ദോഹ: പ്രവാസ മണ്ണില്‍ പ്രയാസപ്പെടുന്നവര്ക്ക് സാന്ത്വനമായി ‘പ്രതീക്ഷയേകാന്‍ പ്രാവാസയൌവനം’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തര്‍ നടത്തുന്ന 45 ദിവസം നീണ്ട്‌നില്ക്കുന്ന ജനസേവന ക്യാമ്പയിന്‍ നവംബര്‍ 16 – ന് തുടക്കം കുറിക്കും. ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ അംഗീകൃത ഏജന്സി്കളുമായി ചേര്ന്ന്റ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടക്കും. ഖത്തറിലെയും നാട്ടിലെയും പ്രമുഖര്‍ ക്യമ്പയിനിലുടനീളം പരിപാടികളില്‍ സംബന്ധിക്കും.
നവംബര്‍ 16 – നു നടക്കുന്ന രക്ത ദാന ക്യാമ്പില്‍ നൂറോളം പ്രവര്ത്തജകര്‍ രക്തം ദാനം ചെയ്യുന്നതോടു കൂടി ക്യാമ്പയിന്‍ ഉത്ഘാടനം നടക്കും. തുടര്ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഖത്തറിലെ ഗവണ്മെിന്റ് എജന്സികളിലെയും, സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.
ക്യംബായിനിന്റെ ഭാഗമായി ട്രാഫിക് ബോധവത്കരണം, ലേബര്‍ ക്യാമ്പ് സഹവാസം, രക്തദാന ക്യാമ്പ്, സർവീസ് ക്ലിനിക്കുകള്‍, ആരോഗ്യ ബോധവത്കരണം, പ്രാഥമികചികിത്സാ പരിശീലനം, കരിയര്‍ ആന്റ്ി ഗൈഡന്സ് വര്ക്ക്ഷോപ്പ്, തൊഴില്‍ നിയമ പഠന ശില്പശാലകള്‍, പി. ആര്‍. ഓ സംഗമം, മെഡിക്കല്‍ ക്യാമ്പ്, സന്നദ്ധ പ്രവര്ത്തികര്ക്കു്ള്ള പരിശീലനം, തുടങ്ങിയ വൈവിദ്യമാര്ന്ബര പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്യാംപയിനിന്റെ ഭാഗമായി പ്രവാസി കൈപുസ്തകം പുറത്തിറക്കും. ഡിസംബർ അവസാന വാരം 1000 തൊഴിലാളികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ക്യാമ്പയിൻ സമാപിക്കും.
അശരണർക്ക് ആശ്വാസമാവുകയും സേവനത്തിന്റെ വാതിലുകള്‍ അതിരുകെട്ടി ഭേതിക്കാതെ പ്രവാസ മണ്ണില്‍ കഷ്ടപ്പെടുന്നവർക്കെല്ലാം കൈതാങ്ങാവുകയും, ചെയ്യുകയാണ് ഒന്നര മാസത്തെ ജനസേവനക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇക്കാലയളവില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയും താഴെക്കിടയിലുള്ള ആളുകളെ അതിന്റെ ഗുനഭോക്താക്കാളാക്കി മാറ്റുമെന്നും യൂത്ത് ഫോറം ഭാരവാഹികള്‍ അറിയിച്ചു യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്മാന്റെ അദ്ദ്യക്ഷതയില്‍ ചേര്ന്ന യോഗത്തില്‍ ജനസേവന വിഭാഗം കണ്വീുനര്‍ മജീദ് അലിയുടെ നേതൃത്വത്തിലുള്ള ക്യാമ്പയിന്‍ സ്വാഗതസംഗം രൂപീകരിച്ചു.
0 comments:
Post a Comment