ദോഹ:യൂത്ത് ഫോറം ഖത്തർ ഒരുക്കുന്ന ബലി പെരുന്നാൾ പരിപാടി 'ഈദ് മൽഹാറി'നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6ന് ബർവ്വ വില്ലേജിലുള്ള ശാന്തിനികേതൻ ഇന്ത്യന് സ്കൂളിലാണ് പരിപാടികൾ അരങ്ങേറുന്നത്. ബലി പെരുന്നാൾ ആഘോഷവേളയിൽ സമൂഹത്തെ സന്തോഷിപ്പിക്കുകയും മൂല്യവത്തായ കലയിലൂടെ മാനസീകോല്ലാസത്തിന്ന് അവസരമൊരുക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയിൽ ഒന്നാം സമ്മാനാർഹരായ മലർവാടി വിദ്ദ്യാർത്ഥികളുടെ കലാപരിപാടികളൂം അരങ്ങേറും. കുട്ടികൾക്കും കുടുംബത്തിന്നും ഒന്നിച്ചിരുന്ന് കാണാവുന്ന ഏറ്റവും പുതിയ ഇശലുകളോടെ ഒരുക്കുന്ന ഒപ്പന, മാപ്പിള കലയുടെ ഗൃഹാതുരതയുണർത്തുന്ന കോൽക്കളി, നാടകം, ലൈവ് ഓർകെസ്ട്രയോടെ ഗാനമേള തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. മീഡിയ പ്ലസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ദോഹയിലുള്ള പ്രമുഖരായ കലാകാരന്മാരും, ഗായകരുമാണ് പങ്കെടുക്കുമെന്നു പ്രോഗ്രാം കൺ വീനർ അഹമ്മദ് ശാഫി, ഫൈനാന്സ് കൺ വീനർ അബ്ദുൾ ഗഫൂർ പേരാമ്പ്ര യൂത്ത് ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ അറിയിച്ചു.
0 comments:
Post a Comment