ദോഹ: ഉപയോഗിച്ച സ്കൂള്‍ പാഠപുസ്തകങ്ങള്‍ ശേഖരിച്ചു ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി സ്റ്റുഡന്‍സ് ഇന്ത്യ ബൂക്ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. ബുക്ക് ബാങ്ക് പുസ്തകങ്ങളുടെ വിതരണോത്ഘാടണം യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് രഹമാന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.. യൂത്ത്ഫോരം വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് പുതിയ അധ്യായാന വര്ഷത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുവാനുള്ള സംവിധാനവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇന്ത്യന്‍ സ്കൂളിലെ വിവിധ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഹിലാലിലെ യൂത്ത് ഫോറം ഓഫീസില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ വില വര്‍ദ്ദിച്ച സാഹചര്യത്ത്തില്‍ പുസ്തകങ്ങള്‍ക്ക് ആവശ്യാക്കാര്‍ ഏറെയാണെന്നും ഇതിനകം നൂറിലധികം വിദ്യാര്‍ഥികള്‍ ഈ സേവനം ഉപയോഗപ്പെടുത്തിയതായും സ്റ്റുഡന്‍സ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 77521811, 66515200 എന്നീ നമ്പരുകളില്‍ ബന്ദപ്പെടാവുന്നതാണ്.
0 comments:
Post a Comment