 'ഈദ് മൽഹാർ'. മലര്‍വാടി ബാലസംഗം അരങ്ങിലെത്തിച്ച വെല്‍കം ഡാന്‍സ് പെരുന്നാളിന് ഓര്‍മയുടെ നിറവുചാര്ത്തി. പുതിയ ഇശലുകളില്‍ കോര്‍ത്ത് കുരുന്നുകളുടെ ഒപ്പന മാപ്പിളകലയുടെ ഇമ്പമാര്‍ന്ന അവതരണമായി. സ്റ്റുടന്‍സ് ഇന്ത്യയുടെയും യൂത്ത് ഫോറത്തിന്റെയും പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്കിറ്റ്, കലാ പ്രസംഗം, ഒരുമ വടകരയുടെ കോല്‍ക്കളി തുടങ്ങി വിവിധ കലാ പരിപാടികള്‍ 'ഈദ് മൽഹാറിന് കലയുടെ വര്‍ണ്ണപ്പകിട്ടേകി. ഏഷ്യാനെറ്റ് മൈലാഞ്ചി ഫേയിം റിയാസ് കരിയാട് നയിച്ച ഗാനമേള സദസ്സിന് പെരുന്നാള്‍ ഉത്സവപ്രതീതി സമ്മാനിച്ചു. യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ ഈദ് സന്ദേശം നല്‍കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 ഓളം പേര്‍ പരിപാടികള്‍ വീക്ഷിക്കാനെത്തി. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അഹമ്മദ് ഷാഫി, ഫൈനാന്സ് കൺ വീനർ അബ്ദുൾ ഗഫൂർ പേരാമ്പ്ര യൂത്ത് ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സെക്രട്ടറി ഇദ് രീസ് ഷാഫി എന്നിവർ നേതൃത്വം നല്‍കി.
0 comments:
Post a Comment