ദോഹ: കാലഘട്ടത്തിലെ എഴുത്തുകാര്‍ കലഹിക്കുവാന്‍ ഭയപ്പെടുന്നത് ആഴമേറിയ കബന്ധങ്ങളുടെ മുറിപ്പാടുകള്‍ പേറുന്നത് കൊണ്ടാണെന്ന്‍ പ്രശസ്ത കഥാകൃത്തും ആക്ടിവിസ്റ്റുമായ പി സുരേന്ദ്രന്. കലഹങ്ങള്‍ വേര്പെടാനോ നിശബ്ദനാകാനോ ഉള്ള വഴിയെല്ലെന്നും സ്നേഹത്തോടെ ആശ്ലേഷിക്കാനും സമരങ്ങളോട് സമരസപ്പെടാനുമുള്ള മാര്‍ഗ്ഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. കലഹിക്കുന്ന എഴുത്തുകാരനില്ലാതാവുകയെന്നത് നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥയാണ്. എഴുത്തുകാരന്‍ ചരിത്രത്തെയും വര്ത്തമാനത്തെയും അസാധാരണമായ വികാസങ്ങളിലേക്ക് വഴിനടത്തെണ്ടാവരാണു. കണ്ടു നില്കുന്നവന്റെ പ്രതികരണ ബോധം മാത്രമുള്ള എഴുത്തുകാര്‍ ജനിതക തകരാര്‍ ബാധിച്ചവരാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തില്‍ രാഷ്ട്ര ബോധം നഷ്ടപ്പെട്ട രാഷ്ടീയക്കാരനു .ഒത്തുകളിക്കുന്നവന്റെ പ്രത്യേയശാസ്ത്രവും മാഫിയാ ബാന്ദവവുമാണുള്ളത്. സമരോത്സുകമായ ഐക്യപ്പെടലുകളിലൂടെ മാത്രമേ വിപ്ലവം സാധ്യമാകൂവെന്നും അനീതിക്കെതിരെയുള്ള സമരമുഖങ്ങളില്‍ നീതിക്കുവേണ്ടി ഒന്നിച്ചുനിന്നാല്‍ മാത്രമാണ് ജനാധിപത്യത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നു മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി. സുരേന്ദ്രന്റെ ബോര്‍ഡര്‍’ എന്ന ഇംഗ്ലീഷ് പുസ്തകം വോയ്സ് ഓഫ് കേരള ഖത്തര്‍ പ്രോഗ്രാം ഇന്‍ചാര്‍ജ് യതീന്ദ്രന്‍ മാസ്റ്റര്‍ ഷീല ടോമിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സമ്പന്നതയുടെ കമ്പോള തന്ത്രങ്ങള്‍ക്കെതിരെ കലഹിക്കുകയും സഹജീവികളെ മാറോടു ചേര്‍ത്ത് നിര്ത്തുകായും ചെയ്യുന്ന സുരേന്ദ്രന്റെ കഥകള്‍ കാചിക്കുറുക്കിയതാണെ ന്നും ചെറിയ വാക്കുകളില്‍ വലിയ ലോകത്തെ ചിത്രീകരിക്കുന്നതാനെന്നും യതീന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എം.ടി. നിലമ്പൂര്‍, ഷീല ടോമി എന്നിവരും സംസാരിച്ചു. സി.ആര്‍ മനോജ് പി. സുരേന്ദ്രന്റെ ബോര്‍ഡര്‍ എന്ന പുസ്തകത്തെ ആസ്പദിച്ച് സംസാരിക്കുകയും കഥകളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാന്‍ അദ്ദ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാഫി സ്വാഗതവും അന്‍വര്‍ ബാബു നന്ദിയും പറഞ്ഞു.
0 comments:
Post a Comment