പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഗസ്സക്ക്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അപരാധത്തിന്റെ ചോരച്ചാലുകള്‍ തീര്‍ത്ത
ഇസ്രയേല്‍ എന്ന കൊലയാളി രാഷ്ട്രത്തെയും അതിന്റെ വിപണി തന്ത്രങ്ങളെയും
ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തും യൂത്ത് ഫോറം "ഇസ്രയേല്‍ തന്നെയാണ്,ഭീകരത
ഗസ്സ സ്വാതന്ത്ര്യവും സമാധാനവുമാണ്" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഐക്യ
ദാര്‍ഢ്യ സംഗമം.
സ്വന്തം മണ്ണില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ട ഒരുജനതയുടെ
നിലനില്‍പ്പിനായുള്ള പോരാട്ടവും അവര്‍ക്കു മേല്‍ പാശ്ചാത്യ ശക്തികളുടെ
പിന്തുണയോടെയുള്ള ഇസ്രയേലിന്റെ നരമേധവും തുടങ്ങിയിട്ട് 60 ആണ്ടുകളായെന്ന്
"ഫലതീന്‍ അധിനിവേശത്തിന്റെ ചരിത്ര വഴികള്‍ " എന്ന വിഷയം അവതരിപ്പിച്ച
പെനിന്‍ സുല സീനിയര്‍ സബ് എഡിറ്റര്‍ പി.കെ.നിയാസ് പറഞ്ഞു. രണ്ടു പ്രബല
മതവിഭാഗങ്ങളുടെ പുണ്യ സ്ഥലം ഉള്‍ക്കൊള്ളുന്നതും നിരവധി പ്രവാചകന്മാര്‍
കടന്നു പോയതുമായ ആ മണ്ണ്, ജൂതരുടെ വേദ ഗ്രന്തത്തിലെ വിശുദ്ധ ഭൂമിയാണെന്ന്
തെറ്റിദ്ധരിപ്പിച്ച് ഇസ്രയേല്‍ അവിടെ അരും കൊല നടത്തുകയാണ്. അമേരിക്കയുടെ
കാര്മ്മികത്വത്തില്‍ കാലങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമാധാന
കരാറുകളിലൂടെ ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും
നിഷേധിക്കപ്പെട്ടിരിക്കുന്നു. അധിനിവേശത്തിലൂടെ സ്ഥാപിതമായ ഇസ്രയേലിനു
അംഗീകരം കൊടുത്ത യു.എന്‍ ഫലസ്തീനിനെ ഒരു രാജ്യമായി ഇതുവരെ അംഗീകരിക്കാതെ
അക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. പാശ്ചാത്ത മാധ്യമങ്ങളുടെ ശക്തമായ
നുണപ്രചരണങ്ങള്‍ക്കിടയിലും പിടിച്ചു നില്‍ ക്കാന്‍ കഴിയുന്നത് ഹമാസിന്റെ
പിന്തുണയിലാണെന്നും അറ്ബ് ലോകത്തിന്റെ പൂര്‍ണ്ണ പിന്തുണയിലേ ഒരു സ്വതന്ത്ര
ഫല്സ്തീന്‍ സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പലസ്തീന്‍ ജനതക്ക്
ഐക്യ ദാര്‍ ഢ്യം പ്രഖ്യാപിച്ചും അവര്‍ ക്കു വേണ്ടി ശബ്ദിക്കാന്‍
മുന്നിട്ടിറങ്ങിയ ഖത്തര്‍ , ഈജിപ്ത്, തുര്‍ ക്കി, തുനീഷ്യ ഭരണ
നേത്രുത്വങ്ങള്‍ ക്ക് അഭിവാധ്യം അര്‍ പ്പിച്ചും ഇസ്രയേല്‍ എന്ന ഭീകര
രാഷ്ട്രത്തോട് ആഭിമുഖ്യം പുലര്‍ ത്തുന്ന ഇന്ത്യ ഈ വിഷയത്തില്‍ ഗാന്ധിജിയും
നെഹ്രുവും സ്വീകരിച്ച നിലപാടിലേക്ക് തിരികെപ്പോകണമെന്നും ആവശ്യപ്പെട്ടു
കൊണ്ടുള്ള പ്രമേയം സംഗമത്തില്‍ അവതരിപ്പിച്ചു.
മലാലയ്ക്കു വേണ്ടി ദിനമാചരിച്ചവരും കണ്ണീരൊഴുക്കിയവരും എന്തു കൊണ്ട് ഫലസ്തീനില്‍ ദിനേനെ ക്രൂരമായി കൊലചെയ്യപ്പെടുന്ന പിഞ്ചുമക്കളുടെ കാര്യത്തില്‍ ശബ്ദിക്കുന്നില്ലെന്ന് സംസ്ക്രിതി പ്രതിനിധി കെ.കെ.ശങ്കരന്‍ ചോദിച്ചു. ഇന്ത്യയുടെ വിദേശ നയത്തില്‍ വെള്ളം ചേര്‍ത്ത് ഇസ്രായേലിന്റെ ഒപ്പം കൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാസീ ഭീകരതയുടെ ഇരകളായവരുടെ പിന്മുറക്കാര്‍ക്കെങ്ങിനെ ഈ കൊടും ക്രൂരത ചെയ്യാനാകുന്നുവെന്നും യു.എന്‍ പ്രമേയത്തെ ലം ഘിച്ചതിന്റെ പേരില്‍ ഇറഖിനെ ആക്രമിച്ചവര്‍ എന്തു കൊണ്ട് നൂറിലധികം കരാര്‍ ലംഘിച്ച ഇസ്രായേലിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഇതില്‍ യു. എന്‍ നയം ഇരട്ടത്താപ്പാണെന്നും ഇന്‍കാസ് പ്രതിനിധി ഉസ്മാന്‍ പറഞ്ഞു.
ഗസ്സ ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കരുതെന്നും അതിനെ മാനവികമായി സമീപിക്കണമെന്നും പലസ്തീന്‍ വിഷയത്തില്‍ മന്‍മോഹന്റെ സ്വരങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും പരമ്പരാഗതമായി നാം പുലര്‍ത്തിപ്പോരുന്ന പലസ്തീന്‍ അനുകൂല്ല നിലപാടിലേക്ക് തിരിച്ചു പോകണമെന്നും ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കണമെന്നും കെ.എം.സി.സി പ്രതിനിധി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര പറഞ്ഞു. ഫലസ്തീനു വേണ്ടിയും ചോദിക്കാനും പറയാനും ആളുണ്ടായി എന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് മുഹമ്മദ് പാറക്കടവ് പറഞ്ഞു.
സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നിട്ടും നിശ്ചയ ദാര്‍ഢ്യം കൈവിടാത്ത ഗസ്സ ആവേശമാണെന്നും ഈ നിശ്ചയ ദാര്‍ഢ്യത്തെയും പോരാട്ട വീര്യത്തെയുമാണ്, ഇസ്രയേല്‍ ഭയക്കുന്നതെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി നസീര്‍ പാനൂര്‍ പറഞ്ഞു. പിറന്ന മണ്ണില്‍ ജീവിക്കാന്‍ സാമ്രാജ്യത്വ ശക്തികളോട് പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡണ്ട് വി.ടി ഫൈസല്‍ പറഞ്ഞു. ഗോപിനാഥ് കൈന്താര്‍ ഐക്യ ദാര്‍ഢ്യ കവിതയും കെ.ടി. മുബാറക് പ്രമേയവും അവതരിപ്പിച്ചു.
കാലങ്ങളായി മനുഷ്യ സ്നേഹികള്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടുന്നുവെന്നും പരമ്പരാഗത നിസ്സങ്കതയുടെ കാലം അവസാനിച്ചെന്നും ആര്ജ്ജവവും തന്റേടവും സം രക്ഷണയും കിട്ടുന്ന സാഹചര്യം ഉണ്ടായി എന്നത് വലിയ ആശ്വാസമാണെന്നും സമാപന പ്രസംഗം നടത്തിയ യൂത്ത്ഫോറം സെന്ട്രല്‍ എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പര്‍ സമീര്‍ കാളികാവ് പറഞ്ഞു. സാമ്പത്തികമായി തകര്‍ച്ചയിലായിരുന്ന ഇസ്രായേലിനെ ആയുധ ഇടപാടിലൂടെ സഹായിച്ച ഇന്ത്യയുടെ നടപടി അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം പ്രസിഡണ്ട് സാഅജിദ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.