എം.ഇ.എസ്. സ്കൂളിനുള്ള എവര്‍ റോളിംഗ് ട്രോഫി മിനിസ്ട്രി ഓഫ് ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയര്സിലെ മുഖ്യ ഉപദേഷ്ടാവും മുസാഇദ് മുസല്ലം ആല്‍ ജഅഫര്‍ നൽകുന്നു.
റാഫ്. പി.ആർ ഡയറക്ടർ മുഹമ്മദ് ഹസ്സന്‍ അൽഹറമി ഉത്ഘാടനം ചെയ്യുന്നു.
ദോഹ: യൂത്ത്‌ഫോറം ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ മത്സരങ്ങളില്‍ 123 പോയന്റുകള്‍ നേടി എം.ഇ.എസ്. സ്‌കൂള്‍ ചാമ്പ്യന്മാരായി. 58 പോയന്റുമായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാംസ്ഥാനവും 44 പോയന്റുമായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 600-ഓളം വിദ്യാര്‍ഥീവിദ്യാര്‍ഥിനികള്‍ മാറ്റുരച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗം, പ്രബന്ധരചന, ക്വിസ്, പെയിന്റിങ്, ഹ്രസ്വചിത്രം, ഡിബേറ്റ്, ഖുര്‍ആന്‍ പാരായണം, മനപ്പാഠം, വ്യാഖ്യാനം തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. സമാപനസമ്മേളനം റാഫ് പി.ആര്‍. ഡയറക്ടര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ഹറമി ഉദ്ഘാടനം ചെയ്തു. ഭാവിയുടെ പൗരന്മാരെ സൃഷ്ടിക്കുന്നതിന് ഏത്തരത്തിലുള്ള ശ്രമങ്ങളും പ്രോത്സാഹനമര്‍ഹിക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരബോധമുണ്ടാക്കാനുള്ള യൂത്ത്‌ഫോറം ഇന്റര്‍സ്‌കൂള്‍ മത്സരങ്ങള്‍ക്ക് റാഫിന്റെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മിനിസ്ട്രി ഓഫ് ഔഖാഫ് ആന്‍ഡ് ഇസ്‌ലാമിക് അഫയേഴ്‌സിലെ മുഖ്യ ഉപദേഷ്ടാവും ഖത്തര്‍ യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസറുമായ മുസാഇദ് മുസല്ലം ആല്‍ ജഅഫര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് വി.ടി.ഫൈസല്‍, വിവിധ സ്‌കൂളുകളെ പ്രതിനിധാനംചെയ്ത് വിദ്യാശങ്കര്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍), മുഹമ്മദ് (ശാന്തിനികേതന്‍), ഹാഷിം, അഫ്‌സല്‍ (ഡി.എം.ഐ.എസ്.), ഖലീല്‍ (എം.ഇ.എസ്.) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂത്ത്‌ഫോറം പ്രസിഡന്റ് സാജിദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍. മീഡിയ ഇന്‍ചാര്‍ജ് ഹക്കീം പെരുമ്പിലാവ് സ്വാഗതം പറഞ്ഞു. എം.ഇ.എസ്. സ്‌കൂളിനുള്ള എവര്‍റോളിങ് ട്രോഫി മിനിസ്ട്രി ഓഫ് ഔഖാഫ് ആന്‍ഡ് ഇസ്‌ലാമിക് അഫയേഴ്‌സിലെ മുഖ്യ ഉപദേഷ്ടാവ് മുസല്ലം ആല്‍ ജഅഫര്‍ നല്‍കി. മറ്റു സമ്മാനങ്ങള്‍ സദസ്സിലെ മറ്റതിഥികളും വിതരണംചെയ്തു. ജനറല്‍ കണ്‍വീനര്‍ സമീര്‍ കാളികാവ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ത്തിതസാര്‍ നഈം, യൂത്ത് ഫോറം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിറഞ്ഞ സദസ്സ്
0 comments:
Post a Comment