യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ടീന്‍സ് ഇന്ത്യ സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് "വേനല്‍ കൂടാരം" ഈ മാസം 12 മുതല്‍ 14 വരെ ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടക്കും. വേനലവധിയാഘോഷിക്കുന്ന കുട്ടികള്‍ക്കായി അറിവിന്റെ വേനല്‍ കൂടാരമൊരുക്കുകയും തിരിച്ചറിവിന്റെ ബാലപാഠമഭ്യസിപ്പിക്കുകയും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പരിശീലനം നല്‍കുകയുമാണ് മൂന്ന് ദിവസത്തെ ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ വിവിധ മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന വിവിധ സെഷനുകള്‍ ഉള്ളടക്കം കൊണ്ടും പുതുമ കൊണ്ടും വേറിട്ടതായിരിക്കും. വ്യക്തിത്വ വികസനം, മെമ്മറി ക്ലിനിക്ക്, സംസ്കാരം നമുക്ക് ചുറ്റും, നിയമ ബോധനം, സങ്കേതിക വിദ്യ നമുക്ക് നല്‍കുന്നത്, സസ്നേഹം, ബ്ലോഗ് നിര്‍മ്മാണം, നേത്രു പരിശീലനം, സിനിമാസ്വാദനം, മാധ്യമ ചിന്ത, വിവിധ കഴിവുകള്‍ വളര്‍ത്താന്‍ സഹായകമായ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങി ഒട്ടേറെ മൊഡ്യൂളുകള്‍ ഉള്‍ക്കൊള്ളുന്ന ക്യാമ്പില്‍ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ രക്ഷിതാക്കള്‍ രജിസ്ട്രേഷന് വേണ്ടി youthforumqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 66515200, 77374995 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് പ്രവേശനം.
0 comments:
Post a Comment