യൂത്ത് ഫോറം ഗസ്സ ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു.



ഗസ്സയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിനെതിരെ മനസാക്ഷിയുണര്‍ത്താനും ഗസ്സയിലെ പൊരുതുന്ന ജനതക്ക് അഭിവാദ്യമര്‍പ്പിക്കാനും യൂത്ത് ഫോറം ഇസ്രയേല്‍ തന്നെയാണ്  ഭീകരത ഗസ്സ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ്, എന്ന തലക്കെട്ടില്‍ ഐക്യ ദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. നവമ്പര്‍ 25 ഞായറാഴ്ച വൈകുന്നേരം 7.30ന്  മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ "ഫലസ്തീന്‍ അധിനിവേശത്തിന്റെ ചരിത്ര വഴികള്‍" എന്ന വിഷയത്തില്‍ പെനിന്‍സുല അസോസിയേറ്റ് എഡിറ്റര്‍ പി.കെ നിയാസും "അന്താരാഷ്ട്ര നിസ്സംഗതക്കു മുന്നില്‍ ഒരു ജനത" എന്ന വിഷയത്തില്‍ യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം സമീര്‍ കാളികാവും  സംസാരിക്കും .

ഖത്തറിലെ വിവിധ രാഷ്ട്രീയ - സാമൂഹിക - മാധ്യമ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ വി.ടി. ഫൈസല്‍ (ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡണ്ട്) , കെ.കെ. ശങ്കരന്‍ (സംസ്ക്രിതി), ഇ.പി. ബിജോയ് കുമാര്‍ ( ഇന്ത്യന്‍ മീഡിയ ഫോറം), ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര (കെ.എം.സി.സി), കെ.കെ. ഉസ്മാന്‍ ( ഇന്‍കാസ്), നസീര്‍ പാനൂര്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഗോപിനാഥ് കൈന്താര്‍, മുഹമ്മദ് പാറക്കടവ് തുടങ്ങിയവര്‍ സംസാരിക്കും

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons