സാമ്രാജ്ര്യത്വവിരുദ്ധ പോരാളികൾ ഷാവേസിനെ മാതൃകയാക്കണം - കെ. അജിത





ദോഹ: ആഗോളവല്ക്കരണത്തിനും മുതലാളിത്തത്തിനും എതിരായ സമരപാതയിൽ യൂഗോ ഷാവെസ് കാണിച്ചുതന്ന ഐക്യപാത മാതൃകാപരമാണെന്ന് അന്വേഷി പ്രസിഡണ്ടും സമൂഹ്യ പ്രവർത്തകയുമായ കെ. അജിത അഭിപ്രായപ്പെട്ടു. 'അതിജീവനത്തിന്റെ ഷാവെസ് മാതൃക' എന്ന തലക്കെട്ടിൽ യൂത്ത് ഫോറം  ഖത്തര് ഹിലാലിലെ യൂത്ത് ഫോറം കോമ്പൗണ്ടിൽ സംഘടിപ്പിച്ച യൂഗോ ഷാവേസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. യൂഗോ ഷാവേസ് നജാദും കാസ്ട്രോയും അടക്കമുള്ളവരെ ചേർത്ത് പിടിച്ചു നടത്തിയ മുന്നേറ്റം ലോകത്ത് പ്രതിഫലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഈ മുന്നേറ്റത്തിന് ആര് നേതൃത്വം നൽകുമെന്നതാണ് ചോദ്യം. കേരളത്തിൽ അടുത്ത കാലത്ത് നടന്നു കൊണ്ടിരിക്കുന്ന സമരങ്ങളിലെല്ലാം മുൻനിരയിൽ നില്ക്കുന്നത് ചെറുസംഘങ്ങളോ പ്രാദേശിക കൂട്ടായ്മകളോ ആണ്. കാസര്ഗോഡ് എന്റോസര്ഫാൻ സമരത്തിലും പാലിയേക്കര സമരത്തിലും അടക്കം അത് ദൃശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അധികാര രാഷ്ട്രീയത്തിൽ ഇന്ത്യയിലെ ഇടതുപക്ഷം പ്രവേശിച്ചതോടെ അവരുടെ ആശയ അടിത്തറ തകര്ന്നു തുടങ്ങി. ഇന്ന് ഇന്ത്യ ഏതു പക്ഷം ഭരിച്ചാലും സാമ്പത്തിക നയങ്ങളിൽ പോലും കാര്യമായ വ്യത്യാസം അനുഭവപ്പെടുന്നില്ല. ഇന്ത്യയിലെ ഇടത്പക്ഷം  സാംസ്കാരിക വിപ്ലവമില്ലാത ചൈനയെ അടക്കം മാതൃകയാക്കിയതിന്റെ ദുരന്ത ഫലമാണ് ഇതെന്നും അവർ പറഞ്ഞു. 
മതങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഐഡിയോളജി ചോർന്നു പോയതാണ് ഇന്നത്തെ ദുരവസ്ഥ എന്ന് തുടർന്ന് സംസാരിച്ച സാംസ്കാരിക പ്രവർത്തകൻ സി.ആർ. മനോജ്‌ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട ആത്മീയ തിരിച്ചുപിടിക്കാൻ മതങ്ങളും ഐഡിയോളജി തിരിച്ചുപിടിക്കാൻ പാര്ട്ടികളും മുന്നോട്ടു വന്നാലേ ഒന്നിച്ചുള്ള മുന്നേറ്റങ്ങൾക്ക് പ്രസക്തിയുള്ളൂ. പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾ ഉയര്ന്നു വരാൻ സാമ്രാജ്യത്തത്തെ വിറപ്പിച്ച ഷാവെസിന്റെ ചോദ്യങ്ങൾ വീണ്ടും ഉന്നയിക്കപ്പെടണംമെന്നും അദ്ദേഹം പരഞ്ഞു. 

സാമ്രാജ്യത്തത്തിനെതിരെയുള്ള പ്രതിരോധം സാധ്യമല്ലെന്ന പൊതുബോധം വ്യാപകമായി സൃഷ്ടിച്ചെടുത്തപ്പോൾ അതിനെ തകർത്തെറിയുന്ന തരത്തിലുള്ള പ്രതിരോധം സൃഷ്ടിച്ചെടുക്കുന്നതിൽ ഷാവേസ് വിജയിച്ചതായി ഉപസംഹാര പ്രസംഗം നടത്തിയ ഐ പി എച്ച് ഡയരക്ടർ ടി കെ ഫാറൂഖ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രചോദനം രാഷ്ട്രീയപ്രത്യയശാസ്ത്രത്തിൽ നിന്ന് മാത്രമല്ലെന്നും മതദർശനങ്ങളിൽ നിന്ന് കൂടിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നാസര് മാസ്റ്റർ, പ്രദോഷ് എന്നിവര് സംസാരിച്ചു. ഫൈസൽ എടവനക്കാട് വിഷയാവതരണം നടത്തി. യൂത്ത് ഫോറം വൈസ് പ്രസിഡണ്ട്‌ എസ്. എ.  ഫിറോസ്‌ പരിപാടി നിയന്ത്രിചു. അഫ്സൽ എടവനക്കാട് നന്ദി പറഞ്ഞു. 






0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons