
ജീവിത ശൈലീ രോഗങ്ങളെകുറിച്ചും അത് തടയാനുള്ള മാര്‍ഗ്ഗങ്ങളെളെകുറിച്ചും ബോധ വത്കരിക്കാന്‍ 12 ആമത് മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് "പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്- മരുന്നില്ലാത്ത ജീവിതം" എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമായി. പുതിയ കാലത്തെ മാറിയ ഭക്ഷണ ശീലങ്ങള്‍ മൂലവും പ്രവാസ ജീവിതത്തില്‍ വ്യായാമത്തിനും മറ്റു ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ക്കോ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാലും സര്‍വ്വ സാധാരണമായി ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതായി. പൊണ്ണത്തടി, ക്യാന്‍സര്‍, കിഡ്നി രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ധം,രക്ത സമ്മര്‍ദ്ദം , ഹ്രുദ്രോഗം, പ്രമേഹം, മൂലക്കുരു, തുടങ്ങിയ ഒട്ടേറെ രോഗങ്ങളെ കുറിച്ചുള്ള വിശദമായ പ്രദര്‍ശനമാണ് നടന്നത്. സ്റ്റാള്‍...