ജുലൈ പതിമൂന്നു യൂത്ത്ഫോറം ഓഫീസില്‍ സംഘടിപ്പിക്കപ്പെട്ട ദോഹയിലെ വിവിധ സംഘടന പ്രതിനിധികളുടെ പ്രതിക്ഷേധ സംഗമത്തില്‍
വായിച്ചംഗീകരിക്കുന്ന പ്രമേയം.
കേരളത്തിന്റെ വികസന ഭൂപടത്തില്‍ നേത്രുപരമായ പങ്ക് വഹിച്ച
ഗള്‍ഫ് മലയാളികളുടെ ന്യായമായ അവകാശങ്ങളോട് പോലുമുള്ള
അധികാരികളുടെ അവഗണനയില്‍ ഈ സംഗമം ശക്തമായി
പ്രതിക്ഷേധിക്കുന്നു . പരമാവധി യാത്ര സൌകര്യങ്ങളൊരുക്കി
പ്രവാസികളെ സേവിക്കേണ്ടവര്‍ തന്നെ ലാഭക്കണ്ണോടെ നടത്തുന്ന
അമിതമായ നിരക്ക് വര്‍ദ്ധനയും സേവന രംഗത്തെ ക്രിത്യവിലോപവും ഒരു
ജനാധിപത്യ സമൂഹത്തിലെ അസംഘടിത പൌരന്മാര്‍ എന്ന നിലയില്
അടങ്ങാത്ത മനോവേദന ഉളവാക്കുന്നതാണ്. പ്രവാസി യാത്ര
ദുരിതങ്ങള്‍ക്കൊരറുതി വരുന്നത് വരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ
ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നിന്ന് പോരാടുമെന്ന് ഈ
സംഗമം പ്രതിജ്ഞ ചെയ്യുന്നു. പ്രവാസി പൊതുസമൂഹത്തിന്റെയും
കേരളഗവണ്മെന്റിന്റെയും സത്വര പരിഗണനയിലേക്ക് ചുവടെ പറയുന്നവ
സമര്‍പ്പിക്കുന്നു.
1. ഗള്‍ഫ് മലയാളികളുടെ പൊതുപ്രശ്നങ്ങളുടെ പരിഹാരം ലക്ഷ്യമാക്കി
കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള സംഘടിത സമരങ്ങളില്‍ അണി
ചേരുവാന്‍ മുഴുവന്‍ പ്രവാസി മലയാളികളോടും ഈ സംഗമം
അഭ്യര്‍ത്ഥിക്കുന്നു.
2. ഗള്‍ഫ് മലയാളികള്‍ക്ക് ലഭിച്ച സ്വപ്ന വാഗ്ദാനം ആയ കേരള എയര്‍
സാക്ഷാത്കരിക്കുവാനുള്ള രാഷ്ട്രീയ ഇച്കാശക്തി കേരളഗവണ്മെന്റ്
പ്രകടിപ്പിക്കണമെന്ന് ഈ സംഗമം ആവശ്യപ്പെടുന്നു.
3. വിമാനകമ്പനികളുടെ ഏകപക്ഷീയ കുത്തക അവസാനിപ്പിക്കാന്‍ ഗള്‍ഫ്-
കൊച്ചി കപ്പല്‍ യാത്ര പുനരാരംഭിക്കാനുള്ള നടപടികള്‍
സ്വീകരിക്കണമെന്ന് ഈ സംഗമം ആവശ്യപ്പെടുന്നു.
4. ചുരുങ്ങിയ യാത്ര ചിലവ്, കൂടുതല്‍ വിമാന സര്‍വീസുകള്‍
കാര്യക്ഷമമായ സേവനങ്ങള്‍ തുടങ്ങിയ പ്രവാസികളോടുള്ള
പ്രാഥമിക ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്താന്‍ മുഴുവന്‍
ജനാധിപത്യ വിശ്വാസികളോടും ഈ സംഗമം അഭ്യര്‍ത്ഥിക്കുന്നു.

0 comments:
Post a Comment