നമ്മളും അങ്ങിനെയാകുന്നുണ്ടോ?

ശനിയാഴ്ച്ച രാത്രി അത്രയേറെ മനോഹരവും ക്ഷുഭിതവുമായിരുന്നു.
കാലത്തിനു ഒരു തിരുത്തായി പുതിയ യുവസംഘടനകൾ വളർന്നു വരേണ്ടതിനെപ്പറ്റിയൊരു ഓർമ്മപ്പെടുത്തൽ ..ഇടതും വലതും ഒന്നിരട്ടിച്ചു രണ്ടായിപ്പോയതാണോ എന്നു സംശയിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ..തീർച്ചയായും എവിടെയൊക്കെയോ ഒഴിഞ്ഞു കിടക്കുന്ന സാധ്യതകളിലേക്കു നമ്മൾ പ്രതീക്ഷയായി എത്തേണ്ടതാണു.ഇനി വരുന്ന കാലത്തെ മണ്ണും വായുവും വെള്ളവും അധീനപ്പെടുത്തി വിലയിട്ടു വിൽക്കാൻ വരുന്നവർക്കു മുന്നിൽ ധീരതയോടെ ചെറുത്തു നിന്നു പറയാൻ കഴിയണം..നിങ്ങൾ വിലയിട്ടു പങ്കിട്ടെടുക്കുന്ന ഈ ഭൂമി നാം മനുഷ്യരുടെ മാത്രമല്ല..സർവ്വജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണു.അവർക്കും വേണ്ടിയാണു ഞങ്ങൾ പോരാടുന്നത്..നിങ്ങളൊരു കമ്യൂണിസ്റ്റാണെങ്കിൽ ഞാനൊരു ഇസ്ലാമിസ്റ്റാണു..സർവ്വമനുഷ്യർക്കും ജീവജാലങ്ങൾക്കും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം..അതാണു കത്തുന്ന തെരുവിലേക്കു ഞങ്ങളെ പറഞ്ഞയച്ചത്..വിശപ്പിലേക്കു ആഹാരവുമായി എത്താൻ ഞങ്ങളെ നിർബദ്ധിച്ചത്..കണ്ണീരിലേക്കു പുഞ്ചിരി ചേർക്കാൻ ഞങ്ങളേ പഠിപ്പിച്ചത്..എന്റെ മതം തെരുവിൽ മനുഷ്യർക്കു കൂരപണിയുന്നു..പാഠങ്ങളിൽ ക്രുഷിയിറക്കുന്നു..അങ്ങിനെ..അങ്ങിനെ പ്രവർത്തനം പ്രാർത്ഥനയും സമരവുമാവേണ്ട ആത്മീയ നിയോഗത്തെ പ്പറ്റി ഓർമ്മപ്പെടുത്തി ആ രാത്രി സുരേന്ദ്രൻ സാർ അവസാനിപ്പിച്ചു..പക്ഷെ അപ്പോഴും ചില ചോദ്യങ്ങൾ മനസ്സിലേക്കു എറിഞ്ഞു തന്നിരുന്നു.പ്രായോഗിക പ്രവർത്തനമില്ലാത്ത അക്കാദമിസ്റ്റ് ബുജി കളായി നമ്മളും മാറിപ്പോവുന്നുണ്ടോ.ചിന്തകളിലെ കൊടുങ്കാറ്റുകൾ വിതച്ചു പ്രവർത്തനത്തിലൂടെ ഇളംകാറ്റുകൾ ഉളവാക്കുന്നതിൽ നിന്നും പിന്തിരിയുന്നുവോ?അടുത്ത് വീടു കത്തുമ്പോൾ സ്റ്റാറ്റസിൽ ഒരു ഫയർ എഞ്ചിൻ വന്നിരുന്നെങ്കിൽ എന്നു നിസ്സഹായതയോടെ നമ്മളും കുറിക്കുമോ?...........

-------ഹാരിസ് എടവന

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons