ദോഹ: 10,11,12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി യൂത്ത് ഫോറം
ഖത്തറിന്റെ വിദ്യാര്‍ഥി വിഭാഗം 'സ്റ്റുഡന്‍സ് ഇന്ത്യ' സംഘടിപ്പിക്കുന്ന ഉന്നത
വിദ്യാഭ്യാസ ബോധവത്കരണ പരിപാടി ‘*അക്കാദമിയ 2013 വെള്ളിയാഴ്‌ച ഉച്ചക്ക് 1.30 മുതല്‍ അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. വിദ്യാഭ്യാസ
രംഗത്തെ പ്രഗല്പരായ വ്യക്തിത്വങ്ങള്‍ നയിക്കുന്ന വിവിധ സെഷനുകളില്‍
ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളും വിദ്യാര്‍ഥികള്‍ക്ക്
തെരഞ്ഞെടുക്കാവുന്ന കോഴ്സുകളും ചര്‍ച്ച ചെയ്യും. ആദ്യം രെജിസ്റ്റര്‍ ചെയ്ത
നൂര്‍ പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.
ആര്‍. യൂസുഫ്(മലേഷ്യ), ബിഷ്റുദ്ദീന്‍ ഷര്‍ഖി (യു.എ.ഇ) എന്‍.വി. കബീര്‍(ഇന്ത്യ), അഡ്വ. ഇസ്സുദ്ദീന്‍(ഖത്തര്‍) തുടങ്ങിയ പ്രമുഖര്‍ നയിക്കുന്ന
സെഷനുകളും ഖത്തറിലെ പ്രൊഫഷണല്‍ മേഖലയിലെ പരിചയ സമ്പന്നര്‍ നയിക്കുന്ന പാനല്‍
ചര്‍ച്ചകളും ഉള്‍പെട്ട പരിപാടി പൂര്‍ണമായും വിദ്ധ്യാര്‍ ത്ഥികള്‍ക്ക് വേണ്ടി
ഒരുക്കിയാതാണ്. എന്നാല്‍ പ്രത്യക സെഷനുകളില്‍ രക്ഷിതാക്കള്‍ക്കും
പ്രവേശനമുണ്ടായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള 10,11,12 ക്ലാസിലെ
വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളോ/അവരുടെ രക്ഷിതാക്കളോ
youthforumqatar@gmail.com എന്ന വിലാസത്തിലോ, 55844314 എന്ന
നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
0 comments:
Post a Comment