മരുന്നില്ലാത്തെ ജീവിതത്തെ പരിചയപ്പെടുത്തി യൂത്ത് ഫോറം സ്റ്റാള്‍



ജീവിത ശൈലീ രോഗങ്ങളെകുറിച്ചും അത് തടയാനുള്ള മാര്‍ഗ്ഗങ്ങളെളെകുറിച്ചും ബോധ വത്കരിക്കാന്‍  12 ആമത് മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച്  "പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്- മരുന്നില്ലാത്ത ജീവിതം" എന്ന തലക്കെട്ടില്‍  യൂത്ത് ഫോറം ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമായി. പുതിയ കാലത്തെ മാറിയ ഭക്ഷണ ശീലങ്ങള്‍ മൂലവും പ്രവാസ ജീവിതത്തില്‍ വ്യായാമത്തിനും മറ്റു ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ക്കോ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാലും  സര്‍വ്വ സാധാരണമായി ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതായി. പൊണ്ണത്തടി, ക്യാന്‍സര്‍, കിഡ്നി രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ധം,രക്ത സമ്മര്‍ദ്ദം , ഹ്രുദ്രോഗം, പ്രമേഹം, മൂലക്കുരു,  തുടങ്ങിയ ഒട്ടേറെ രോഗങ്ങളെ കുറിച്ചുള്ള വിശദമായ പ്രദര്‍ശനമാണ് നടന്നത്.  സ്റ്റാള്‍ സന്ദര്‍ശിച്ച ആയിരത്തിലധികം പേരില്‍ അമിത ഭാരമുണ്ടെന്ന് കണ്ടെത്തിയ 500 പേര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റുകളും ഡയറ്റീഷ്യന്‍സുമടങ്ങിയ വിദ്ഗ്ദ സംഘം സൌജന്യ ബോഡി ചെക്കപ്പും കൌണ്‍സിലിങ്ങും നല്‍കി. ചെക്കപ്പിനും കൌണ്‍സിലിങ്ങിനും  വിധേയമായ ഭൂരിഭാഗം പേരും ഭക്ഷണത്തിലെ അച്ചടക്കമില്ലായ്മയിലൂടെ രോഗികളായവരായിരുന്നു. പ്രവാസികളില്‍ നല്ലൊരു ശതമാനം പേരും ജീവിത ശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. രോഗത്തെ കുറിച്ചുള്ള അജ്ഞത സ്ഥിതി വഷളാക്കുന്നു എന്ന തിരിച്ചറിവിലാണ്, യൂത്ത് ഫോറം ഇത്തരമൊരു ബോധവത്കരനത്തിനു മുന്‍ കയ്യെടുത്തത്.   ഇന്ത്യന്‍ അംബാസഡര്‍ സഞ്ചീവ് അറോറ, ഉരീദു ഡയറക്റര്‍ ഫാത്തിമ അല്‍ ഖുവാരി  തുടങ്ങിയ പ്രമുഖര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.

1 comments:

Azeez Manjiyil said...

മരുന്നില്ലാത്ത ജീവിതത്തെ പരിചയപ്പെടുത്തി' തെറ്റില്ലാത്ത തലവാചകം കൊടുക്കുക

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons