ചാനലുകളെ നിയന്ത്രിക്കാന്‍ കമ്മീഷന്‍ വേണം - താജ് ആലുവ

ചാനലുകളുടെ അതിപ്രസരത്തില്‍ നില നില്‍പിനായുള്ള മത്സരം മുറുകിയിരിക്കുകയാണെന്ന് പ്രഗദ്ഭ മാധ്യമ പ്രവര്‍ത്തകന്‍ താജ് ആലുവ പറഞ്ഞു. യൂത്ത് ഫോറം ദോഹ ഈവനിങ്ങ് യൂണിറ്റ് സംഘടിപ്പിച്ച മാധ്യമ വിചാരണയില്‍ "അത്ര വ്യക്തമാണോ ചാനലുകളുടെ നിലപാട്?" എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഈ സാഹചര്യത്തില്‍ ചാനലുകള്‍ കിട്ടുന്നതെന്തും വസ്തുതകള്‍ അന്വേഷിക്കാതെ ബ്രേക്കിങ്ങ് ന്യൂസാക്കി മാറ്റുന്നു. ഒരു പ്രധാന്യമില്ലാത്തതും അര്‍ദ്ധ സത്യങ്ങളും പലപ്പോഴും അസത്യങ്ങളും ജനങ്ങളുടെ മുന്നിലേക്കെത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ചാനലുകളെ നിയന്ത്രിക്കാന്‍ രാജ്യത്ത് നിലവില്‍ ഒരു സംവിധാനവുമില്ല. പ്രസ് കൌണ്‍സിലിനെ മാത്രുകയാക്കി ദ്രുശ്യമാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണം മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും പത്രവും ചാനലും ഒരേ മുതലാളി നടത്തുന്ന ക്രോസ് ഓണര്‍ഷിപ്പ് സംവിധാനം ഒഴിവാക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ അത്തരം വ്യവസ്ഥകളില്ല. അതിനാല്‍ തന്നെ ഒരേതരം വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നു. ഭീകരാക്രമണങ്ങള്‍ നടന്നാലുടന്‍ പ്രതികളെ ചാനലുകള്‍ തീരുമാനിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകളിലെ തെറ്റുകള്‍ക്ക് ഇന്നേവരെ ഒരു ചാനലും ഖേദം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം തന്നെ ഈ രംഗത്ത് എണ്ണം വര്‍ദ്ദിക്കുന്നത്, കുത്തകകള്‍ക്കെതിരെ ബധല്‍ ശക്തികള്‍ ഉയര്‍ന്നു വരുന്നു എന്നത് നല്ല സൂചനയാണ്. 70 ശതമാനവും വലതു പക്ഷ വാര്‍ത്തകള്‍ മാത്രം പുരത്തു വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചെറുകിട ചാനലുകള്‍ പ്രതി സന്ധിയിലാകുന്നതു വന്‍കിടക്കാര്‍ അവരെ വിഴുങ്ങി നശിപ്പിച്ചു കളയാനുള്ള സാധ്യതയുണ്ടാക്കുന്നു. ദ്രിശ്യ-വാര്‍ത്താ മധ്യമങ്ങളുടെ അപഭ്രംശം ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിവിനെക്കാള്‍ സൌന്ധര്യത്തിനു ചാനല്‍ മേഖലയില്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ നിലവാരത്തെ അതു ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡണ്ട് ഷഫീഖ് പരപ്പുമ്മല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ചര്‍ച്ചയും കേരളത്തില്‍ ഏറെ വിവാദമുയര്‍ത്തിയ "പ്രധാന വാര്‍ ത്തകള്‍ വീണ്ടും" എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons