യൂത്ത് ഫോറം ഇന്റര്‍ സ്കൂള്‍ കോംപറ്റിഷന്‍ വെള്ളിയാഴ്ച

ദോഹ: യൂത്ത് ഫോറം ഖത്തറിലെ സ്കൂൾ വിദ്ദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ കോംപറ്റിഷന്‍ വെള്ളിയാഴ്ച  അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ 500-ഓളം വിദ്ദ്യാര്ഥി, വിദ്ദ്യാർഥിനികള്‍ വിവിധ ഇനങ്ങളില്‍ ‍മാറ്റുരക്കും. അതത് സ്കൂളുകൾ വഴിയാണ് റെജിസ്റ്റ്രേഷൻ നടന്നത്. 1:30 മുതല്‍ രാത്രി 9മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രസംഗം, പ്രബന്ദരചന, ക്വിസ്, പെയിന്റിംഗ്, ഡോകുമെന്ററി, ഡിബേറ്റ്, ഖുർ-ആൻ പാരായണം, മൻ:പ്പാഠം, വ്യാഖ്യാനം തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്.  .
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫികൾ, എന്നിവയുടെ വിതരണവുമുണ്ടാവും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന സ്കൂളിനും രണ്ടും മൂന്നും സ്ഥാനക്കാർക്കും എവർ റൊളിങ്ങ് ട്രൊഫികളും സമ്മാനിക്കും.
സമ്മേളനം റാഫ് ജനറല്‍ മാനേജര്‍ ആഇഥ് അല്‍കഹ്ത്താനി ഉത്ഘാടനം ചെയ്യും. റാഫ് പി.ആർ ഡയറക്ടർ മുഹമ്മദ് അൽഹറമി, സുപ്രീം എഡുകേഷൻ കൗൺസിലിങ്ങ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ സ്ത്ഥലങ്ങളിൽ നിന്നും പ്രതിനിധികളും,. വിവിധ സ്കൂലുകളെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാള്‍മാര്‍, മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ജനറൽ കണ്‍-വീനര്‍ സമീര്‍ കാളികാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സഘം യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
 
(ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടൊബർ 23ന് നടക്കേണ്ട പരിപാടി മാറ്റിവെക്കുകയായിരുന്നു). 
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons