യൂസ്ഫ് അലിയുടെ രാജി അപ്രതീക്ഷിതമല്ല


                എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ ഡില്‍ നിന്നുള്ള യൂസ്ഫ് അലിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹത്തെ പോലുള്ള പ്രശസ്തരായ വ്യക്തികള്‍ക്കു പോലും എയര്‍ ഇന്ത്യ എന്ന വെള്ളാനയെ നന്നാക്കിയെടുക്കാന്‍ പരിമിതികളുണ്ട് എന്നാണ് രാജിയോടെ മനസ്സിലാകുന്നത്. രാജി ഒരു പ്രതിഷേധധമായി മാറുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഇത് അധികാരികളുടെ കണ്ണു തുരപ്പിക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്നാണ് ഇതുവരെയുള്ള നടപടികള്‍ വ്യക്തമാക്കുന്നത്.

ഹക്കീം പെരുമ്പിലാവ്, യൂത്ത് ഫോറം പി.ആര്‍ സെക്രട്ടറി (തേജസ് ദിനപ്പത്രം)
കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
തേജസ്

ഓര്‍മകളുടെ പെരുമഴക്കാലം

മാധ്യമം ഓണ്‍ലൈനില്‍ 'ഓര്‍മയുടെ പെരുമഴക്കാലം' എന്ന പംക്തിയില്‍ യൂത്ത് ഫോറം ദോഹ ഈവനിങ്ങ് യൂണിറ്റ് പ്രസിഡണ്ടും പ്രശസ്ത ബ്ലോഗറുമായ ഷഫീക് പരപ്പുമ്മല്‍ എഴുതിയ മഴയോര്‍മകള്‍.

ഇവിടെ ക്ലിക്ക് ചെയ്യുക
ഓര്‍മകളുടെ പെരുമഴക്കാലം

വേനല്‍ കൂടാര കാഴ്ചകള്‍
















യത്രാ പ്രശ്നം - ശാശ്വത പരിഹാരത്തിനായി യോജിച്ച് പോരാടും



അനിയന്ത്രിതമായ നിരക്കു വര്‍ദ്ധന അടിക്കടിയുണ്ടാകുന്ന പൈലറ്റ് സമരം മുന്നറിയിപ്പില്ലാത്ത  വിമാനം റദ്ദാക്കല്‍ തുടങ്ങി ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന വിവേചനത്തിനെതിരെയുള്ള സമരപ്രഖ്യാപന വേദിയായി യൂത്ത് ഫോറം "വേണം ഒരു ശാശ്വത പരിഹാരം" എന്ന തലക്കെട്ടില്‍  സംഘടിപ്പിച്ച പ്രതിഷേധ  സംഗമം മാറി.

ആത്മാഭിമാനമുള്ള ഒരു സമൂഹത്തിന് സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അവഗണനയാണ് എയര്‍ ഇന്ത്യ ഗള്‍ഫ് മലയാളികളോട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. ന്യായമായ ഈ അവകാശം നേടിയെടുക്കാന്‍ സമര രംഗത്തിറങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്നും ഇനിയും മറ്റൊരാളെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഴുവന്‍ പ്രവാസി സമൂഹവും തങ്ങളെ അപമാനിക്കുന്ന ഈ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം വലിപ്പത്തെ കുറിച്ച് ബോധവാനല്ലാത്ത ആനയുടെ അവസ്ഥയാണ് പ്രവാസിയുടെതെന്നും ആരോ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാനല്ലാതെ അടിസ്ഥന ആവശ്യങ്ങള്‍ക്കു പോലും പ്രതികരിക്കാനറിയാത്തവരായി മാറിയതിനാലാണ് ഈ കൊള്ളയ്ക്ക് പ്രവാസി വിധേയനാകുന്നതെന്നും വിഷയാവതരണം നടത്തിയ യൂത്ത് ഫോറം  വൈസ് പ്രസിഡണ്ട് ഷബീര്‍ കളത്തിങ്ങല്‍ പറഞ്ഞു. ഒരു മൂന്നാം കിട രാജ്യത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ ഒന്നാം കിട രാജ്യങ്ങളെ വെല്ലുന്ന പുരോഗതിയും അടിസ്ഥന സൌകര്യവും ഒരുക്കിയത് ഈ നാട്ടിലെ ഭരണാധികാരികളുടെ മിടുക്കു കൊണ്ട് മാത്രമല്ലെന്നും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമാണെന്നുമുള്ള കാര്യം പ്രവാസികളുടെ പ്രശനത്തില്‍ ഇടപെടാത്ത രാഷ്ട്രീയ നേത്രുത്വം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് 7 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷത്തില്‍ വരുമാനമായി  നല്‍കിക്കൊണ്ടിരിക്കുന്ന 30 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ അടിസ്ഥാന ആവശ്യമായ യാത്ര സൌകര്യം പോലും  ഒരുക്കിക്കൊടുക്കാന്‍ കൂട്ടാക്കത്തവര്‍ക്കെതിരെ കക്ഷിഭെധമന്യേ അണിനിരക്കണമെന്നും നാം പ്രതികരിക്കാത്തിടത്തോളം കാലം ഇതു പരിഹരിക്കപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെയും എയര്‍ ഇന്ത്യയുടെയും കണ്ണില്‍ ഗള്‍ഫ് മലയാളികള്‍ എന്നത്   ചൊവ്വാ ദോശക്കാരാണ്,. അതിനാലാണ് നമ്മളെ അവഗണിക്കുന്നതെന്ന് തുടര്‍ന്നു സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട കൊള്ളയടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  ഒരു സമൂഹമാണ് ഗള്‍ഫ് പ്രവാസികളുടേത്. യൂസേര്‍സ് ഫീക്കെതിരെ സന്ധിയില്ലാ സമരം നടത്തി കൊടിയ പീഠനങ്ങള്‍ ഏറ്റുവാങ്ങി വിജയം വരിച്ച തന്റെ അനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ച അദ്ദേഹം അത്തരത്തിലൊരു പോരാട്ടം യാത്രാ ദുരിതം പരിഹരിക്കുന്നതില്‍ യൂത്ത്ഫോറത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ നാലു കമ്പനികള്‍ക്ക് വരെ ഖത്തറിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇവിടുത്തെ ഗവണ്‍മെന്റിന്റെ അനുമതിയുണ്ടായിട്ടും അതു തുടങ്ങുന്നതിന്  തുരങ്കം വെക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും അവര്‍ക്കു വേണ്ടി സംസാരിക്കാനും മറ്റാരും ഉണ്ടാകില്ലെന്നും ഇവിടെ വന്ന് നമ്മുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ നാട്ടിലെത്തിയാല്‍ നമ്മുടെ കാര്യം മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫോറത്തിന്റെ ഈ വിഷയത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

വകുപ്പു മന്ത്രിമാര്‍ പോലും കയ്യൊഴിഞ്ഞ ഗള്‍ഫ് പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഒരു ശക്തമായ ജനരോഷമുണ്ടായാലേ അധിക്രുതരുടെ ഭാഗത്തു നിന്നും പരിഹാരം ഉണ്ടാകൂ എന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്ഞ്ചേര്‍സ് അസോസിയേഷന്‍ (ഗപാക്) ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി അഭിപ്രായപ്പെട്ടു. മലയാളികളോടുള്ള വിശിഷ്യാ മലബാറിനോടുള്ള നിരന്തരമായ എയര്‍ ഇന്ത്യയുടെ അവഗണനയില്‍ കഴിഞ്ഞ കുറെ കാലമായി ഗപാക് സമര രംഗത്താണെന്നും കുറെ കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും പുതിയ സാഹചര്യത്തില്‍ ഒരു യോജിച്ച പ്രക്ഷോഭത്തിന് യൂത്ത് ഫോറവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നിസ്സാരകാര്യത്തിനു പോലും ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ അവരെ താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ ഈ മൌലികമായ ആവശ്യത്തോട് മൌനം വെടിഞ്ഞ് വേണ്ടവിധം  പ്രതികരിക്കണമെന്ന് യുവ കലാ സാഹിതി വൈസ് പ്രസിഡണ്ട് യേശുദാസന്‍ പറഞ്ഞു. വിട്ടു വീഴ്ചയില്ലാത്ത പൊരാട്ടത്തിലൂടെ മാത്രമേ ഈ ദുരിതത്തില്‍ നിന്നും ഒരു മോചനം സാധ്യമാകൂ. നാട്ടിലേക്ക് ഒരു ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ജീവിതത്തിലെ പല  നല്ല മുഹൂര്‍ത്തങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നവര്‍ ഈ ന്യായമായ ആവശ്യത്തിനു പിന്നിലുണ്ടാകുമെന്നും എന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മലയാളികളുടെ യാത്ര പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഗള്‍ഫ് മലയാളികളുടെ സ്വപ്നമായ കേരള എയര്‍ പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്നും വിമാനക്കമ്പനികളുടെ കുത്തക അവസ്സനിപ്പിക്കാനും നിരക്കു വര്‍ദ്ധന പിടിച്ചു നിര്‍ത്താനും ഗള്‍ഫ് കൊച്ചി കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്നും യാത്ര ദുരിതത്തിന് അറുതി വരുത്താന്‍ കക്ഷി ഭേദമന്യേ ഒന്നിച്ചു പോരാടാന്‍ ആഹ്വാനം ചെയ്തും പ്രതിഷേധ സംഗമത്തില്‍ പ്രമേയം പാസാക്കി. അനസ് ബഷീര്‍ പ്രമേയം അവതരിപ്പിച്ചു.

പ്രതിഷേധ സംഗമത്തില്‍ പസ്സാക്കിയ പ്രമേയം

ജുലൈ പതിമൂന്നു യൂത്ത്ഫോറം ഓഫീസില്‍ സംഘടിപ്പിക്കപ്പെട്ട ദോഹയിലെ വിവിധ സംഘടന പ്രതിനിധികളുടെ പ്രതിക്ഷേധ സംഗമത്തില്‍
വായിച്ചംഗീകരിക്കുന്ന പ്രമേയം.

കേരളത്തിന്റെ വികസന ഭൂപടത്തില്‍ നേത്രുപരമായ പങ്ക് വഹിച്ച
ഗള്‍ഫ് മലയാളികളുടെ ന്യായമായ അവകാശങ്ങളോട് പോലുമുള്ള
അധികാരികളുടെ അവഗണനയില്‍ ഈ സംഗമം ശക്തമായി
പ്രതിക്ഷേധിക്കുന്നു . പരമാവധി യാത്ര സൌകര്യങ്ങളൊരുക്കി
പ്രവാസികളെ സേവിക്കേണ്ടവര്‍ തന്നെ ലാഭക്കണ്ണോടെ നടത്തുന്ന
അമിതമായ നിരക്ക് വര്‍ദ്ധനയും സേവന  രംഗത്തെ ക്രിത്യവിലോപവും ഒരു
ജനാധിപത്യ സമൂഹത്തിലെ അസംഘടിത പൌരന്മാര്‍ എന്ന നിലയില്
അടങ്ങാത്ത മനോവേദന ഉളവാക്കുന്നതാണ്. പ്രവാസി യാത്ര
ദുരിതങ്ങള്‍ക്കൊരറുതി വരുന്നത് വരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ
ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നിന്ന് പോരാടുമെന്ന് ഈ
സംഗമം പ്രതിജ്ഞ ചെയ്യുന്നു.  പ്രവാസി പൊതുസമൂഹത്തിന്റെയും
കേരളഗവണ്മെന്റിന്റെയും സത്വര പരിഗണനയിലേക്ക് ചുവടെ പറയുന്നവ
സമര്‍പ്പിക്കുന്നു.

1. ഗള്‍ഫ് മലയാളികളുടെ പൊതുപ്രശ്നങ്ങളുടെ പരിഹാരം ലക്ഷ്യമാക്കി
കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള സംഘടിത സമരങ്ങളില്‍ അണി
ചേരുവാന്‍ മുഴുവന്‍ പ്രവാസി മലയാളികളോടും ഈ സംഗമം
അഭ്യര്‍ത്ഥിക്കുന്നു.

2. ഗള്‍ഫ് മലയാളികള്‍ക്ക് ലഭിച്ച സ്വപ്ന വാഗ്ദാനം ആയ കേരള എയര്‍
സാക്ഷാത്കരിക്കുവാനുള്ള രാഷ്ട്രീയ ഇച്കാശക്തി കേരളഗവണ്മെന്റ്
പ്രകടിപ്പിക്കണമെന്ന് ഈ  സംഗമം  ആവശ്യപ്പെടുന്നു.

3. വിമാനകമ്പനികളുടെ ഏകപക്ഷീയ കുത്തക അവസാനിപ്പിക്കാന്‍ ഗള്‍ഫ്-
കൊച്ചി കപ്പല്‍ യാത്ര പുനരാരംഭിക്കാനുള്ള നടപടികള്‍
സ്വീകരിക്കണമെന്ന് ഈ സംഗമം ആവശ്യപ്പെടുന്നു.

4. ചുരുങ്ങിയ യാത്ര ചിലവ്, കൂടുതല്‍ വിമാന സര്‍വീസുകള്‍
കാര്യക്ഷമമായ സേവനങ്ങള്‍ തുടങ്ങിയ പ്രവാസികളോടുള്ള
പ്രാഥമിക ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്താന്‍ മുഴുവന്‍
ജനാധിപത്യ വിശ്വാസികളോടും ഈ സംഗമം അഭ്യര്‍ത്ഥിക്കുന്നു.

ജനസേവകര്‍ക്ക് നിയമ അവബോധം പകര്‍ന്ന് പഠന ശില്‍പശാല




                        ജനസേവനതല്പരരായ പൊതു പ്രവര്‍ത്തകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച്ചും ഗവണ്‍മെന്റിന്റെ  വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള അറിവ് പകര്‍ന്ന് നിയമ പഠന ശില്‍പശാല.. യൂത്ത് ഫോറം ജനസേവന വിഭാഗം അംഗങ്ങള്‍ക്കായി "ഖത്തറിലെ തൊഴില്‍ നിയമങ്ങളും ഇന്ത്യന്‍ എമ്പസി സേവനങ്ങളും" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിയമത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയത്..തൊഴില്‍ നിയമത്തെ കുറിച്ച അജ്ഞതയും ഭാഷ പ്രാവീണ്യമില്ലായ്മയുമാണ്, ഭൂരിഭാഗം മലയാളികളും പല കേസുകളിലും പ്രതിയാകേണ്ടി വരുന്നതെന്നും ചെറിയ ഒരു കൈ സഹായത്തിലൂടെ ഇത്തരക്കാരെ അതില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ തലവന്‍ അഡ്വക്കറ്റ് ജാഫര്‍ ഖാന്‍ കേച്ചേരി പറഞ്ഞു. തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്ക് ഒരു സാധ്യതയുമില്ലാത്ത രീതിയിലുള്ള നിയമങ്ങളാണ്  ഖത്തറില്‍ നിലവിലുള്ളത്. അശ്രദ്ധയും അജ്ഞതയും പലപ്പോഴും തൊഴിലാളികള്‍ക്ക് വിനയാകുന്നു. ഈ രംഗത്ത് തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ ബോധ വത്കരണം നടത്താന്‍ യൂത്ത് ഫോറം മുന്‍ കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എമ്പസ്സിയുടെ വിവിധ സേവനങ്ങളെ കുറിച്ചും എമ്പസ്സി വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും മ്രുതദേഹം (മയ്യത്ത്) പരിപാലനത്തെ കുറിച്ചും  ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ നടത്തേണ്ട  പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള ക്ലാസുകളും ചര്‍ച്ചകളും നടന്നു. യൂത്ത്ഫോറം ജനസേവന വിഭാഗം കണ്‍വീനര്‍ മജീദ് അലി അധ്യക്ഷത വഹിച്ചു.

പ്രതിഷേധ സംഗമം വേദി മാറ്റി

പരിഹരിക്കപ്പെടാതെ തുടരുന്ന പ്രവാസികളുടെ യാത്രപ്രശ്നത്തില്‍ ശാശ്വത പരിഹാരത്തിനായി പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനും പ്രതിഷേധിക്കാനും യൂത്ത് ഫോറം ജുലൈ 13ന്  സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധ സംഗമം ചില സാങ്കേതിക കാരണങ്ങളാല്‍ ഹിലാലിലുള്ള  യൂത്ത് ഫോറം ഓഫീസിലേക്ക് മാറ്റിയിരിക്കുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഖത്തറിലെ രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും

നിയമ പഠന ശില്‍പശാല

നിയമ പഠന ശില്‍പശാല
ഖത്തര്‍ തൊഴില്‍ നിയമങ്ങളും
ഇന്ത്യന്‍ എംബസി സേവനങ്ങളും

അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി
(ഹെഡ് ഓഫ് ലീഗല്‍ അസിസ്റ്റന്‍സ്, ഐ.സി.ബി.എഫ്)

2012 ജൂലൈ 12 വ്യാഴം
വൈകുന്നേരം 7.30

യൂത്ത് ഫോറം ഓഫീസ് ഹിലാല്‍




ഡോക്യുമെന്ററി

യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി.

വേണം ഒരു പരിഹാരം

  പ്രതിഷേധ സംഗമം ജുലൈ 13 വെള്ളിയാഴ്ച


ഇടക്കിടെയുണ്ടാകുന്ന പൈലറ്റ് സമരം, വെക്കേഷന്‍ സമയങ്ങളില്‍ പതിവാക്കിയ വിമാനം റദ്ദാക്കല്‍, കുത്തനെയുള്ള ചാര്‍ജ്ജ് വര്‍ദ്ദന,  മറ്റ് സെക്ടറിലെ നഷ്ടം നികത്താനും ഒരു ജോലിയും ചെയ്യാത്ത ഉദ്യോഗ വര്‍ഗ്ഗത്തെ തീറ്റിപ്പോറ്റാനും ഗള്ഫുകാരെ പിഴിഞ്ഞു കൊണ്ടേയിരിക്കുന്ന എയര്‍ ഇന്ത്യയുടെ ക്രൂരത.  നിവേദനങ്ങളും പരാതികളും ഏറെ അയച്ചിട്ടും എല്ലാ വാതിലിലും കൊട്ടിയിട്ടും തിരിഞ്ഞു നോക്കാത്ത അധികാര വര്‍ഗ്ഗം. ശാശ്വതപരിഹാരത്തിനായി പ്രയത്നിക്കാനും ഒന്നിച്ചിരുന്ന് പ്രതിഷേധിക്കാനും ജുലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ഖത്തറിലെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

'വേനല്‍ കൂടാരം' ടീന്‍സ് ഇന്ത്യ വേനല്‍ ക്യാമ്പ് ജുലൈ 12 മുതല്‍

                                        യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ടീന്‍സ് ഇന്ത്യ സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് "വേനല്‍ കൂടാരം" ഈ മാസം 12 മുതല്‍ 14 വരെ ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കും. വേനലവധിയാഘോഷിക്കുന്ന കുട്ടികള്‍ക്കായി അറിവിന്റെ വേനല്‍ കൂടാരമൊരുക്കുകയും തിരിച്ചറിവിന്റെ ബാലപാഠമഭ്യസിപ്പിക്കുകയും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പരിശീലനം നല്‍കുകയുമാണ്  മൂന്ന് ദിവസത്തെ ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ വിവിധ മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന വിവിധ സെഷനുകള്‍ ഉള്ളടക്കം കൊണ്ടും പുതുമ കൊണ്ടും വേറിട്ടതായിരിക്കും. വ്യക്തിത്വ വികസനം, മെമ്മറി ക്ലിനിക്ക്, സംസ്കാരം നമുക്ക് ചുറ്റും, നിയമ ബോധനം, സങ്കേതിക വിദ്യ നമുക്ക് നല്‍കുന്നത്, സസ്നേഹം, ബ്ലോഗ് നിര്‍മ്മാണം, നേത്രു പരിശീലനം, സിനിമാസ്വാദനം, മാധ്യമ ചിന്ത, വിവിധ കഴിവുകള്‍ വളര്‍ത്താന്‍ സഹായകമായ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങി ഒട്ടേറെ മൊഡ്യൂളുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാമ്പില്‍ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ്  പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രക്ഷിതാക്കള്‍ രജിസ്ട്രേഷന് വേണ്ടി youthforumqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 66515200, 77374995 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ്  പ്രവേശനം.

അടയാളപ്പെടുത്താതെ പോയവരില്‍ ഒരുവന്‍

കൂടുതല്‍ വായനക്ക് യൂത്ത് ഫോറം ബുള്ളറ്റിന്‍ ഫീച്ചര്‍ ഒന്നുകൂടി മറിച്ചു നോക്കുക.
യൂത്ത് ഫോറവും ഓഫീസുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍  നിങ്ങളുടെ ദൌത്യം നിറവേറ്റുക.

നമ്മളും അങ്ങിനെയാകുന്നുണ്ടോ?

ശനിയാഴ്ച്ച രാത്രി അത്രയേറെ മനോഹരവും ക്ഷുഭിതവുമായിരുന്നു.
കാലത്തിനു ഒരു തിരുത്തായി പുതിയ യുവസംഘടനകൾ വളർന്നു വരേണ്ടതിനെപ്പറ്റിയൊരു ഓർമ്മപ്പെടുത്തൽ ..ഇടതും വലതും ഒന്നിരട്ടിച്ചു രണ്ടായിപ്പോയതാണോ എന്നു സംശയിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ..തീർച്ചയായും എവിടെയൊക്കെയോ ഒഴിഞ്ഞു കിടക്കുന്ന സാധ്യതകളിലേക്കു നമ്മൾ പ്രതീക്ഷയായി എത്തേണ്ടതാണു.ഇനി വരുന്ന കാലത്തെ മണ്ണും വായുവും വെള്ളവും അധീനപ്പെടുത്തി വിലയിട്ടു വിൽക്കാൻ വരുന്നവർക്കു മുന്നിൽ ധീരതയോടെ ചെറുത്തു നിന്നു പറയാൻ കഴിയണം..നിങ്ങൾ വിലയിട്ടു പങ്കിട്ടെടുക്കുന്ന ഈ ഭൂമി നാം മനുഷ്യരുടെ മാത്രമല്ല..സർവ്വജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണു.അവർക്കും വേണ്ടിയാണു ഞങ്ങൾ പോരാടുന്നത്..നിങ്ങളൊരു കമ്യൂണിസ്റ്റാണെങ്കിൽ ഞാനൊരു ഇസ്ലാമിസ്റ്റാണു..സർവ്വമനുഷ്യർക്കും ജീവജാലങ്ങൾക്കും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം..അതാണു കത്തുന്ന തെരുവിലേക്കു ഞങ്ങളെ പറഞ്ഞയച്ചത്..വിശപ്പിലേക്കു ആഹാരവുമായി എത്താൻ ഞങ്ങളെ നിർബദ്ധിച്ചത്..കണ്ണീരിലേക്കു പുഞ്ചിരി ചേർക്കാൻ ഞങ്ങളേ പഠിപ്പിച്ചത്..എന്റെ മതം തെരുവിൽ മനുഷ്യർക്കു കൂരപണിയുന്നു..പാഠങ്ങളിൽ ക്രുഷിയിറക്കുന്നു..അങ്ങിനെ..അങ്ങിനെ പ്രവർത്തനം പ്രാർത്ഥനയും സമരവുമാവേണ്ട ആത്മീയ നിയോഗത്തെ പ്പറ്റി ഓർമ്മപ്പെടുത്തി ആ രാത്രി സുരേന്ദ്രൻ സാർ അവസാനിപ്പിച്ചു..പക്ഷെ അപ്പോഴും ചില ചോദ്യങ്ങൾ മനസ്സിലേക്കു എറിഞ്ഞു തന്നിരുന്നു.പ്രായോഗിക പ്രവർത്തനമില്ലാത്ത അക്കാദമിസ്റ്റ് ബുജി കളായി നമ്മളും മാറിപ്പോവുന്നുണ്ടോ.ചിന്തകളിലെ കൊടുങ്കാറ്റുകൾ വിതച്ചു പ്രവർത്തനത്തിലൂടെ ഇളംകാറ്റുകൾ ഉളവാക്കുന്നതിൽ നിന്നും പിന്തിരിയുന്നുവോ?അടുത്ത് വീടു കത്തുമ്പോൾ സ്റ്റാറ്റസിൽ ഒരു ഫയർ എഞ്ചിൻ വന്നിരുന്നെങ്കിൽ എന്നു നിസ്സഹായതയോടെ നമ്മളും കുറിക്കുമോ?...........

-------ഹാരിസ് എടവന

യൂത്ത് ഫോറം ലൌഞ്ചിംഗ് കഴിഞ്ഞു .. ഒരല്പം ചിലത് കുറിക്കാമെന്നു തോന്നുന്നു ..



ഓരോ കാലഘട്ടത്തിനും അതിന്ടെതായ ചരിത്രമുണ്ട് .. ആ ചരിത്രം കുറിക്കുന്നതില്‍ കാലഘട്ട യുവതയാണ് ചാലക ശക്തി .. അല്ലെങ്കില്‍ അവരാണ് നിര്‍മാതാക്കള്‍ ..വര്‍ത്തമാന കാല കര്‍മമാണ് ഭാവിയിലേക്കുള്ള ചരിത്രമായി എഴുതപ്പെടുന്നത്‌ ..ഇന്ന് നാം യുവതയാണ് ചരിത്ര സ്രിഷ്ടിപ്പിന്റെ വക്താക്ക്കള്‍ .. ഒരു വ്യക്തി എന്ന നിലയില്‍ നമ്മുടെ ഉദയം കഴിഞ്ഞു .. അസ്തമയം വിധൂരത്തല്ല ..അതിനു മുന്‍പുള്ള നാട്ടുച്ചയിലാണ് നാം .. ഈ നട്ടുച്ചയുടെ വെളിച്ചവും തെളിച്ചവും .. ചൂടും ഉപയോഗപ്പെടുത്തുന്ന അനന്തരാവകാഷികലാണ് നാം ..

ഏകാതിപത്യതിനും ചൂഷണത്തിനും വര്‍ഗീയതക്കും എല്ലാത്തിലുമുപരി മനുഷ്യത്വമില്ലയ്മക്കുമുള്ള എല്ലാ കാലത്തെയും പ്രതീകമായിട്ട് അവതരിക്കപ്പെട്ടത് ഫരോവയായിരുന്നു ..ഈ അക്രമിക്കെതിര്‍ ശബ്ധമുയര്‍ത്തി മോസസിന്റെ അഥവാ മൂസയുടെ കൂടെ നിന്ന യുവതയെ കുറിച്ച് വേദഗ്രന്ഥം പരിചയപ്പെടുത്തിയത് അനന്തരാവകാശികള്‍ എന്നാണ് .. അതെ യുവത അനന്തരാവകാശം ഏറ്റെടുത്തവരാണ്.. പ്രവാചകന്മാരുടെയും വിപ്ലവകാരികളുടെയും നന്മ സ്ഥാപിക്കുന്നവരുടെയും സ്ഥിരത കൈ വരിച്ചവരുടെയും അനന്തരാവകാശികള്‍. അവരെ ക്കുറിച്ച് വാക്ക് പ്രവര്‍ത്തനത്തെയും പ്രവര്‍ത്തനം വാക്കിനെയും ന്യായികരിക്കാന്‍ പ്രാപ്തമാകുന്ന ആദര്‍ശം കൊണ്ട് സ്ഥിരത നേടിയെടുത്തവര്‍ എന്നത്രേ വേദ ഗ്രന്ഥം വിശേഷിപ്പിച്ചത്‌. അവര്ക് തങ്ങള്‍ നിലകൊല്ലുന്നതെന്തിനു എന്ന് കൃത്യമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ജീവിതം കൊണ്ടാവതിരിപ്പിക്കാന്‍ കഴിയും .

വിഖ്യാത എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ തന്റെ സഹായിയം ആത്മ മിത്രവുമായ ബാര്‍ബര യന്ഗിനോട് ചോദിച്ചു ''ഭാഷയില്‍ നിന്നു ഏഴു പദങ്ങളോഴികെ ഭാക്കിയെല്ലാം മറക്കാന്‍ പറഞ്ഞാല്‍ ഇതു പദങ്ങള്‍ തിരഞ്ഞെടുക്കും ?'' അപ്പോള്‍ ഭാര്‍ബര പറഞ്ഞു ..'' ദൈവം .. ജീവിതം .. സ്നേഹം .. സൌന്ദര്യം.. ഭൂമി എന്നീ അഞ്ചു പധങ്ങലാണ് എനിക്കോര്‍മ വരുന്നത്'' .. ഖലീല്‍ ജിബ്രാന്‍ പറഞ്ഞു ''നീയും ഞാനും എന്നെ രണ്ടു പധങ്ങലാണ് ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക .. ഈ രണ്ടു പദങ്ങള്‍ ഉണ്ടെങ്കിലെ മറ്റു അഞ്ചു പധങ്ങല്ക് വിലയുള്ളൂ .. നീ.. ഞാന്‍ .. ദൈവം ..ജീവിതം , സ്നേഹം , സൌന്ദര്യം .. ഭൂമി എന്നെ ഏഴു പധങ്ങലാണ് ഞാന്‍ തിരഞ്ഞെടുക്കുക'' . ഇതായിരിക്കണം യുവതയുടെ ജിവിത കാഴ്ചപ്പാട് .. ഞാന്‍ എന്ന അണ്‌മാത്ര സ്ന്ഗല്പത്തില്‍ നിന്നും ഞാനും നീയും എന്ന ബഹുസ്വര കാഴ്ചപ്പാടിലൂടെ മറ്റു അഞ്ചു പധങ്ങളോട് നീതി പുലര്‍ത്തുക .. അത് കൊണ്ട് തന്നെ വേദ ഗ്രന്ഥം ബഹുസ്വരതയുടെ ഒന്നാം പാഠം ആരംഭിക്കുന്നത് മനുഷ്യ വംശത്തിനു സന്മാര്‍ഗം അരുളുന്നു എന്നുര ചെയ്തു കൊണ്ടാണ്. അത് കൊണ്ട് തന്നെ ബഹുസ്വരതുയ്ടെ കാവലാളന്മാരും വിപ്ലവതിണ്ടേ ചലകഷക്തിയുമായ യുവത ഉപരിപ്ലതയില്‍ ജീവിതം കഴിച്ചു കൂട്ടുന്നത്‌ മനുഷ്യന്‍ എന്ന പദ ത്തോടുള്ള വെല്ലുവിളിയാണ് .

കാഴ്ചയും യാതാര്ത്യവും ഉപരിപ്ലതയും ആന്തരികതയുമാണ് .. ഓരോ കാഴ്ചയ്ക്ക്മപ്പുറം ആന്തരീകമായ യാഥാര്ത്യമുണ്ട് .. ആ യഥാര്ത്യങ്ങലിലാണ് യുവത അഭിരമിക്കേണ്ടത് .. ഖലീല്‍ ജിബ്രാന്റെ തന്നെ മറ്റൊരു കഥയില്‍ കടലിനോടു പുറം തിരിഞ്ഞു നില്കുന ഒരു മനുഷ്യനുണ്ട്‌ .. കടലിനോടു പുറം തിരിഞ്ഞു നിന്നു ശംഖു ശബ്ദം കേട്ടപ്പോള്‍ .. ഇതാണ് ഭയാനകമായ കടല്‍ .. എന്ന് ഘോഷിക്കുന്ന മനുഷ്യന് .. അപ്പോള്‍ ഖലീല്‍ ജിബ്രാന്‍ പറയുന്നു .. ഇത് പൊള്ളയായ ഉപരിപ്ലതയില്‍ കഴിയുന്ന സ്ഥലമാണ് .. ഞാനിവിടെ എന്‍റെ വസ്ത്രങ്ങള്‍ അഴിക്കില്ല .. ഇവിടെ എന്റെ നഗ്നത കാണിച്ചു കുളിക്കില്ല .. ഇത് പോലെയാണ് ഈ കാലഘട്ടത്തിലെ യുവത .. പൊള്ളയായ ഭൌതീക ശംഖു ശബ്ദങ്ങളാണ് ജീവിത ധര്ഷനഗല്‍ എന്ന് ധരിച്ചു ജീവിതത്തെ മരിപ്പിച്ചു കൊണ്ടിരിക്കുകയാണ് .. മുന്‍പില്‍ കേള്‍കുന്ന ശംഖു ശബ്ദങ്ങലെക്കാള്‍ അപ്പുറം പിറകില്‍ കടലിനോളം ആഴമുള്ള ജീവിത രംഗങ്ങള്‍ ‍ ഉണ്ടെന്നു അവന്‍ കാണാതെ പോകുന്നു .. മുന്നില്‍ നില്‍കുന്ന കഷ്ടതയുടെ രൂപങ്ങളായ മനുഷ്യര്‍ .. അവരുടെ പ്രശ്നങ്ങള്‍ ..അധാര്‍മിക അന്യായ ..അക്രമ രൂപങ്ങള്‍ എന്നിവ അവനെ സംബന്ധിക്കുന്നത് അസംബന്ധങ്ങലായിട്ടാണ് .. ഇവിടെയാണ് ഒരു യുവത പുനര്‍ജനിക്കപ്പെടെണ്ടത് .. ഈ മരണം പ്രതീക്ഷി ച്ചു നില്‍കുന്ന യുവതയെ പുനര്‍ജനിപ്പിക്കാന്‍ ..കര്‍മ ഭോധമുള്ള യുവത പുനര്‍ജനിപ്പിക്കപെടെണ്ടത്

ഓ. ഹെന്‍റിയുടെ ലാസ്റ്റ് ലീഫ് എന്ന ചെറു കഥ യില്‍ നുമോനിയ ഭാധിച്ചു മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് .. ആശുപത്രി കിടക്കയിലെ ജനാലയിലൂടെ പുറത്തു നില്‍കുന്ന മരത്തില്‍ നിന്നു പൊഴിയുന്ന ഓരോ ഇലയും നോക്കി നില്‍കുന്ന പെണ്‍കുട്ടി .. അവസാനത്തെ ഇല വീഴുന്ന ദിവസം താനും മരിക്കും എന്ന് കണക്കു കൂട്ടുന്ന പെണ്‍കുട്ടി യെ കൃത്രിമ ഇല വരച്ചു പിടിപ്പിച് വീഴാത ഇലയാക്കി മാറ്റി ശുഭ പ്രതീക്ഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് കഥയുടെ ആകെ തുക ..

ഈ നിലയിലാനിന്നു യുവത്വം .. അന്തമായ കപട ഭൌതീക രോഗം യുവത്വത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയ്യാണ് .. അവസാനത്തെ ഇല വീഴുന്നതും കാത്തിരിക്കുകയാണ് .. ഇവിടെ ഇവര്‍ക് ശുഭപ്രതീക്ഷ നല്‍കാന്‍ .. പ്രയോഗീകമായ ഇലകളും കയ്യിലേന്തി നാം ഉണര്ന്നിരിക്കെണ്ടാതുണ്ട്..അങ്ങനെ ഒരു സമൂഹത്തെ വാര്തെടുക്കണം .. വര്‍ത്തമാന കാലത്തിനും .. ഭാവി തലമുറക്കും വേണ്ടി.
...................................തസ്നീം, ദോഹ ഈവനിങ്ങ് യൂണിറ്റ്.
 

സുസ്മേര വദനനായി വന്നു .. ക്ഷോഭത്തോടെ തിരിച്ചു പോയി

            ഇന്നലെ സുരേന്ദ്രന്‍ സാറിന്റെ യൂത്ത് ഫോറം സന്ദര്‍ശനം ഇത്തരുണത്തില്‍ കുറിക്കാനാണ് ആഗ്രഹിക്കുന്നത് .. സുസ്മേര വദനന്‍ ആയിട്ടായിരുന്നു അദ്ധേഹം കര്‍മ നിരതരായ യുവതയോട് സംവധിക്കാനെതിയത് .. എന്നാല്‍ ബൌധ്ധികതയുടെ ഇടപെടലിലൂടെ ഒരല്പം ക്ഷുഭിത രസങ്ങള്‍ സൃഷ്ടിച്ചാണ് അദ്ധേഹം ഭാഷണം അവസാനിപ്പിച്ചത് .

           ബൌധ്ധീകതയുടെ തൂലികകള്‍ ആസ്വാദനത്തിന്റെ അക്ഷരങ്ങള്‍ മാത്രമാണ് സ്രിഷ്ടിക്കുന്നതെങ്കില്‍ ഒരു സമൂഹം മാറ്റത്തിനു വഴിപ്പെടുകയില്ല .. എല്ലാ കാലഘട്ടത്തിലെയും ബുദ്ധിജീവികള്‍ തിരുത്തലുകളുടെ ഇടപെടലുകള്‍ നടത്തീരുന്നു .. അത് സാമൂഹിക വിപ്ലവത്തിന്റെ പ്രചോദനങ്ങളും ആയിരുന്നു .. പതിനാറാം നൂറ്റാണ്ട് കാലഘട്ടത്തില്‍ പൌരോഹിത്യത്തിന്റെയും ഫയൂടല്‍ സ്മ്ബ്രധായതിന്ടെയും ചൂഷണ വ്യവസ്ഥക്കെതിരെ തൂലിക ചാലിപ്പിച്ചവരായിരുന്നു ദാന്തെ , പെട്രാര്ക് , ബോക്കക്ചിയെ എന്നിവര്‍ .. അസ്പ്രിശ്യതയെ അശ്ലീലത കൊണ്ട് ചെറുത്‌ എന്ന ഭീമാകാരമായ തെറ്റ് ചൂണ്ടി ക്കാണിച്ചു കൊണ്ട് തന്നെ പറയട്ടെ പക്ഷെ ആ തൂലികകള്‍ വിപ്ലവത്തിന്റെ കാരണങ്ങളായിരുന്നു .. പിരകിലോട്ട്ന്നു പോയാല്‍ ആദര്‍ശം അടിയറ വെക്കാതെ ചഷകത്തിലെ വിഷം തേന്‍ കണക്കെ കുടിച്ചു ചുണ്ടില്‍ പറ്റി ക്കിടക്കുന്ന വിഷത്തുള്ളികള്‍ തന്റെ തൂലിക സൃഷ്ടിച്ച വിപ്ലവത്തിന്റെ തെളിവാണെന്ന് വിളിച്ചോതിയ സോക്രടീസും ..അതിനുമപ്പുറം അറിസ്റൊട്ടിലും .. പ്ലാറ്റൊയും ..പിന്നീടിങ്ങോട്ട്‌ ടോല്സ്റോയി യും ..വിക്റ്റര്‍ ഹ്യുധോയും ഖലീല്‍ ജിബ്രാനുമൊക്കെ ഇടപെടലുകളുടെ എഴുത്തിന്റെ ആസ്വാദന രസങ്ങളും ക്ഷുഭിത സമൂഹത്തിന്റെ പ്രചോതന സ്രിഷ്ടിപ്പുമായിരുന്നു നടത്തിയിരുന്നത് .. ഇന്ത്യ രാജ്യത്തും . നമ്മുടെ കൊച്ചു കേരളത്തിലും ഒക്കെ സ്വാതന്ത്ര്യ സമര കാലത്തും കമ്മ്യൂണിസ്റ്റ്‌ വിപ്ലവ കാലത്തും തൂലിക ബൌധ്ധീകതയുടെ ആയുധമാക്കിയവരായിരുന്നു വിപ്ലവം നയിച്ചിരുന്നത് .. വീ ടിയും .. ബഷീറും .. വയലാരുമൊക്കെ അതായിരുന്നു പറഞ്ഞു തന്നത് .. ഇന്നലെ സുരേന്ദ്രന്‍ മാഷിന്ടെ ശബ്ദതിലൂറെ പുറത്തു വന്നതും അത് തന്നെയായിരൂന്നു .

            അനീതിക്കിരയായ മദനി യില്‍ നിന്നായിരുന്നു സംസാരത്തിന്റെ തുടക്കം, ഇവിടെ നമുക്ക് ഇളങ്കോ അടികളുടെ ചിലപ്പതികാരം കഥാ തന്തു ഓര്കുന്നത്‌ നന്നായിരിക്കും .. അനീതി നടന്ന നഗരത്തെ തന്റെ മുല പറിച്ചെറിഞ്ഞു എരിച്ചു കളഞ്ഞ കണ്ണകി .. തന്റെ കാതലനെ കൊല ചെയ്ത രാജാവിന്റെ നഗരതോടുള്ള ക്രോതം കൊണ്ടവള്‍ വലം കയ്യാല്‍ ഇടത്തെ മുല പറിച്ചെറിഞ്ഞു ആ നഗരത്തെ മൂന്നു തവണ വലം ചെയ്തു തേന്‍ നിറഞ്ഞ തെരുവിലേക്ക് വലിച്ചെറിഞ്ഞു .. മധുരയുടെ മധുരം അതോടെ കയ്ച്ചു പോയി .. കണ്ണകിയുടെ കാതലന്‍ കോവാലന്‍ ശിക്ഷിക്കപ്പെട്ടതു .. രാജാവിന്റെ തെട്ടുധ്ധാരണ മൂലമായിരുന്നു .. കൊവലന്റെ ഗതിയാണ് മദനിക്കുള്ളത് .. പക്ഷെ രാജാക്കന്മാരും യജമാനന്മാരും ധാരണകളും മുന്‍ധാരണകളും തെറ്റിധ്ധാരനകളും സൃഷ്ടിച്ചു വെച്ചു എന്ന വ്യത്യാസം മാത്രം .. ഇതിനെതിരെ പ്രക്ഷോഭത്തിന്റെ മുല പരിചെരിയുവാനുള്ള കണ്ണകിമാരുള്ള സമൂഹമില്ലാതായിപോയി .. അതിനു കാരണം മദനി അനീതി അനുഭവിക്കുന്നു എന്നതിനുമപ്പുറം അദ്ധേഹം കുറ്റക്കാരനാണോ അല്ലയോ എന്നുള്ള സംശയത്തില്‍ നിന്നു കൊണ്ടു നിലപാടെടുക്കുന്നതാണ് ..ആസനം താങ്ങികളുടെ ആസനം താങ്ങികലാവനുള്ള മത്സരവും അധികാര വര്‍ഗതോടുള്ള മ്ലേച്ചമായ ഭയവുമാണ് .. ഇവിടെയാണ് സുരേന്ദ്രന്‍ സാറിനോടുള്ള വിയോജിപ്പും ഒരു വശത്ത് മദനിക്കു നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ ത്തന്നെ ആ പൊതു സംശയം അധ്ധേഹവും ഭാക്കി വെച്ചു.. വിയോജിക്കാതിരിക്കാന്‍ വയ്യ .

           ഖലീല്‍ ജിബ്രാന്റെ നല്ല ദൈവവും ചീത്ത ദൈവവും കണ്ടു മുട്ടുന്ന ഒരു കതയ്ന്ടു .. ചീത്ത ദൈവം വിഷാദതോടെ ഇരിക്കുന്നത് കണ്ട നല്ല ദൈവം ചീത്ത ദൈവത്തോട് എന്ത് പറ്റിയെന്നു ചോദിക്കുന്നു .. ചീത്ത ദൈവം " എന്നെ മനുഷ്യര്‍ താനായി തെറ്റി ധ്ധരിച്ചു വിളിക്കുന്നു '' ..നല്ല ദൈവം '' അത് തന്നെയാണ് എന്റെയും അവസ്ഥ '' എന്നെയും മനുഷ്യര്‍ നീയാണെന്ന് തെറ്റി ധ്ധരിച്ചു വിളിക്കുന്നു '' ചീത്ത ദൈവം വേദനയോടെ തിരിച്ചു പോയി ..ഇത് പോലെ പദങ്ങള്‍ വിരുധ്ധാര്‍ഥത്തില്‍ പ്രയോഗിക്കുന്നതിനെ കുറിച്ചും അദ്ധേഹത്തിന്റെ വാകുകല്കിടയില്‍ വായിക്കാനിടയായി .. അത്മീയതയില്ലാത്ത ഭൌതീകത സര്ഗാത്മകമല്ല എന്ന ഒര്മിപ്പിക്കാലോടൊപ്പം യുക്തി വാദം പദ പ്രയോഗത്തിന്റെ വിരുധ്ധതയാനെന്നു ഓര്‍മിപ്പിച്ചു അയുക്തി വാദം എന്ന് വിളിക്കന്നതു നല്ലത്.. പ്രവാചകന്‍ തെരുവിലാണ് .. എന്നത് ഒരല്പം തിരുത്തി പ്രവാചകന്‍ തെരുവിന്റെതാണ് .തെരുവിന് വേണ്ടി കൊട്ടാരങ്ങളില്‍ ചെന്ന് ശബ്ദിക്കുന്നവനാണ് എന്ന് പറയാനാഗ്രഹിക്കുന്നു . സുരേന്ദ്രന്‍ സാര് ഇടപെടലിന്റെ തൂലികക്ക് ഇടം കൊടുത്ത എഴുതുകാരനാന്നെനു ഓര്‍മിപ്പിക്കട്ടെ .
തസ്നീം, ദോഹ ഈവനിങ്ങ് യൂണിറ്റ്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons