യൂത്ത് ഫോറം കലാവേദിയുടെ പൊതുവേദിയിലുള്ള അരങ്ങേറ്റം എഫ്.സി.സി സം ഘടിപ്പിച്ച ഖത്തര്‍ കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ച ഒപ്പനയിലൂടെ അവിസ്മരണീയമാക്കി. പ്രവാസികളെ നിരന്തരമായി പീഢിപ്പിച്ചു കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് യൂത്ത് ഫോറം അരങ്ങിലെത്തിച്ചപ്പോള്‍ വക്ര ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തിങ്ങി നിറഞ്ഞ രണ്ടായിരത്തോളം കാണികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് അത് ഏറ്റു വാങ്ങിയത്.
പ്രവാസികള്‍ക്കു വേണ്ടി ശബ്ദിക്കാനും അവരുടെ സര്‍ഗ്ഗ, സേവന വാസനകള്‍ പരിപോശിപ്പിക്കാനും പിറവിയെടുത്ത യൂത്ത് ഫോറത്തിന്റെ പൊതുവേദിയിലുള്ള ആദ്യ ചുവടുവെപ്പും എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതക്കെതിരെ ആയി എന്നതും ശ്രദ്ദേയമായി.
ഷഫീഖ് പരപ്പുമ്മല്‍, നിസ്താര്‍ ഗുരുവായൂര്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒപ്പനയില്‍ അഫ്സല്‍, ഫൈസല്‍, സലീം, ഷാഹില്‍, ആഷിഖ്, സലാഹ്, റിയാസ്, ത്വാഹ, റബീഅ എന്നിവര്‍ ഇശലുകള്‍ ക്കൊത്ത് ചുവടൂ വെച്ചപ്പോള്‍ സക്കരിയ്യ വാവാട്, ഇബ്രാഹീം സിദ്ദീഖ്, ഇസ്മായില്‍, ഹക്കീം പെരുമ്പിലാവ് എന്നിവര്‍ ഹാസ്യത്തിലൂടെ നമ്മുടെ സ്വന്തം വിമാനക്കമ്പനിയുടെ ജനവിരുദ്ധത അവതരിപിച്ചു. അല്‍ ജാബിര്‍, അനസ് എന്നിവര്‍ ഈണം പകര്‍ന്നു. ഒടുവില്‍ എയര്‍ ഇന്ത്യയെ 6 മാസത്തെ നല്ലനടപ്പിനു കോടതി വിധിച്ച് കര്‍ട്ടണ്‍ താണപ്പോള്‍ സര്‍ഗ്ഗാത്മക പ്രവാസ യൌവ്വനത്തിന്റെ മറ്റൊരു അദ്ധ്യായം കൂടി ചേര്‍ക്കപ്പെട്ടു.
0 comments:
Post a Comment