മെഹ്ഫിലെ ഷബാബ്

സംഗീത പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ ഒരു പുത്തന്‍ വിരുന്നൊരുക്കി യൂത്ത് ഫോറം അല്‍ സദ്ദ് യൂണിറ്റ് അണിയിച്ചൊരുക്കിയ മെഹ്ഫില്‍-എ-ഷബാബ്.

ഹിന്ദി,പഞ്ചാബി, മലയാളം ഗസലുകളും ഖവാലിയും ആ വെള്ളിയാഴ്ച രാവിനെ സംഗീത സാന്ദ്രമാക്കി.
പ്രശസ്ത ഗസല്‍ ഗായകന്‍ മുതലിബ് മട്ടന്നൂരിന്റെ നേത്രുത്വത്തില്‍ ഒരു പറ്റം പ്രവാസികളായ കലാകരന്മാര്‍ അണി നിരന്നപ്പോള്‍ അണമുറിയാത്ത ഗസലുകളുടെ പ്രവാഹം ആസ്വാദകരുടെ മനസില്‍ കുളിര്‍ കോരിയിട്ടു.
മുത്തലിബ് ആലപിച്ച സറാ ചെഹരേയിലൂടെ മെഹ്ഫിലിനു തുടക്കം കുറിച്ചു. തനിമ പി.ടി അബ്ദുരഹ്മാന്‍ സ്മാരക മാപ്പിളപ്പാട്ട് മത്സര ജേതാവ് ഷരീഫ് നരിപ്പറ്റ രചിച്ച് സംഗീത സംവിധാനം നിര്‍വ്വഹിച്ച എത്ര എത്ര സംവത്സരങ്ങള്‍ എന്ന ഗാനത്തിലെത്തുമ്പോഴേക്കും മന്‍സൂറ അസോസിയേഷന്‍ ഹാള്‍ സൂചികുത്താനിടമില്ലാത്ത വിധം നിറഞ്ഞിരുന്നു. പട്ടുറുമാല്‍ ഫെയിം അക്ബര്‍ ചാവക്കാട് ബഹാറോം ഫൂല് ബര്‍സാഹേ ആലപിച്ചപ്പോളും, ആനേസെ ഉസ്കെയുമായി ഈണം ദോഹയുടെ ഹംസ കൊടിയില്‍ വന്നപ്പോളും സദസ്സ് അതില്‍ അലിഞ്ഞു ചേര്‍ന്നു. താരിഖ് അസീസിന്റെ പഞ്ചാബി ഗസലുകള്‍ ശുദ്ധ സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചു. ഒടുവില്‍ ദുനിയാകെ രഖ് വാലെയിലൂടെ ഹ്രുദയം കവര്‍ന്ന് ബുഹൂറിന്റെ ഗന്ധം പരന്ന ആ മെഹ്ഫില്‍ രാവിനു തിരശീല വീണപ്പോള്‍ കേട്ടു മതിയാകാത്ത ഗാനം പോലെ ആര്‍ക്കും മതിയായിട്ടില്ലായിരുന്നു. ആസ്വാദകരായെത്തിയവരില്‍ നല്ലൊരു ശതമാനം സ്ത്രീകളും ഉണ്ഡായിരുന്നുവെന്നത് ശ്രദ്ദേയമായി.

പ്രവാസത്തിന്റെയും ജോലിത്തിരക്കിന്റെയും പിരിമുറുക്കം മാറ്റി ഒരു രാവെങ്കിലും നിറമുള്ളതാക്കന്‍ ആ ചെറുതെങ്കിലും മനോഹരമായ മെഹ്ഫിലിനു സാധിച്ചു.














































0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons