ദോഹ: വികസനത്തിന്റെ മറവിൽ വിവാദങ്ങൾ കൊഴുക്കുന്നത് പദ്ധതികളിൽ വ്യക്തതയില്ലാത്തത് കൊണ്ടാണ്. വികസനമെന്നത് നിശ്ച്ചിത മേഖലകളിൽ ഒതുങ്ങേണ്ടതല്ല. മണ്ണിനേയും മനുഷ്യരേയും പരിഗണിക്കുന്നതാവണമത്. കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ച് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന എമേർജിങ്ങ് കേരള പദ്ധതികളിൽ വ്യകതതയുണ്ടാവണമെനന്നും ദുരൂഹതകൾ പുറത്ത് കോണ്ട് വന്ന് വികസന പദ്ധതികൾ സുതാര്യമാക്കണമെന്നും യൂത്ത്ഫോറം പ്രസിഡന്റ് സാജിദ് റഹ്-മാൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി സംരക്ഷണത്തിനും ഭൂമി അന്യായമായി കുത്തകകളുടെ ഉടമസ്ഥാവകാശത്തിലേക്ക് പോകുന്നതിനെയും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാൻ കേരള സമൂഹം പ്രതിജ്ഞാബദ്ധമാവണം. എമേർജിങ്ങിന്റെ മറവിൽ വരാൻ പോകുന്ന പല പദ്ധതികളിലും പൊതുജനത്തെ വഞ്ചിക്കുന്ന തരത്തിൽ ചതിക്കുഴികൾ ഉണ്ട്. തോട്ടം മേഖലയിലെ ഭൂമി അഞ്ച് ശതമാനം ടൂറിസത്തിന് ഉപയോഗിക്കാനും നെല്‍വയല്‍ നികത്തല്‍ ഭേദഗതി ചെയ്തുമുള്ള തീരുമാനങ്ങളെടുത്തത് എമര്‍ജിങ് കേരളയിലൂടെ കേരളത്തിലെ ഭൂമി കുത്തകള്‍ക്ക് വില്‍ക്കാന്‍വേണ്ടിയാണന്ന് ബോധ്യപ്പെട്ടിരിക്കുന്നു. കാലാവധി കഴിഞ്ഞ പാട്ടഭൂമികള്‍ സ്വകാര്യവക്തികള്‍ക്ക് കൈമാറാനുള്ള നീക്കങ്ങളും എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. കേരളത്തിലെ തൊഴില്‍ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍- വിദ്യാര്‍ഥി അനുപാതങ്ങള്‍, അധികാര സംവിധാനങ്ങളുടെ പ്രയോജനം സിദ്ധിക്കുന്ന ജനവിഭാഗങ്ങള്‍ ഏതാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമ പ്രവര്‍ത്തകരും വസ്തു നിഷ്ഠമായ പഠനം നടത്താൻ തയ്യാറുള്ള ബുദ്ധിജീവികളും മുന്നോട്ട് വരണം. അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിഭവങ്ങളെ ഉപയൊഗപ്പെടുത്തി കൊണ്ട യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷടിക്കുന്നത് പോലുള്ള പദ്ധതികൾ സ്വഗതാർഹമാണെങ്കിലും വിഭവ ചൂഷണവും അതിന്റെ മറവിൽ നടക്കുന്ന വൻ അഴിമതികളും പുരോഗതിയെ കീഴ്മേൽ മറിക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്വന്തം അണികൾ പദ്ധതികളൊട് പുറം തിരിഞ്ഞ് നിൽക്കുന്നതും പിന്നോട്ടില്ലെന്ന് പറഞ്ഞ നാലു പദ്ധതികൾ ഇപ്പോൾ പിൻവലിച്ചതും പദ്ധതികളിൽ ദുരൂഹതയുണ്ടെന്ന് സത്യപ്പെടുത്തുന്നതാണ്. അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment